അച്ഛനും മകളും പിന്നെ ആ എരണം കേട്ട മനഃസ്സാക്ഷിയും

Posted by

അച്ഛനും മകളും പിന്നെ ആ എരണം കേട്ട മനഃസ്സാക്ഷിയും

Achanum Makalum Pinne Aaa Eranamketta Manasakhiyum Author : vineethan

 

“ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തികളുമായി ഇതിലെ കഥാപാത്രങ്ങൾക്ക് സാദൃശ്യമുണ്ടെങ്കിൽ അതു തികച്ചും യാദൃശ്ചികം മാത്രമല്ല ശുദ്ധ അസംബദ്ധം കൂടെയാണ്”

ഇത്രയും എഴുതി തീർത്ത ശേഷം എത്ര നേരം വേണമെങ്കിലും തർക്കിക്കാം താനേ ജയിക്കൂ എന്ന ഉറപ്പോടെ അയാൾ തന്റെ എതിരാളിയെ ചുറ്റും തിരഞ്ഞു.

അല്ലെങ്കിലും അവൻ അങ്ങനെയാണ് അയാൾ ജയിക്കുമെന്നോ.. അയാളുടെ ഭാഗത്തു ന്യായം ഉണ്ടെന്നോ ഉള്ള ഒരു കാര്യത്തിലും തർക്കിക്കാൻ വരാറില്ല.! തെറ്റാണെന്നു തനിക്കു തന്നെ ബോധ്യമുള്ള ചില കാര്യങ്ങൾ ആരുമറിയാതെ ചെയ്തു കടന്നു കളയുമ്പോൾ ആണല്ലോ അവൻ എപ്പോളും വരിക.

ഇന്ന് കാലത്തു തന്നെ കാലത്തു വേസ്റ്റ് കളയുവാൻ ഒരു ലിറ്റർ പെട്രോൾ കത്തിച്ച ശേഷവും പറ്റിയ സ്ഥലം കിട്ടാതെ അവസാനം ആളൊഴിഞ്ഞ ഇടം നോക്കി തട്ടാൻ തുടങ്ങുന്നതിനു തൊട്ടു മുൻപ് കണിശം പോലെ അവനെത്തി “അമ്പലത്തിന്റെ പരിസരമാണ് ഇവിടെ ഇടാൻ പാടില്ലത്രേ.”

ഏതാണ്..? ആരാണീ അയാൾ എന്നല്ലേ..? അയാളെ നിങ്ങൾ അറിയും നമ്മുടെ ഇടയിൽ ജീവിക്കുന്ന ഒരാൾ…. ആവശ്യത്തിന് പണമുള്ള വലിയ പ്രാരാബ്ധങ്ങളും വേദനകളും ഒന്നുമില്ലാതെ നഗരത്തിലെ ഒറ്റപ്പെട്ട വിരസമായ ജീവിതം നയിക്കുന്ന അയാൾ തന്നെ.

ഞാൻ അത് കേട്ടു, നീ തന്നെ ആണോടാ അയാൾ എന്നല്ലേ നിങ്ങൾ ചോദിച്ചത് ആവാം. ഒരു പക്ഷെ ഞാനുമാവാം!

ജീവിതത്തിന്റെ ഈ മധ്യാഹ്ന വേളയിൽ ആണ് അയാളിലെ പ്രതിഭയുടെ മിന്നലാട്ടത്തിനെ ആയാൾ തിരിച്ചറിഞ്ഞത് “താൻ ഒരു കഥാകാരനാണ്!” ശരിയായിരുന്നു അയാൾ അനുഗ്രഹീതനായ ഒരു കഥാകാരനാണ് (മറ്റവന് പോലും ഈ കാര്യത്തിൽ തർക്കമില്ല കേട്ടോ) ചില പ്രോൺ മാഗസിനുകളിലും ചില പ്രോൺ സൈറ്റുകളിലും ആണ് അയാൾ കഥ എഴുതി തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *