വശീകരണ മന്ത്രം 14 [ചാണക്യൻ]

Posted by

അറിയണമെന്ന മട്ടിൽ രാധിക തലയാട്ടി.

ആ വിഡ്ഢി ദുർ ഭൂതം ആ യുവാവിനെ പോയി പ്രഹരിച്ചു….. ആ പ്രഹരമേറ്റത്തോടെ അവനിലെ ആത്മാവിനു ക്ഷതം സംഭവിച്ചിരിക്കുന്നു…… ഞാൻ പറഞ്ഞിരുന്നില്ലേ ഒരിക്കൽ ആ യുവാവിൽ സഹസ്രങ്ങളുടെ പഴക്കമുള്ള ആത്മാവും ദശകങ്ങളുടെ പഴക്കമുള്ള ആത്മാവുമുണ്ടെന്നു…… അതിൽ ദശകങ്ങളുടെ പഴക്കമുള്ള ആത്മാവിനു ദുർഗുണം ആയിരുന്നു ആധാരമായിയുണ്ടായിരുന്നത്……. ആ ദുർ ആത്മാവിനെ സഹസ്രങ്ങളുടെ പഴക്കമുള്ള ആത്മാവിന്റെ സത് ഗുണങ്ങൾ പൊതിഞ്ഞു സംരക്ഷിച്ചിരുന്നു….. ഒരു ആവരണം പോലെ….. ആ പ്രഹാരത്തിലൂടെ ആ ആവരണം തകർക്കപ്പെട്ടിരിക്കുന്നു.

അതുകൊണ്ട് എന്ത് സംഭവിക്കും അച്ഛാ

അൽപം ഭയത്തോടെ അവൾ ചോദിച്ചു.

ആ ദുരാത്മാവിന്റെ ഗുണഗണങ്ങൾ അവന് ലഭിക്കും….. അവനിലെ ശാന്തതയെ കൈ വെടിഞ്ഞു ഒരു ദുരാത്മാവിനെ പോലെ സംഹാര താണ്ഡവമാടും…… അവനിലെ സത് ഗുണങ്ങൾ നശിക്കും

കുലശേഖരന്റെ വാക്കുകൾ കേട്ട് രാധിക ഭയന്നു.

എങ്കിലും ഒരു ധൈര്യത്തിനായി അവൾ അച്ഛനെ മുറുകെ പിടിച്ചു.

നമുക്ക് അതുകൊണ്ട് എന്തേലും ദോഷമുണ്ടോ അച്ഛാ

ഇല്ല മകളെ…. നമ്മെ അത്‌ ബാധിക്കുകയില്ല.

മകളുടെ ചോദ്യത്തിന് മറുപടിയായി അയാൾ ആശ്വാസവാക്കുകൾ ചൊരിഞ്ഞു.

ഇന്നത്തോടെ എന്റെ കഠിനമായ ഉപാസനകളിലൂടെ ആ ജീവ ഗണിതത്തിൽ അടങ്ങിയിരിക്കുന്ന സഹസ്രങ്ങളുടെ പഴക്കമുള്ള ആത്മാവ് ആരെന്ന് ഞാൻ കണ്ടെത്തും…… എന്റെ മകൾ ഒന്നും ഓർത്തു ഭയപ്പെടേണ്ടതില്ല…… അന്തിമ വിജയം നമ്മോടൊപ്പം തന്നെയായിരിക്കും

കുലശേഖരൻ തന്റെ മകളെ നെഞ്ചോട് ചേർത്തു പിടിച്ചു.

. . . . . . . രാത്രിയുടെ ഏഴാം യാമം.

സുഖകരമായ മയക്കത്തിലായിരുന്ന ബഷീറിക്ക എന്തോ എഞ്ചിൻ സ്റ്റാർട്ട്‌ ആവുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നു.

ഭാര്യ ആമിനയെ അയാൾ കുലുക്കി വിളിച്ചെങ്കിലും അവര് പോത്തു പോലെ കിടന്നുറങ്ങുകയായിരുന്നു.

തന്റെ പണിശാലയിൽ മോഷ്ടിക്കാൻ ഏതേലും കള്ളന്മാർ കയറിയെന്ന ശങ്കയോടെ ബഷീറിക്ക പാതി ധൈര്യത്തോടെ കട്ടിലിൽ നിന്നും എണീറ്റു.

തലയിണയുടെ അടിയിൽ കിടന്ന ടോർച് എടുത്തു അലമാരയുടെ പിന്നിലുള്ള നീളൻ മരവടിയും കയ്യിൽ കരുതിക്കൊണ്ട് ബഷീറിക്ക ഹാളിലേക്ക് നടന്നെത്തി.

ധൈര്യം സംഭരിച്ചുകൊണ്ടു ബഷീറിക്ക വാതിലിന്റെ സാക്ഷ പതിയെ എടുത്തു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *