അപ്പോഴും അതിന്റെ ദൃഷ്ടി അനന്തുവിൽ തന്നെയായിരുന്നു.
അഞ്ചു നിമിഷം കഴിഞ്ഞതും അനന്തു പതിയെ കണ്ണു തുറന്നു.
അവൻ പതിയെ നിലത്തു കൈ കുത്തി എണീറ്റു.
എന്നിട്ട് ചുറ്റും നോക്കി.
ശേഷം ദേഹത്തു പറ്റി പിടിച്ച പൊടി പടലങ്ങൾ തുടച്ചു കളഞ്ഞു.
കാര്യസ്ഥൻ ശങ്കുണ്ണി ചേട്ടന്റെ വീട്ടിലേക്ക് നടന്നു വന്ന താൻ എങ്ങനാ ഈ കാട്ടിൽ കിടന്നുറങ്ങിയതെന്ന് എത്ര ആലോചിച്ചിട്ടും അനന്തുവിന് പിടി കിട്ടിയില്ല.
അവസാനം ഉത്തരങ്ങളൊന്നുമില്ലാതെ ചുറ്റും ഒന്നു നോക്കിയ ശേഷം അവൻ മുമ്പോട്ട് നടന്നു.
ആ സമയവും വലിയൊരു പൂമരത്തിന്റെ ശിഖരത്തിൽ തൂങ്ങി കിടന്ന് ആ നാഗം അനന്തുവിനെ തന്നെ വീക്ഷിക്കുകയായിരുന്നു. . . . . . . അസ്വസ്ഥതയോടെ പൂമുഖത്തെ പൂന്തോട്ടത്തിൽ ഉലാത്തുകയായിരുന്നു കുലശേഖരൻ.
അപ്പോഴാണ് കുലശേഖരന്റെ മകൾ രാധിക അവിടേക്ക് കടന്ന് വന്നത്.
തന്റെ അച്ഛന്റെ വിളറിയ മുഖവും അസ്വസ്ഥതയും കണ്ടപ്പോഴേ കാര്യമായ എന്തോ പന്തികേട് ഉണ്ടെന്ന് അവൾ ഗണിച്ചെടുത്തു.
എന്തുപറ്റി അച്ഛാ
രാധിക ഓടി വന്നു കുലശേഖരനെ പുണർന്നു.
ആദ്യമായി നമ്മുടെ കർമത്തിന് പാകപ്പിഴ സംഭവിച്ചിരിക്കുന്നു മകളെ
എന്തു പാകപിഴ
അവൾ ഒന്നും മനസിലാവാതെ അച്ഛനെ തുറിച്ചു നോക്കി.
മകളെ ഞാൻ ഇന്ന് ഒരു ദുർ ഭൂതത്തെ ആവാഹിച്ച് ആ പയ്യന് നേരെ പ്രയോഗിച്ചിരുന്നു….. അവനെ ബന്ധനസ്ഥനാക്കുവാൻ.
എന്നിട്ടോ
അവൾ ആകാംക്ഷയോടെ ചോദിച്ചു.
പക്ഷെ അത് ഫലവത്തായില്ലെന്ന് മാത്രമല്ല വിപരീതഫലവും സംഭവിച്ചിരിക്കുന്നു.
എന്നു വച്ചാൽ എന്താ അച്ഛാ….. എനിക്ക് ഒന്നും പിടി കിട്ടുന്നില്ല.
മകളെ ആ യുവാവ് നിസാരനല്ല….. ഞാനൊരു ദുർ ഭൂതാതെ അവന് നേരെ പ്രയോഗിച്ചിരുന്നുവെന്ന് പറഞ്ഞുവല്ലോ…..അവന്റെ ശക്തി പരീക്ഷിക്കാൻ…… എന്നാൽ ആ ദുർ ഭൂതത്തെ അവൻ ഇല്ലാതാക്കി….. എന്റെ ഒരു അടിമയെ എനിക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നു.
ഇതിനാണോ എന്റെ അച്ഛൻ ഇങ്ങനെ വേവലാതിപെടുന്നെ…. അച്ഛന്റെ കഴിവ് എത്രത്തോളമുണ്ടെന്ന് എനിക്ക് അറിയാ…. മറ്റൊരു ദുർ ഭൂതത്തെ കൂടി അവന് എതിരെ അയച്ചാൽ പോരെ
പാടില്ല മകളെ….. ഞാൻ ചെയ്ത കർമത്തിന് പാകപിഴ കൂടാതെ സംഭവിച്ച വിപരീത ഫലം എന്താണെന്ന് നിനക്ക് അറിയണ്ടെ