ഒരു അവധി കാലം 1 [മനോഹരൻ]

Posted by

“ആഹ് അവരോടൊക്കെ പറഞ്ഞു…. അവരുടെ വീട്ടുകാർ ഒകെ അവിടുള്ളവർ തന്നെയാ. പക്ഷെ അവരൊക്കെ ഇവിടെ വരാറുണ്ട്  ”

“ആണോ ഇവിടെയോ ”

“ഇവിടെന്നു വച്ചാൽ ആഹ് ഇവിടെ ടൂറിസ്റ്റ് ഒക്കെ വരാറില്ലേ ഓരോ സ്ഥലങ്ങൾ കാണാൻ. ആഹ് അങ്ങനൊക്കെ അവർ വരാറുണ്ട് ” “അതെയോ ശെരിയ അച്ഛൻ കുറെ നാൾക്കു മുന്നേ കോഴിക്കോട് പോയപ്പോ സായിപ്പിനേം മദാമ്മാനേം കണ്ടുന്നു പറഞ്ഞു ”

“മ്മ് അതാ അവരൊക്കെ സ്ഥിരം വരാറുള്ളത് കൊച്ചി,കോഴിക്കോട്, വയനാട്, അങ്ങനെ കുറേ സ്ഥലത് പോകാറുണ്ട്.. എനിക്കും പോകാൻ ഉണ്ട് ഇവിടെ ഒരുപാട് സ്ഥലത്ത് ”

“ശോ എനിക്ക് ക്ലാസ്സ്‌ ഉണ്ട് ഇല്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ ചേച്ചിടെ കൂടെ നിൽക്കായിരുന്നു. ”

“ഏഹ് അപ്പൊ നിങ്ങൾ ഇവിടല്ലേ താമസിക്കുന്നെ…? ”

“അല്ല ഞങ്ങൾ അമ്പലത്തിന്റെ അടുത്താണ് താമസം, ആദിയൊക്കെ തറവാടിന്റെ അടുത്ത് തന്നെയാ… ”

“പക്ഷെ എനിക്ക് നിന്നോട് സംസാരിക്കുന്നത് പോലെ അവരോട്…..  ശോ  കഷ്ടം ആയല്ലോ ”

“ചേച്ചി വിഷമിക്കണ്ട ക്ലാസ്സ്‌ കഴിഞ്ഞ് ഞാൻ ഇങ്ങോട്ട് വരും ”

“ഹം ശെരി, വാ ”

ഞങ്ങൾ വീട്ടിലെക്ക് കയറി ചെന്നപ്പോഴേക്കും ചിറ്റമാർ ഭക്ഷണം എടുത്ത് വച്ചിട്ടുണ്ടായി…

നല്ല വിശപ്പ് ഉണ്ടായി എനിക്ക് അത് കൊണ്ട് തന്നെ സാധാരണ കഴിക്കുന്നതിന്റെ ഇരട്ടി ഞാൻ കഴിച്ചു…. വളരെ സ്വാദ് ഉള്ള ഭക്ഷണം ആയിരുന്നു…. ചോറും സാമ്പാറും പപ്പടവും അവിയലും ഒക്കെ എന്റെ രുചി മുകുളങ്ങളെ ഉണർത്തി. പിസ്സയും ബർഗർ ഒക്കെ കഴിച്ചു മടുത്ത എനിക്ക് ഇത് ഒരുപാട് ഇഷ്ടം ആയി…..

“അമ്മ ഇവിടെ വെജിറ്റെറിയൻ ആണേ അതാ ചിക്കനും മീനും ഒന്നും ഇല്ലഞ്ഞതട്ടോ “ഗൗരി ചിറ്റ പറഞ്ഞു

“അത് സാരില്ല എനിക്ക് അങ്ങനെ എല്ലാം വേണം എന്ന് ഒന്നുമില്ല. ഞാൻ എല്ലാം കഴിക്കും ”

“മോൾക്ക് അങ്ങനെ കഴിക്കാൻ തോന്നിയാൽ ഞങ്ങൾടെ വീട്ടിലേക് പോന്നോളൂ അവിടെ ഇതൊക്കെ ഉണ്ടാകും ”

“ആഹ് ശെരി ”

അച്ഛമ്മ മീനും ഇറച്ചിയും ഒന്നും കഴിക്കില്ല. ഇവിടെ അച്ഛമ്മ മാത്രം ആണല്ലോ ഉള്ളത് അപ്പൊ പിന്നെ ആർക്കു വേണ്ടിയാണ് ഉണ്ടാക്കുന്നത് എന്ന് ഓർത്താണ് അച്ഛമ്മ അതൊക്കെ കഴിക്കുന്നത് നിർത്തിയത്.

ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാൻ മിന്നുവിനും അച്ചുവിനും ആദിക്കും ഒക്കെ ഞാൻ മേടിച്ച ചോക്ലേറ്റ്സ് കൊടുത്തു.കൊണ്ടുവന്ന ടോയ്‌സും,ബിസ്ക്കറ്റ്സും കൊടുത്തു…. ചിറ്റമാർക്ക്‌ കൊടുക്കാൻ വേണ്ടി അമ്മ രണ്ടു മാല തന്നു

Leave a Reply

Your email address will not be published. Required fields are marked *