ഒരു അവധി കാലം 1 [മനോഹരൻ]

Posted by

പുറത്ത് കുളിമുറി ഉണ്ട് പിന്നെ അപ്പുറത് കുളം und”

കുളം ഹായ് അത് മതി ഞാൻ ഇതുവരെ കുളം നേരിൽ കണ്ടിട്ടുമില്ല കുളിച്ചിട്ടുമില്ല അവിടെ പോകാം പക്ഷെ ഒറ്റയ്ക്ക് എങ്ങനെയാ…..

“അച്ഛമ്മ കൂടെ വരൂ എനിക്ക് അറിയില്ലലോ ”

“അതിനെന്താ ഞാൻ വരാം… ഗൗരി ആ കാച്ചിയ എണ്ണ ഇങ്ങോട്ട് എടുക്ക.ഈ കുട്ടീടെ മുടി കണ്ടില്ലേ ചകിരി പോലെ ഇരിക്ക ”

അച്ഛമ്മ എന്നെയും കൂട്ടി കുളത്തിലേക്കു നടന്നു കൂടെ മിന്നുവും ഉണ്ടായിരുന്നു…. ഞങ്ങൾ കുളത്തിൽ എത്തി ചുറ്റും മതിൽ കെട്ടിയിരിക്കുന്നു നല്ല പൊക്കത്തിൽ അപ്പുറത് പറമ്പ് ആണ് അവിടേക്കു അങ്ങനെ ആരും പോവില്ല അതിന്റെ അപ്പുറത് ആണ് മഞ്ചാടി കാവ്……  അവിടെ എന്തെങ്കിലും വിശേഷ ദിവസത്തിലെ പോകുള്ളൂ…. മഞ്ചാടി കാവ് അമ്മ പറഞ്ഞു ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. അമ്മയും അച്ഛനും ആദ്യമായി ഇഷ്ടം തുറന്ന് പറഞ്ഞത് മഞ്ചാടി കാവിലെ ദേവിടെ മുന്നിൽ വച്ചായിരുന്നു.

“നോക്ക് ഇത് ഇവിടെ കാച്ചിയ എണ്ണയാണ് ഇത് തലേൽ പുരട്ടി തരാം അച്ഛമ്മ ആ   മുടി അഴിക്ക് ”

ഞാൻ മുടി അഴിച്ചു അമ്മ അവിടെ വച്ച് ഹെയർ ഓയിൽ ഒക്കെ പുരട്ടാൻ പറഞ്ഞാൽ ഞാൻ കേൾക്കില്ലായിരുന്നു. അത് കൊണ്ട് തന്നെ എന്റെ മുടി ഒട്ടും ഭംഗി ഉള്ളതോ നീട്ടമുള്ളതോ ആയിരുന്നില്ല

“പെൺകുട്ടികൾ ആയാൽ മുട്ടറ്റം മുടി വേണം നിന്റെ ചിറ്റമാരുടെ കണ്ടില്ലേ എന്തോരം മുടിയാ അവർക്ക് മിന്നുവിനും അതെ നല്ല മുടിയാ”

സത്യം പറഞ്ഞാൽ അവരുടെ മുടി കണ്ടപ്പോ എനിക്ക് ആസൂയ തോന്നി. എനിക്കും അത്ര തന്നെ മുടി വേണമെന്ന് ആഗ്രഹിച്ചു.

“എനിക്കും കിട്ടോ അത്രേം മുടി….? ”

“പിന്നെ മോൾക്കും കിട്ടും ഈ എണ്ണ തേച്ചാൽ മതിട്ടോ ”

അച്ഛമ്മ എന്റെ മുടിയിൽ എണ്ണ തേച്ചുകൊണ്ട് ഇരുന്നു.. ഹായ് നല്ല സുഖം ഉണ്ട് മുടിയിൽ അച്ഛമ്മ കൈ ഓടിക്കുമ്പോൾ.

“ഇനി മോൾ കുളിച്ചോളൂട്ടോ ”

ഞാൻ പതുക്കെ ഓരോ പടിയും ചവിട്ടി കുളത്തിൽ ഇറങ്ങി, നീന്താൻ അറിയാമായിരുന്നു എങ്കിലും ഞാൻ നീന്തിയില്ല കുളിയൊക്കെ കഴിഞ്ഞ് ഞാനും മിന്നുവും കൂടി

വീട്ടിലേക്ക് നടന്നു. അച്ഛമ്മ നേരത്തെ പോയിട്ടുണ്ടായി. മിന്നു കൂട്ടുള്ളത് കൊണ്ട് അച്ഛമ്മ പോയത്.

“ചേച്ചിക് അവിടെ ഫ്രണ്ട്‌സ് ഒക്കെ ഉണ്ടോ….? ”

“ആഹ് ഉണ്ട് അവരൊക്കെ അവിടുള്ളവരാണ് ”

“ചേച്ചി ഇങ്ങോട്ട് പോരുമ്പോ അവരോടൊക്കെ പറഞ്ഞോ… “

Leave a Reply

Your email address will not be published. Required fields are marked *