ഒരു അവധി കാലം 1 [മനോഹരൻ]

Posted by

“അയ്യോ അത് സാരില്ല ഞാൻ വായ്ക്കാം ”

“നല്ല ക്ഷീണം കാണും ഇത്രേം ദൂരം വന്നതല്ലേ. നമുക്ക് അവിടെ എത്താൻ എന്തായാലും കുറേ നേരം എടുക്കും മോൾക് വേണേൽ ഉറങ്ങിക്കോ ”

ഞാൻ എങ്ങനെ ഉറങ്ങാൻ എനിക്ക് ഈ നാട് കാണണ്ടേ പക്ഷെ കാണാൻ ആയിട്ട് മുഴുവൻ ഇരുട്ടല്ലേ ശെരി എന്തായാലും ഒന്ന് ഉറങ്ങാം  എഴുന്നേൽക്കുമ്പോൾ നേരം വെളുത്തിട്ട് ഉണ്ടാകും. അങ്ങനെ ഞാൻ ഉറങ്ങി പുറത്തു നല്ല കാറ്റ് ഉണ്ട്.

“മോളെ എഴുന്നേൽക്ക രാഖി ”

ഞാൻ  ഞെട്ടി എഴുന്നേറ്റു “എന്താ….?”

“വാ ഒരു ചായ കുടിക്കാം ”

“വേണ്ട ഞാൻ ട്രാവൽ ചെയ്യുമ്പോ ഒന്നും കഴിക്കില്ല വോമിറ്റ് ചെയ്യും ”

“അതെയോ എങ്കിൽ വേണ്ട ഞാൻ പോയിട്ട് വരാം ”

ഞാൻ പുറത്തേക്കു നോക്കി സൂര്യൻ ഉദിച്ചു വരുന്നു മുന്നിൽ ഒരു പുഴ ഒഴുകുന്നു എത്ര മനോഹരമായ കാഴ്ച്ച ആണ് ഇത്…. അങ്ങ് അകലെ ഏതോ ഒരു അമ്പലത്തിൽ നിന്നും വച്ചിരിക്കുന്ന പാട്ട് കേൾക്കാം, കിളികളുടെ ഒച്ചയും ഒക്കെ എനിക്ക് ഒരു പുതിയ അനുഭവം ആയിരുന്നു ഞാൻ എന്റെ ഫോൺ എടുത്തു ചെറുപ്പം മുതൽ ഫോട്ടോ എടുക്കുക എനിക്ക് ഒരു ശീലം ആയിരുന്നു ക്യാമറ ചാർജ് ചെയ്യാത്ത കാരണം ബാഗിൽ ഇരിക്കുകയാണ്. ഞാൻ ഫോണിൽ ഫോട്ടോ എടുത്തു..

അപ്പൊ ഇതാണ് കേരളം ശെരിയ നല്ല ചന്തം ഉള്ള നാട് തന്നെ. അപ്പോളേക്കും അച്ഛന്റെ കാൾ വന്നു

“ഹലോ അച്ഛാ ഞാൻ ഇവിടെ എത്തിട്ടോ ”

“ആഹ് ആരാ വന്നത് എയർപോർട്ടിൽ…? ”

“ആവോ എനിക്കറിയില്ല അച്ഛാ. കാണാൻ അച്ഛനെ പോലെ ഉണ്ട് അച്ഛൻ ഒന്ന് പൊക്കം കുറഞ്ഞാൽ എങ്ങനെ ഇരിക്കും അതാ ആൾ ”

“രാഖി അത് പ്രകാശൻ ആണ് നിന്റെ ഏറ്റവും ഇളയ ഇളയച്ഛൻ ”

“ആണോ അത് ശെരി പക്ഷെ ഇളയച്ഛൻ എന്നോട് ആരാണ് എന്ന് ഒന്നും പറഞ്ഞില്ല ഞാൻ ഒട്ടു ചോദിച്ചുമില്ല ”

“കൊള്ളാം നിനക്ക് അറിയില്ല എങ്കിൽ ചോദിക്കണം. അവിടെ ആരും നിന്നോട് വന്നു പരിചയപെടില്ല കേട്ടോ ”

“ശെരി അച്ഛാ….  ആഹ് അച്ഛാ ഇളയച്ഛൻ വരുന്നുണ്ട് ഞാൻ ഫോൺ കൊടുക്കാം ”

ഞാൻ ഫോൺ ഇളയച്ഛന്റെ കൈയിൽ കൊടുത്തു അവർ സംസാരിക്കുന്നത് എന്നെ കുറിച് ആയിരിക്കും….

ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി ആകാശം മുട്ടി നിൽക്കുന്ന മലകൾ, താഴെ ഒഴുകുന്ന പുഴകൾ , കതിരണിഞ്ഞു നിൽക്കുന്ന നെല്ല് വയലുകൾ, പച്ചയും സ്വർണ നിറത്തിലും…. സൂര്യ കിരണങ്ങൾ അവയക്ക് മുകളിൽ പതിച്ചു നിൽക്കുന്നു….  എത്ര മനോഹരം ആണ് ആ കാഴ്ച്ച…..  പാരിസിലെ വസന്തത്തിനു പോലുമില്ല ഈ ചേൽ. ഞാൻ ഓരോ കാഴ്ചകൾ കണ്ണുനിറച്ചു കാണുവാൻ തുടങ്ങി…..

Leave a Reply

Your email address will not be published. Required fields are marked *