ഒരു അവധി കാലം 1
Oru Avadhikkalam Part 1 | Author : Manoharan
എന്റെ ആദ്യത്തെ കഥ എഴുതാണ്. എനിക്ക് വലിയ പരിചയം ഒന്നും ഇല്ല അതുകൊണ്ട് തന്നെ നിങ്ങളുടെ സപ്പോർട്ട് എനിക്ക് വളരെ ആവശ്യം ആണ്. വീട്ടിൽ ചുമ്മാ ഇരിക്കുന്നതുകൊണ്ടുതന്നെ ഞാൻ കഥകൾ എഴുതാൻ തുടങ്ങി അതും എന്റെ ജീവിതത്തിൽ നടന്ന ഒരു കാര്യം ആയാലോ. വായിക്കുന്ന നിങ്ങൾക്കും ഒരു രസം ഉണ്ടാകും. വലിച്ചു നീട്ടാതെ നമ്മുടെ കഥയിലേക്ക് പോയാലോ.
ഒരു കാര്യം ഈ കഥ നിങ്ങൾ വായ്ക്കുമ്പോൾ ഞാൻ അടുത്ത ഭാഗം ഇവിടെ അപ്‌ലോഡ് ചെയ്യും. നിങ്ങളെ വെയിറ്റ് ചെയ്യിപ്പിക്കില്ല
**************************
പാരീസിലെ പാശ്ചാത്യ ജീവിതങ്ങൾക്കു നടുവിലും അമ്മ എന്നും ഒരു നാട്ടിൻ പുറത്തു കാരി തന്നെ ആയിരുന്നു…… അത് കൊണ്ട് എന്നെയും അമ്മ അങ്ങനെ തന്നെ ആണ് വളർത്തിയതും…. പക്ഷെ എനിക്ക് ഇവിടുത്തേക്കാളും ഇഷ്ടം അമ്മയും അച്ഛനും ജീവിച്ച നാടാണ്…… പാലക്കാട് ആണ് അവരുടെ നാട്. അച്ഛനും അമ്മയും സ്നേഹിച്ചു കല്യാണം കഴിച്ച കൊണ്ട് അച്ഛനെ തറവാട്ടിൽ നിന്നും പുറത്താക്കി അമ്മ പണ്ട് താമസിച്ചിരുന്നത് അമ്മയുടെ ചിറ്റയുടെ വീട്ടിൽ ആയിരുന്നു. എന്റെ അമ്മയുടെ അച്ഛനും അമ്മയും അമ്മ ചെറുത് ആയിരിക്കെ മരിച്ചു. പിന്നീട് അമ്മ വളർന്നതും പഠിച്ചതുമൊക്ക അവിടെയാണ്…..
ഇത്തവണ കോളേജ് അടച്ചു വെക്കേഷന് തുടങ്ങി. എല്ലാ അവധിക്കും അച്ഛൻ എന്നെ എവിടേലും ഒക്കെ കൊണ്ടുപോകാറുണ്ട് പക്ഷെ ഇത്തവണ ഞാൻ വിട്ടുകൊടുത്തില്ല എനിക്ക് നാട്ടിൽ പോകണമെന്ന് വാശി പിടിച്ചു .അച്ഛനും അങ്ങോട്ട് പോകണമെന്ന് ഉണ്ടായി. അച്ഛമ്മ ആയിട്ടുള്ള വഴക്ക് ഒക്കെ തീർന്നപ്പോൾ ഒരു ദിവസം സജി ഇളയച്ഛൻ വിളിച്ചിരുന്നു അച്ഛനെ.അന്ന് അച്ഛമ്മയും അച്ഛനോട് സംസാരിച്ചു.
ഇത് തന്നെ പറ്റിയ അവസരം ഞാൻ വീട്ടിൽ കാര്യം പറഞ്ഞു അമ്മയ്ക്ക് എന്നെ ഒറ്റയ്ക്കു വിടാൻ പേടി ആയിരുന്നു ഇത്രയും ദൂരം എന്നെ വിടാൻ അമ്മയ്ക്ക് ധൈര്യം ഇല്ല എന്നുള്ളതാണ് കാര്യം… പക്ഷെ ഞാൻ എന്റെ ആഗ്രഹം കൈവിടാൻ തയ്യാറല്ലആയിരുന്നു
അച്ഛനോട് കുറേ ചോദിച്ചു. അച്ഛൻ അമ്മയോട് ചോദിക്കാൻ പറഞ്ഞു….. അമ്മ സമ്മതിച്ചില്ല ഞാൻ കരഞ്ഞു കാലുപിടിച്ചു അവസാനം പട്ടിണി കിടന്നു എന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ അമ്മയും അച്ഛനും വല്യ ശ്രദ്ധ ആയിരുന്നു ഈ പോക്ക് പോയാൽ ശെരിയാവില്ല എന്ന് അവർക്ക് തോന്നി. അങ്ങനെ എന്നെ നാട്ടിലേക്കു വിടാൻ തീരുമാനിച്ചു… എനിക്ക് ഒരുപാട് സന്തോഷം ആയി…..
അച്ഛനും അമ്മയും ജീവിച്ച നാട്. അവർ വളർന്ന വീട്. അവർ കണ്ടിരുന്ന വഴികൾ ചിലവഴിച്ച സ്ഥലങ്ങൾ എല്ലാം ഇനി എനിക്ക് കാണാം. എന്റെ ജീവിത ലക്ഷ്യം തന്നെ ഇതായിരുന്നു .ഞാൻ ജനിച്ചഇട്ട് ഇതുവരെ നാട്ടിൽ പോയിട്ടില്ല ദാ ഇപ്പൊ കിട്ടിയ അവസരം.