“ഏടത്തി കഴിയുന്നതും വേഗം വരാട്ടോ..ന്‍റെ വാവ നന്നായി ഭക്ഷണോക്കെ കഴിക്കണേ..എപ്പോഴും മൊബൈലും പിടിച്ചോണ്ട് ഇരിക്കരുത്..!”
എന്‍റെ നെറ്റിയില്‍ ആ ചുണ്ടുകള്‍ അമര്‍ന്നു.ശേഷം അവര്‍ കയ്യെത്തിച്ച് മേശപ്പുറത്തിരുന്ന മൊബൈല്‍ എടുത്തു.
“ഏടത്തിയ്ക്ക്..ന്‍റെ പൊന്നിനെ എപ്പോഴും കാണാനാ..ഒരുമ്മ താ വാവേ..!”
അവര്‍ ക്യാമറ ഓണ്‍ ചെയ്തു.ഒരു വശം ചേര്‍ന്നു നിന്നശേഷം മാറിന് കുറുകെ കയ്യിട്ട് കെട്ടിപ്പിടിച്ച് കൊണ്ട് ഞാനാ തുടുത്ത കവിളില്‍ അമര്‍ത്തി ഒരുമ്മ കൊടുത്തു.
അതൊരു നല്ല ക്ലിക്ക് ആയിരുന്നു. ഞങ്ങള്‍ രണ്ടും തമ്മില്‍ ഒടുക്കത്തെ ചേര്‍ച്ചയാണെന്ന് ആ ഫോട്ടോ കണ്ടപ്പോള്‍ തോന്നി.
പിന്നെയും മൂന്നോ നാലോ ഫോട്ടോകള്‍ കൂടെ എടുത്തു. എല്ലാം അവര്‍ക്ക് ഇഷ്ടപ്പെട്ട പോസ്സില്‍.
എന്‍റെ മൊബൈല്‍ കിടക്കയില്‍ വീണു കിടപ്പുണ്ടായിരുന്നു.അവരെ ജനലോരം നിര്‍ത്തിയ ശേഷം ഞാനാ ക്ലോസപ്പ് ഒന്ന് പകര്‍ത്തി. അതി മനോഹരമായ ഒരു ഫോട്ടോ തന്നെ ആയിരുന്നത്.
കവിളുകളില്‍ നുണക്കുഴി വിരിയിച്ച ഒരു നേര്‍ത്ത പുഞ്ചിരിയോടെ നില്‍ക്കുന്ന അപ്സരസ്സിനെപ്പോലെ ഉണ്ടായിരുന്നു എന്‍റെ ഏട്ടത്തി.
ആ ചെറിയ മുറിയില്‍…അവരുടെ ഗന്ധമുള്ള കിടക്കയില്‍…ഇരവും പകലും വിശപ്പും ദാഹവും ഒന്നുമറിയാതെ ഒരുപാട് കാലം അവരെയും കെട്ടിപ്പിടിച്ചു കിടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍….!!!!
(തുടരും)