അവസാനം കുഞ്ഞേച്ചി തന്നെ പ്രതികരിക്കേണ്ടി വന്നു. പിന്നീടുള്ള യാത്രയില്‍ ഞങ്ങളതും പറഞ്ഞ് ഒരുപാട് ചിരിച്ചു. യാത്രയിലുടനീളം അവള്‍ വളരെ പ്രസന്നവതിയായിരുന്നു.
എന്‍റെ സന്തോഷത്തിനു വേണ്ടിയുള്ള ഒരു ത്യാഗം ചെയ്യലാണോ ഈ യാത്രയെന്ന് ഇടയ്ക്കെപ്പോഴോ ഞാന്‍ സംശയിച്ചിരുന്നെങ്കിലും പോകെപ്പോകെ ആ സംശയം ദൂരീകരിക്കപ്പെട്ടു.
അവള്‍ നിറമനസ്സോടെ തന്നെയാണ് ഏടത്തിയെ അംഗീകരിച്ചതെന്ന് ഓരോ നിമിഷവും എനിക്ക് ബോധ്യപ്പെട്ടു.
“അതേയ്…പൊന്നൂസേ…അവിടെത്തിയാല്‍ ഞാന്‍ കൊറച്ചു നേരം വേണമെങ്കില്‍ ഒന്ന് മാറിത്തന്നെക്കാട്ടോ..! “
മനസ്സിലാവാത്തത് പോലെ ഞാനവളെ നോക്കി.
“പ്രേമഭാജനങ്ങള്‍ തമ്മില്‍ കാണുന്നതല്ലേ…ഒരു കിസ്സടിക്കാനുള്ള ചാന്‍സ് കിട്ടിയാ എന്താ പുളിക്ക്യോ..!”
ഒരു കള്ളച്ചിരിയോടെ അവളെന്‍റെ നേരെ കണ്ണിറുക്കി. സത്യത്തില്‍ എനിക്കങ്ങ് രോമാഞ്ചം വന്നുപോയി.
“എന്‍റെ കുഞ്ഞേച്ചി ഒരു രക്ഷേമില്ലാട്ടോ…ഓരോ തവണയും എന്നെയിങ്ങനെ ഞെട്ടിച്ചോണ്ടേയിരിക്കല്ലേ എന്‍റെ പൊന്നേ…ഞാന്‍ ശരിക്കും തട്ടിപ്പോകും…!!”
എനിക്കെന്‍റെ സന്തോഷവും ഞെട്ടലും അടക്കി നിര്‍ത്താനായില്ല. ‘ഞാനാരാ മോള് ‘ എന്നൊരു ഭാവം മുഖത്തു നിറച്ച് ഷര്‍ട്ടിന്‍റെ കോളര്‍ എന്ന പോലെ ചുരിദാര്‍ നെക്ക് പിടിച്ചുയര്‍ത്തി വിട്ടുകൊണ്ട് അവളെന്നെ നോക്കി കണ്ണിറുക്കി. ആ ഭാവം പോലും എന്നില്‍ വല്ലാത്തൊരു കൌതുകം ജനിപ്പിച്ചു.
ഇന്നലെ മുതല്‍ ഓരോ നിമിഷവും അവളെന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്. ശരിക്കും ഒരു സ്പെഷല്‍ ക്യാരക്റ്റര്‍ തന്നെ!
“പിന്നേയ്…വല്ലാതങ്ങ് മതിമറന്നു പോണ്ട രണ്ടും..അവിടെ വേറെയും ആള്‍ക്കാരുള്ളതാ..അവരെക്കൂടെ മാറ്റാനൊന്നും കുഞ്ഞേച്ചിയ്ക്ക് പറ്റില്ലാട്ടോ..!”
ആ സ്വരത്തിന് ഒരു കളിയാക്കലിന്‍റെ ധ്വനിയുണ്ടായിരുന്നു.ഞാനൊരു ചമ്മിയ ചിരിയില്‍ മറുപടിയൊതുക്കി.
ലോക്ക് ഡൌണ്‍ ഇളവുകള്‍ വന്ന സമയമായതിനാല്‍ റോഡിലൊക്കെ നല്ല തിരക്കായിരുന്നു. ഒരു മണിയോടടുത്തു ഏട്ടത്തിയമ്മയുടെ വീട്ടില്‍ എത്തുമ്പോള്‍.
കാര്‍ മുറ്റത്തേക്ക് കയറുമ്പോഴേ കണ്ടു വീടിന്‍റെ മുന്നിലായി വലിച്ചു കെട്ടിയ