“ഉണ്ട്…എനിക്കറിയാത്തതാണോ ഈ മുഖം…! അതെന്തേലുമാവട്ടെ… ഇപ്പൊ കുഞ്ഞേച്ചി അതിനൊരു പ്രായശ്ചിത്തം ചെയ്യാന്‍ പോവ്വാ..!”
ഇവളെന്താണ് പറയുന്നതെന്ന ചിന്തയോടെ ഞാനാ മുഖത്തേക്ക് നോക്കി.
“ഒരു ബോണസ് ആയിട്ട് കൂടിയാ മതിട്ടോ..നമുക്ക്…നമുക്കൊന്ന് ചെര്‍പ്ലശ്ശേരി പോയാലോ..!”
അപ്രതീക്ഷിതമായി അത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും വണ്ടറടിച്ചു പോയി. നിനച്ചിരിക്കാതെ കിട്ടിയ സമ്മാനമായിരുന്നു എനിക്കാ വാക്കുകള്‍. ഏട്ടത്തിയമ്മയുടെ ആ ഓമനമുഖം എന്നില്‍ ഒരു സ്ക്രീനില്‍ എന്നപോലെ തെളിഞ്ഞു വന്നു.
“ചെര്‍പ്ലശ്ശേരീലോ..!”
“ആഹ്ടാ..മുത്തേ..കാറുണ്ടല്ലോ..നമുക്കൊന്ന് ട്രിപ്പടിക്കാം..പിന്നെ, ഏടത്തിയോട് ഒരു തെണ്ടിത്തരം കാണിച്ചു പോയില്ലേ… അതിന് പരിഹാരമായി കുറച്ചു നേരം ഈ സാറിനെ അങ്ങോട്ട് വിട്ടു കൊടുക്കാമെന്നും വച്ചു…”
ആ മുഖത്തൊരു കുസൃതിച്ചിരി വിരിച്ചു.
എന്‍റെ മനസ്സിലൊരു കുതിച്ചു ചാട്ടമുണ്ടായി. എത്ര നാള് കഴിഞ്ഞാലാ ഏട്ടത്തിയമ്മയെ ഒന്ന് കാണാനെങ്കിലും പറ്റുക എന്നൊരു സങ്കടം എപ്പോഴും ഉള്ളിലുണ്ടായിരുന്നു.
“കുഞ്ഞേച്ചിയ്ക്ക് ഇതെന്താ പറ്റിയെ..? കാലത്തെ കണ്ട ആളെ അല്ല…! എന്താ പെട്ടെന്നൊരു മാറ്റം..!”
മെല്ലെ മെല്ലെ ആ മുഖത്തെ പ്രകാശം മങ്ങി.
“അത്…നേരത്തെ…നേരത്തെ ഞാന്‍ പിണങ്ങി റൂമില്‍ കയറി കതകടച്ചപ്പോ അമ്പൂസെന്താ വരാഞ്ഞേ…! പിന്നാലെ വന്ന് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കും എന്നൊക്കെ വിചാരിച്ചിരുന്നു..ഞാനത് ശരിക്കും ആഗ്രഹിച്ചിരുന്നു,.! കൊറേ നേരം കാത്തിരുന്നു….വരുമെന്ന് ഉറപ്പുണ്ടായിരുന്നു..പക്ഷെ വന്നില്ല..! ആദ്യം എനിക്ക് നെഞ്ചു പറിയുന്ന സങ്കടമാ വന്നെ…എന്‍റെ പൊന്ന് കുഞ്ഞേച്ചിയെ വെറുത്തു കാണുമോ എന്നോര്‍ത്തു വല്ലാതെ പേടിച്ചു..!
ഒരു നഷ്ടം നമ്മളില്‍ വീണ്ടുവിചാരമുണ്ടാക്കും…ചിന്തിക്കാന്‍ കുറച്ച് സമയം കിട്ടി.അങ്ങനൊന്നും ചെയ്യാന്‍ പാടില്ലായിരുന്നോ എന്ന് കുറേ നേരം ആലോചിച്ചിരുന്നു. ചെയ്ത തെറ്റ് എന്താണെന്ന് മനസ്സിലായി…ഏടത്തിയുടെ