സംസാരിക്ക്യാണെങ്കില്‍ എന്നോട് അനുവാ….”
പെട്ടെന്ന് അവള്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.എന്തോ ഒരു ചിന്തയുടെ മിന്നല്‍ ആ മുഖത്തു നിഴലിച്ചു.
“….അതായത്…ഞങ്ങളോട് അനുവാദം മേടിച്ചിട്ട് വേണം..കേട്ടല്ലോ…!”
പറഞ്ഞു തുടങ്ങിയപ്പോഴുണ്ടായിരുന്ന ഒരു കുസൃതി ബാക്കി തുടര്‍ന്നപ്പോ അവളില്‍ കാണാനില്ലായിരുന്നു. ഒരു വിമ്മിട്ടം നിറഞ്ഞ പരുങ്ങല്‍പോലെ തോന്നി.
“ഞങ്ങളോ…അതാരാ ഞങ്ങള്‍..?”
സത്യത്തില്‍ ആ പ്രയോഗം എനിക്ക് മനസ്സിലായിരുന്നില്ല.
“ആഹ്…അത് ..അത് തന്നെ….ഞങ്ങള്‍ ..ഞാനും പിന്നെ…പിന്നെ… ഏടത്തിയും..!”
ഞാന്‍ അത്ഭുതപരതന്ത്രനായിപ്പോയി. അവളില്‍ നിന്ന് അങ്ങനെയൊന്നു കേട്ടിരുന്നെങ്കില്‍ എന്ന് മനസ്സറിഞ്ഞ് ആഗ്രഹിച്ചിരുന്നു. ഇപ്പൊ വിക്കി വിക്കി പമ്മിപ്പരുങ്ങിക്കൊണ്ട് ആ വായില്‍ നിന്നും പുറത്തു വന്നത് എനിക്ക് സത്യത്തില്‍ വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല.
“കുഞ്ഞേച്ചി ഇപ്പൊ എന്താ പറഞ്ഞെ..?!!”
എന്‍റെ അത്ഭുതം ഒരു വിറയല്‍ പോലെ പുറത്തു വന്നു.
വീണ്ടും പറയാനുള്ള വിമുഖത മറയ്ക്കാന്‍ അവള്‍ മുഖത്തൊരു ഗൗരവം വരുത്തി.
“പറഞ്ഞപ്പോ കേള്‍ക്കണമായിരുന്നു…ഇനി പറയാന്‍ പറ്റൂല..ഹ്ഉം..!”
അവള്‍ ചുണ്ട് കോട്ടിക്കൊണ്ട് ഒരു വശത്തേയ്ക്ക് തല എറിഞ്ഞു.
“എന്‍റമ്മേ…എന്‍റെ കുഞ്ഞേച്ചീടെ വായില്‍ നിന്നാണോ ഈ കേട്ടത്…എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല..അപ്പൊ..അപ്പൊ ഏടത്തിയെ അംഗീകരിച്ചോ..?!”
എന്‍റെ കണ്ണ് തള്ളിയുള്ള ഭാവം കണ്ട് അവള്‍ക്ക് ചെറുതായി ചിരി പൊട്ടി വരുന്നുണ്ടായിരുന്നു. എങ്കിലും ആ ഗൗരവം വിട്ടുകളയാന്‍ തയ്യാറായില്ല.
“എന്ത് ചെയ്യാനാ…അല്ലാതെ വേറെ വഴിയില്ലല്ലോ..!”
സന്തോഷം കൊണ്ട് മതിമറന്നുപോയ ഞാന്‍ ഒരു കുതിപ്പിന് അവളെ ചുറ്റിപ്പിടിച്ചു കൊണ്ട് എടുത്തുയര്‍ത്തി വട്ടം കറക്കി.
“എന്‍റെ പൊന്നേ…എന്‍റെ ചേച്ചിക്കുട്ടീ.…!!!
ഉന്മാദം പിടിപെട്ടവനെപ്പോലെ എന്‍റെ ആഹ്ലാദം ചിന്നിച്ചിതറി. ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് അവളും ഉറക്കെ ചിരിച്ചു.
അവളെ താഴെയിറക്കാന്‍ പോലും തോന്നിയില്ല.അത്രമേല്‍ അവളെന്നെയങ്ങു കീഴടക്കിക്കളഞ്ഞിരുന്നു.
“മതി..മതി..താഴെ ഇറക്കെടാ ചെക്കാ…ഇനീണ്ട് ..പറയാം…താഴെ നിര്‍ത്ത്..!”
അവളെന്‍റെ കവിളില്‍ കിള്ളി വലിച്ചു. കെട്ടിപ്പിടിത്തം വിടാതെ തന്നെ