സ്വാഭാവികത നിറച്ചു.
അവളുടെയുള്ളിലെ തീയണയാന്‍ ഇതൊരു നല്ല അവസരമായേക്കാമെന്നെനിക്ക് തോന്നി. എന്നാല്‍ എന്‍റെ സാമീപ്യം കാരണം മനസ്സു പോലെ പെരുമാറാന്‍ മടിയുണ്ടായേക്കാം.
ഒന്ന് മൂത്രമൊഴിച്ചു വരാമെന്ന അര്‍ത്ഥത്തില്‍ ആംഗ്യം കാണിച്ചശേഷം ഞാന്‍ ബാത്ത്റൂമിലേക്കെന്ന ഭാവത്തില്‍ നടന്നു. അവളുടെ കണ്മുന്നില്‍ നിന്ന് മറഞ്ഞു എന്നായപ്പോള്‍ ഞാന്‍ ഒളിഞ്ഞു നിന്നു ചെവിയോര്‍ത്തു.
ഞാന്‍ കേള്‍ക്കില്ലെന്ന വിശ്വാസം കുഞ്ഞേച്ചിയില്‍ നല്ല മാറ്റം വരുത്തി. രണ്ടുപേരും വളരെ സ്നേഹത്തോടെ സംസാരിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ മനസ്സ് കൊണ്ട് ദൈവത്തെ വിളിച്ചുപോയി. എത്ര പെട്ടെന്നാണ് കാര്‍മേഘങ്ങള്‍ മാഞ്ഞു പോയത്.
പെട്ടെന്ന് ഏട്ടത്തിയമ്മയുടെ സ്വരം കേള്‍ക്കാതായി.കുഞ്ഞേച്ചി സ്പീക്കര്‍ ഒഫാക്കിയതാണ്. അല്‍പസമയം കാത്തശേഷം ഞാന്‍ ഒന്നുമറിയാത്ത പോലെ ചെന്നു.
എന്നെ ശ്രദ്ധിക്കാതെ കുഞ്ഞേച്ചി സംസാരം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഞാന്‍ ഉറക്കെയൊന്നു മുരണ്ടു. ആ ശബ്ദം ഏട്ടത്തിയമ്മ കേട്ടു കാണണം. കുഞ്ഞേച്ചി ഫോണ്‍ എനിക്ക് നേരെ നീട്ടി. പെട്ടെന്ന് എന്തോ ഓര്‍ത്തപോലെ വീണ്ടും സ്പീക്കറില്‍ തന്നെയിട്ടു.
‘അമ്പുട്ടാ…ദേ നിമ്മിയെ നോക്കിക്കോണേടാ പൊന്നൂ… അടുക്കള പെരുമാറിയൊന്നും പരിചയമില്ലാത്തതാ അതിന്…എന്തായാലും ഇന്നത്തേക്ക് കടേന്ന് പാര്‍സല്‍ വല്ലോം വാങ്ങിക്ക്…ഏടത്തി ശ്യാമയെ വിളിച്ച് പറയാം..നാളെ മുതല്‍ അങ്ങോട്ട് വരാന്‍..കേട്ടോ..!”
ഞാന്‍ കുഞ്ഞേച്ചിയെ നോക്കി. ശ്യാമ എന്ന് കേട്ടതും അവള്‍ എന്‍റെ നേരെ കണ്ണുരുട്ടിക്കൊണ്ട് വേണ്ടെന്നു പറയാന്‍ ആംഗ്യം കാട്ടി.
‘അതൊന്നും വേണ്ട ഏടത്തീ..അവരുടെ ഫുഡ് തീരെ കൊള്ളില്ല.. ഞങ്ങള്‍ രണ്ടും കൂടെ ഉണ്ടാക്കിക്കൊള്ളാം..ഒരു കൊഴപ്പോം വരില്ല..!”
പോരേ എന്ന അര്‍ത്ഥത്തില്‍ ഞാന്‍ വീണ്ടും കുഞ്ഞേച്ചിയെ നോക്കി.. അടിപൊളി എന്ന ഭാവത്തില്‍ അവള്‍ തലകുലുക്കി.
“എന്നാ നന്നായി ശ്രദ്ധിച്ചൊക്കെ ചെയ്യണേ…അപകടോന്നും ഉണ്ടാക്കി വെക്കല്ലേ രണ്ടുപേരും..പിന്നെ..എന്തേലും ആവശ്യമുണ്ടേല്‍ ലാന്‍ഡ്‌ഫോണിലേക്ക് വിളിച്ചാ മതി ട്ടോ…വീട്ടിലൊന്നും ഒട്ടും റേഞ്ച് കിട്ടണില്ല…ഞാനിപ്പോ മോളില്‍ത്തെ തൊടീല്‍ വന്നാ വിളിക്കണേ.. ദേ.. അവിടുന്ന് വിളിക്കുന്നുണ്ട്…ഏടത്തി പിന്നെ വിളിക്കാംട്ടോ മോനൂ…ഉം..മ്..മ്..മ്….മ്മ..!”
എന്‍റെ ഉള്ളിലൊരു ഉഷ്ണപ്രവാഹമുണ്ടായി. സംഭ്രമം മൂലം ആ ഉമ്മ എന്നില്‍ ഒരു വികാരവുമുണ്ടാക്കിയില്ല. കുഞ്ഞേച്ചിയുടെ മുഖത്തു നോക്കാതിരിക്കാന്‍ നന്നേ പാടുപെട്ടു.
പെട്ടെന്ന് ഒരു ശബ്ദത്തോടെ കസേര തള്ളി നീക്കിക്കൊണ്ട് അവള്‍ എഴുന്നേറ്റ്