ഞാന്‍ ഉച്ചത്തിലൊന്ന് ചിരിച്ചു. എന്നാല്‍ കുഞ്ഞേച്ചിയുടെ തുറിച്ച കണ്ണുകള്‍ എന്നെ അപ്പോഴും കൊത്തി വലിക്കുന്നുണ്ടെന്ന ഓര്‍മ്മ കാരണം ആ ചിരി വല്ലാതെ ഇളിഞ്ഞതായി മാറിപ്പോയി.
അത് കൂടെ ആയപ്പോള്‍ അവളുടെ കണ്ണുകള്‍ ഒന്നുകൂടെ തുറിച്ചുന്തി. കോള്‍ കട്ടായിക്കഴിയുമ്പോള്‍ ഇവിടെ ഇനി എന്തൊക്കെ നടക്കുമെന്ന ഒരു ആശങ്ക എന്‍റെയുള്ളില്‍ ഉറവെടുത്തു.
ആരുമില്ലാത്തവന് ഈശ്വരന്‍ തുണ എന്നപോലെ…ഇവിടെയും ഏട്ടത്തിയമ്മ തന്നെ എനിക്ക് തുണയായി.
“എവിടെ എന്‍റെ മോള് …ഒരു അനക്കവും കേള്‍ക്കണില്ലാല്ലോ…നിമ്മിയെ ഒന്ന് വിളിക്ക്യോ പൊന്നൂ…!”
വാത്സല്യത്തില്‍ പൊതിഞ്ഞ ആ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ തന്നെ ശരിക്കും അമ്പരന്നു പോയി. കുഞ്ഞേച്ചിയെ അവര്‍ക്ക് ഭയങ്കര ഇഷ്ടമാണെന്നൊക്കെ അറിയാം..പക്ഷെ ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ല.! അത്ഭുതഭാവത്തില്‍ തന്നെ ഞാന്‍ കുഞ്ഞേച്ചിയെ നോക്കി.
“അടുക്കളയിലാണെന്ന് തോന്നുന്നു ഏടത്തീ…ഒരു മിനിറ്റ്..നോക്കട്ടെ…!”
ആളെല്ലാം കേട്ടു കൊണ്ടിരിക്കുകയാണെന്ന് പറയാന്‍ പറ്റില്ലല്ലോ.. ഞാനൊരു നുണ പറഞ്ഞു.
മൊബൈല്‍ കുഞ്ഞേച്ചിയുടെ നേരെ നീക്കി വച്ചുകൊണ്ട് ഇടങ്കകണ്ണിട്ട് ആ മുഖമൊന്ന് നോക്കി.
അപ്പോഴാണ് ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു പോയത്. അവളത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ആ നിര്‍വ്യാജമായ സ്നേഹം അവളുടെ കിളിപറത്തിക്കളഞ്ഞപോലായിരുന്നു.
അവളുടെ മുഖത്തിപ്പോള്‍ അവിശ്വസനീയതയോ സങ്കടമോ സ്നേഹമോ നീരസമോ ഒക്കെച്ചേര്‍ന്ന ഭാവങ്ങള്‍ മിന്നി മറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അതേ സമയം എന്‍റെ മുന്നില്‍ അത് പ്രകടമാവാതിരിക്കാനുള്ള ഒരു ശ്രമവും നടത്തുന്നുണ്ട്.
“ദേ..കുഞ്ഞേച്ചീ…ഏടത്തി അന്വേഷിക്കുന്നു..!”
ഏട്ടത്തിയമ്മ കേള്‍ക്കാനായി സ്വാഭാവികമെന്നവണ്ണം ഞാന്‍ പറഞ്ഞു.
വളരെ പെട്ടെന്നായിപ്പോയ പോലെ ഒരു പതറലോടെ കുഞ്ഞേച്ചി എന്നെ നോക്കി. ഞാനത് കാണാത്തപോലെ എങ്ങോട്ടെന്നില്ലാതെ നോട്ടം മാറ്റിക്കളഞ്ഞു.
“മോളൂ..നിമ്മീ..ഏടത്തിയാ..!”
ആ സ്നേഹമസൃണമായ സ്വരം കുഞ്ഞേച്ചിയെ അലിയിച്ചു കളയുന്നതായിരുന്നു.
“ആഹ്…ഏടത്തീ…!”
എന്നെയൊന്ന് പാളി നോക്കിക്കൊണ്ട് അവള്‍ ശബ്ദത്തില്‍ മനപ്പൂര്‍വമൊരു