പെട്ടെന്ന് ഗ്ലാസ് താഴെ വച്ചശേഷം ഞാനാ കയ്യില്‍ കയറിപ്പിടിച്ചു.
അവള് ഈര്‍ഷ്യയോടെ എന്നെ നോക്കി.
“ദേ വിളിക്കണൂ സേതു…ഇനിപ്പോ ഞാന്‍ അധികപ്പറ്റല്ലേ..എടുത്തോ സംസാരിച്ചോ…ഞാന്‍ അപ്രത്തെങ്ങാന്‍ കാണും..!”
അവളെന്റെ കൈ വിടിവിക്കാന്‍ ശ്രമിച്ചു.
“കുഞ്ഞേച്ചി ഇവിടെ ഇരിക്ക്..!”
ഞാന്‍ ബലമായി കസേരയില്‍ പിടിച്ചിരുത്തി.
“എന്തിനാ കുഞ്ഞേച്ചീ ഇങ്ങനൊക്കെ…എല്ലാം അറിയാവുന്നതല്ലേ…എന്നെ സങ്കടപ്പെടുത്തല്ലേ..പ്ലീസ്..!”
എന്റെ ദയനീയ ഭാവം കണ്ടിട്ടാവാം ഈര്‍ഷ്യ ഒരു പരിഭവമായി മാറി.
” സോറി…അമ്പൂസ് സംസാരിച്ചോ..ഞാനറിയാതെ..!”
മുഖഭാവം മാറിയെങ്കിലും ശബ്ദം നല്ല കനത്തു തന്നെയായിരുന്നു. എന്തായാലും ഏടത്തിയോട് സംസാരിച്ചു കഴിഞ്ഞിട്ട് കുഞ്ഞേച്ചിയുടെ പരിഭവം മാറ്റാമെന്ന ചിന്തയോടെ ഞാന്‍ മൊബൈലെടുത്തു. പെട്ടെന്ന് മിന്നല്‍ വേഗത്തോടെ അവളത് തട്ടിയെടുത്തു.
“അങ്ങനെ സുഖിക്കണ്ട…സ്പീക്കറില്‍ സംസാരിച്ചാ മതി…!”
അവള് കോള്‍ അറ്റന്‍ഡ് ചെയ്ത് സ്പീക്കര്‍ ഓണ്‍ ആക്കിയിട്ട് എനിക്ക് തന്നു.
അവളുടെ ആ കുശുമ്പ് നിറഞ്ഞ മുഖം എന്നില്‍ ചെറുതായി ചിരിയുണര്‍ത്തി.
“അമ്പുട്ടാ…പൊന്നൂ…!”
മനസ്സിലൊരു വസന്തകാലം വിരിയിച്ചു കൊണ്ട് ഏട്ടത്തിയമ്മയുടെ ശബ്ദം…!
“ഏടത്തീ..!”
കുഞ്ഞേച്ചിയുടെ കൂര്‍ത്ത നോട്ടം എന്റെ മുഖത്തു തന്നെയാണെന്നറിയാവുന്നതിനാല് മനസ്സ് തുളുമ്പുന്ന സ്നേഹം മറച്ചു പിടിച്ച് ഞാന്‍ സാധാരണ രീതിയിലാണ് പ്രതികരിച്ചത്.
“വല്ലതും കഴിച്ചോ…ന്റെ പൊന്ന്..?”
ആ സ്വരത്തില്‍ മുറ്റി നിന്നിരുന്ന സ്നേഹജ്വാല എന്നെ വല്ലാതെ ആര്‍ദ്രമാക്കി. ഉവ്വെന്ന അര്‍ത്ഥത്തില്‍ ഞാന്‍ മൂളി.
“ദേ…നേരത്തിന് തന്നെ കഴിക്കണേ മോനൂ…ഓര്‍ത്തിട്ട് എനിക്കിവിടെ ഒരു സ്വസ്ഥതേമില്ല..മുള്ളില്‍ നിക്കണ പോലാ ഓരോ നിമിഷോം..!”
ഏട്ടത്തിയമ്മ എന്നെ എന്ത് മാത്രമാണ് സ്നേഹിക്കുന്നതെന്നോര്ത്തപ്പോ മനസ്സ്