എന്റെ നെഞ്ചിലൂടെ ചുറ്റിപ്പിടിച്ചു.
“കുഞ്ഞേച്ചി വല്ലാതെ ദേഷ്യപ്പെട്ടോ പോന്നൂ….!”
ആ ശബ്ദം വല്ലാതെ തരളിതമായിരുന്നു.
“എനിക്കവളുടെ പെരുമാറ്റം തീരെ ഇഷ്ടപ്പെട്ടില്ല..എന്‍റെ മുത്തിന്‍റെ കാര്യത്തില്‍ അങ്ങനെ ആരും അധികാരം കാണിക്കണ്ട…എനിക്കിഷ്ടല്ല…!”
ആ കറി പുരണ്ട ചുണ്ടുകള്‍ അങ്ങനെ തന്നെ എന്‍റെ കവിളില്‍ പതിഞ്ഞു.
“സോറി..സോറി..സോറി..ആയിരം വട്ടം..!”
കവിളില്‍ പറ്റിയ കറി അവള്‍ തന്നെ കൈകൊണ്ട് തുടച്ചു കളഞ്ഞു.
“കുഞ്ഞേച്ചി എന്തിനാ ഇപ്പോഴും ഇങ്ങനെ സോറി പറയണേ…എന്നെ വഴക്ക് പറയാന്‍ കുഞ്ഞേച്ചിയല്ലാതെ വേറെ ആരാ ഉള്ളെ…!”
ഞാന്‍ സ്നേഹത്തോടെ കയ്യെത്തിച്ച് ആ കവിളില്‍ തലോടി. ആ പരിലാളനം അവളെ ഉത്സാഹഭരിതയാക്കി. നിറഞ്ഞ ചിരിയോടെ അവള്‍ കസേരയില്‍ വന്നിരുന്നു.
“ആ പറഞ്ഞത് അങ്ങിഷ്ടായിട്ടോ…ന്നാലും…”
ആ മുഖമൊരല്പം വാടി.
“അതിലും മുഴവനുമില്ലല്ലോ… പാതിയല്ലേ ഉള്ളൂ..!”
ആ ‘പാതി’ പരാമര്‍ശം എന്നെ അല്പം വിഷമിപ്പിച്ചു. ഇടയ്ക്കിടെ അതിങ്ങനെ പറയുമ്പോള്‍ ആ മുഖത്തുണ്ടാക്കുന്ന മാറ്റം എന്നെയും വേദനിപ്പിക്കുന്നുണ്ടെന്ന് അവള്‍ അറിയുന്നില്ല.
ഏടത്തിയെ അവളൊരു വില്ലത്തിയായി കാണാന്‍ തുടങ്ങിയാല്‍ എന്‍റെ കാര്യം കട്ടപ്പൊകയാവുമെന്ന് ഉറപ്പാണ്. രണ്ടുപേര്‍ക്കുമിടയില്‍പ്പെട്ട് ചക്രശ്വാസം വലിക്കേണ്ടി വരും. ഈ രണ്ടു പെണ്ണുങ്ങളാണ് ഇനിയെന്‍റെ ജീവിതമെന്ന് മനസ്സിലാക്കി രണ്ടുപേരും പരസ്പരം അംഗീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ.
പെട്ടെന്ന് മൊബൈല്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. എന്റെ കയ്യില്‍ ചായഗ്ലാസ് ഉണ്ടായിരുന്നതിനാല്‍ എടുത്തു നോക്കാനായി കുഞ്ഞേച്ചിയെ കണ്ണ് കാണിച്ചു.
പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്തവശം അവളുടെ മുഖം പിന്നെയുമിരുണ്ടു.
“ദേ…പാതി അവകാശി..!”
കടുത്ത നിരാശ ബാധിച്ച പോലെ മൊബൈല്‍ എന്‍റെ മുന്നിലേക്ക് വച്ച് അവള്‍ എഴുന്നേറ്റു.
കാര്യമറിയാന്‍ മൊബൈലിലേക്ക് നോക്കിയ ക്ഷണം തന്നെ എന്‍റെ കിളിപോയി. ഏട്ടത്തിയമ്മയാണ്..! നല്ല കറക്റ്റ് സമയം തന്നെ നോക്കിയാണ് വിളിച്ചത്. ഞാന്‍ കുഞ്ഞേച്ചിയെ ഒന്ന് പാളി നോക്കി.
അവളവിടെ നിന്ന് മാറിപ്പോകാന്‍ തുടങ്ങുകയാണെന്ന് മനസ്സിലായപ്പോള്‍