അവളുടെ മുഖം പെട്ടെന്ന് കറുത്തു.
“കണ്ടു കൂടാ ആ സാധനത്തിനെ…ജന്തു..!”
എനിക്ക് വല്ലാതെ അത്ഭുതമായി. ഇന്നലെവരെ നല്ല കൂട്ടായിരുന്നു രണ്ടുപേരും. പിന്നെ പെട്ടെന്നെന്തു സംഭവിച്ചു. ഈശ്വരാ..ഇനി വല്ലതും അറിഞ്ഞു കാണുമോ.! എന്റെ ഉള്ളൊന്നു കിടുങ്ങി.
“കാലത്തെ വന്നപ്പോ തൊട്ട് ചോദിക്ക്യാ…അമ്പുട്ടനെവിടെ..അമ്പുട്ടനുണര്ന്നില്ലേ ..അമ്പുട്ടന് കഴിച്ചില്ലേ…അമ്പുട്ടന് അതാക്കീല്ലേ…അമ്പുട്ടന് ഇതാക്കീല്ലേ..!”
ദേഷ്യം കൊണ്ട് ആ മുഖം ചുവന്നു. കലിപ്പ് തീര്‍ക്കുന്നത് പോലെ പാത്രത്തിലിരുന്ന പത്തിരി മൊത്തം ഞവടിക്കുഴച്ചു.
“അമ്പുട്ടന്…അമ്പുട്ടന്…അമ്പുട്ടന്..അവളാരാ അമ്പൂസിനെ അങ്ങനെ വിളിക്കാന്‍..പണ്ടേ എളക്കക്കാരിയാണെന്ന് ഏടത്തി പറേണത് കേട്ടിട്ടുണ്ട്.. ഇവിടെങ്ങാന്‍ ആ എളക്കോം കൊണ്ട് വന്നാ അവള്ടെ കണ്ണ് ഞാന്‍ കുത്തിപ്പൊട്ടിക്കും..!”
എന്റെ ഉള്ളിലൊരു തീ മഴ പെയ്തു. ഇന്നലെ തോപ്പില്‍ വച്ച് നടന്നതെങ്ങാന്‍ അവളറിഞ്ഞാ..ഈശ്വരാ ഓര്‍ക്കാനേ വയ്യ..!
“മനുഷ്യന്റെ മനസ്സമാധാനം കളയാന്‍ ഓരോന്ന്…..ദേ..ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം..അവള്ടെ അടുത്ത് കൊഞ്ചാനെങ്ങാന് നിന്നാലുണ്ടല്ലോ..!”
അവളെന്നെ താക്കീത് നിറഞ്ഞ ഒരു നോട്ടമെയ്തു. ആ തൊണ്ടയൊന്നിടറിയിരുന്നു.. കണ്ണുകളിലൊരു നീരിളക്കമുണ്ടായി. എന്തോ ഒരു ഉള്‍ഭീതി അവളെ ചൂഴ്ന്നു നില്‍ക്കുന്നത് പോലെ തോന്നി.
എന്ത് പറയണമെന്നറിയാതെ ഞാനുഴറി. ശ്യാമേച്ചിയുടെ കാര്യം പറയണ്ടായിരുന്നു.
“കാര്‍ നാളെ കൊടുത്താ മതിയെന്നാ അച്ഛന് പറഞ്ഞേ..!”
ഒന്നും മിണ്ടാതിരുന്നാ അവള്‍ക്ക് വല്ല സംശയവും തോന്നിയാലോ എന്ന് പേടിച്ച് ഞാന്‍ വായില്‍ വന്നതങ്ങു പറഞ്ഞു.
കൈമുട്ട് ടേബിളില്‍ കുത്തി താടിയ്ക്ക് കൈ താങ്ങിക്കൊണ്ട് അവളെന്നെയൊന്നു നോക്കി. അരിയുടെ കണക്ക് ചോദിക്കുമ്പോ പയറിന്റെ കണക്ക് പറയുന്നോ എന്നൊരു ഭാവമായിരുന്നു ആ മുഖത്ത്.
എന്റെ മുഖത്ത് അറിയാതൊരു ചമ്മിയ ചിരി വന്നുപോയി. അതവളെ അല്പം മയപ്പെടുത്തിയെന്നു തോന്നുന്നു.. ചിരിച്ചു പോകാതിരിക്കാന്‍ അവള് ചുണ്ടുകള്‍ കൂട്ടിപ്പിടിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ആശ്വാസമായി.
“ഈ കുറുമ്പ് കാണുമ്പോഴാണ് മനുഷ്യനങ്ങോട്ട്..!”
ആ കണ്ണുകളില്‍ തിങ്ങിമറിയുന്ന സ്നേഹക്കടല്‍ ഒരു പരിഭവഭാവം കൊണ്ട് മറച്ചു പിടിച്ച് അവള് പൊടുന്നനെ കസേര തള്ളി നീക്കിക്കൊണ്ട് എഴുന്നേറ്റു.
പിന്നിലൂടെ വന്ന് കഴിച്ചുകൊണ്ടിരുന്ന കൈ അകറ്റിപ്പിടിച്ച് മറുകൈ കൊണ്ട്