വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]

Posted by

അച്ഛനാണ് പറഞ്ഞത് നിനക്ക് ഇതേ താൽപര്യം കല്യാണ പ്രായത്തിൽ ഉണ്ടെങ്കിൽ ഞാൻ മാത്യൂസ് നോട് സംസാരിക്കാം പക്ഷേ നീ ഒരു നല്ലനിലയിൽ എത്തണം….

അവിടന്ന് തുടങ്ങിയതാണ് സിവിൽ സർവീസ് പഠനം….

അതായത് പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ…..

എൻ്റ സീനിയർ ആയി പ്ലസ് ടുവിന് രജിഷ ചേച്ചിയും പഠിക്കുന്നുണ്ടായിരുന്നു…..

എനിക്ക് അടങ്ങാത്ത പ്രേമം ആയിരുന്നു രജിഷ ചേച്ചിയോട് , ആ കണ്ണുകൾ എന്നെ പ്രേമത്തിൻ്റെ നികൂടതയിൽ എത്തിക്കും….

പക്ഷേ ഞാൻ പ്രൈവറ്റ് ആയും അവർ സ്കൂളിലും…..

ഞാൻ കോമേഴ്സ് അവൾ സയൻസ് ബയോളജിയും….

 

ഞാൻ പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ തന്നെ മാത്യൂസ് അങ്കിളിൻ്റെ പണിക്കാരൻ ആയി…..

പിന്നെ പ്ലസ് ടുവിന് രാവിലെ ക്ലാസും ഉച്ചക്ക് സൈറ്റിലെ ജോലിയും ആയി മുന്നോട്ട് പോയി…..

രാത്രിയിൽ പള്ളിയിൽ അച്ചൻ്റ കൂടെ പ്രാർത്ഥനയും പഠിത്തവും…

പത്ത് മണി ആകുമ്പോഴേക്കും മാത്യൂസ് അങ്കിളിൻ്റെ വീട്ടിലേക്കും ഇതായിരുന്നു ദിനചര്യ…..

 

രാവിലെ ആറ് മണിക്ക് എഴുനേൽകണം വിറക് കീറൽ വെള്ളം കോരൽ സകല പണികളും തീർത്തു ഒൻപത് മണിയാകുമ്പോഴേക്കും ക്ലാസ്സിനു പോകണം…..

മാത്യൂസ് അങ്കിളിൻ്റെ ഭാര്യ റീജ ആൻ്റിക്ക് എന്നോട് വല്യ താൽപര്യം ഇല്ലായിരുന്നു……

ചേട്ടൻ അനിയൻ റോബിനും റോജിനും വലിയ കുഴപ്പം ഇല്ലായിരുന്നു….

അനിയൻ റോജിൻ നല്ല കമ്പനി ആണ്, വീട്ടിൽ ഉണ്ടാകുമ്പോൾ എപ്പോഴും ചേട്ടായി എന്ന് വിളിച്ചു കൂടെ കാണും…

റീജ ആൻ്റിയെക്കാൾ കുഴപ്പം രജിഷ ചേച്ചിക്ക് ആയിരുന്നു എന്നെക്കാൾ ഒരു വയസിൻ്റ മൂപ്പ് കാരണം ഭരണം നടത്തി……

എന്ത് പറഞ്ഞാലും എനിക്ക് രജിഷ ചേച്ചിയെ ഇഷ്ടം ആയിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *