വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]

Posted by

ഞാനും കുടുംബവും നാളെ വൈകീട്ട് വരാം….

ശരി എന്ന് പറഞ്ഞു ഞൻ ഇറങ്ങി…
മധു വിനു അത് നമ്മുടെ ചേട്ടായി നിൽകുന്ന ഇടവകയിൽ ഉള്ളവരാ…

ഈ പയ്യൻ്റെ മാതാപിതാക്കൾ ആക്ക്സിടെൻ്റിൽ മരിക്കുമ്പോൾ ഇവന് പ്രായം പതിനൊന്നോ പന്ത്രണ്ടോ വയസ്സാണ്….

പിന്നെ ഇവൻ്റ ഫാദറിൻറ സുഹുർത്തിൻ്റ വീട്ടിൽ ആണ് താമസം…

നന്നായി കഷ്ടപെട്ട് നേടി എടുത്തതാണ് അവൻ ഐഎഎസ് ..

ഇപ്പൊൾ ഫാദറിൻറ സുഹുർത്തിൻ്റ മകളെ വിവാഹം കഴിക്കേണ്ടി വരുന്നു……

……………………………….
ഉച്ചയായപ്പോഴേക്കും സേവ് ത ഡേറ്റ് ചിത്രങ്ങൾ എഡിറ്റ് ചെയ്തു കഴിഞ്ഞു ക്യാമറ ടീം എത്തിച്ചു തന്നിരുന്നു…

പിന്നെ സോഷ്യൽ മീഡിയ സ്റ്റാറ്റസ് ആയി മാറി ഞാനും രജിയും…

വീടിന് മുന്നിൽ ഫ്ളക്സ് ബോർഡുകൾ ആയി…

പിറ്റേന്ന് രാവിലെ തന്നെ ഹാൽദി എന്ന മഞ്ഞൾ മൈലാഞ്ചി കല്യാണം ….

എനിക്ക് വലിയ പ്രസക്തി ഇല്ല , കല്യാണ പെണ്ണിൻ്റ ചടങ്ങുകൾ…

ചെറിയ ശബ്ദത്തിൽ പാട്ട് വച്ചിട്ടുണ്ട്…

വീടും പന്തലും സ്റ്റേജും മഞ്ഞപ്പൂക്കളും ബലൂണുകളുംകൊണ്ട് അലങ്കരിചിട്ടുണ്ട്, സ്റ്റേജിൽ മഞ്ഞൾ , മൈലാഞ്ചി മഞ്ഞലഡുവും ജിലേബിയുമൊക്കെയായി സർവം മഞ്ഞമയം എന്നൊരു തലത്തിലേക്ക് കാര്യങ്ങൾ എത്തി..

കല്യാണത്തലേന്ന് ഇപ്പൊൾ കേരളത്തിൽ നടന്നു വരുന്ന ഒരു ചടങ്ങ് മണവാട്ടിയെ മെഹന്തി മഞ്ഞൾ അണിയിക്കുന്ന ഹൽദി ആഘോഷം..

ഇന്ന് കേരളത്തിൽ സാധാരണമായിരിക്കയാണ് ഉത്തരേന്ത്യയിൽനിന്നും ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും കുടിയേറിയവരിൽമാത്രം ഒതുങ്ങിനിന്നിരുന്ന ഹൽദി, ഇന്ന് ജാതി-മത വ്യത്യാസമില്ലാതെ എല്ലാവിഭാഗക്കാരും പിന്തുടർന്ന് തുടങ്ങിയിരിക്കുന്നു…..

രജിയുടെ ഹൽദിക്ക് കൂട്ടുകാരും ബന്ധുക്കളുമൊക്കെ വന്നിട്ടുണ്ട്….

രജീഷ മഞ്ഞ ഗൗൺ ധരിച്ച്
വന്നു. മഞ്ഞ പൂമാലകൾ കഴുത്തിലും തലയിലും കൈകളിലും ചൂടിയിട്ടുണ്ട്…..

എല്ലാവരും കുട്ടികളടക്കമുള്ളവർ മഞ്ഞ മഞ്ഞ ഡ്രസ്സ് ആണ് ധരിച്ചിരിക്കുന്നത്…

ആദ്യം തന്നെ ബന്ധുക്കളും കൂട്ടുകാരുമെല്ലാം രജിയെ മുഖത്തും കൈകാലുകളിലുമൊക്കെ തേച്ചു കൊടുക്കുന്നു..

ഇതെല്ലാം ഫോട്ടൊയും വീഡിയോയും എടുക്കുന്നുണ്ട്…

ഇതുകഴിഞ്ഞ് കുളിച്ചു വന്നാൽ
ഭക്ഷണം കഴിക്കുക പിന്നെ കസിൻസും അവളുടെ കൂട്ടുകാരും ചേർന്ന് മൈലാഞ്ചി ഇട്ടു കൊടുക്കും……

ഞാൻ ഉച്ച ഭക്ഷണ ശേഷം റൂമിൽ വന്നു കിടന്നു ഒന്ന് മയങ്ങി…..

ചേട്ടായി…

റോജിൻ വിളിച്ചപ്പോൾ ആണ് ഞൻ എണീറ്റത് ,,,,…

പിന്നെ നിങ്ങളുടെ റൂം അലങ്കരിക്കാൻ ഷമീർ ഇക്കയും നിതിൻ ചേട്ടനും വിളിക്കുന്നു….

ഞാൻ ചെന്നപ്പോൾ രജിയുടെ റൂമിൽ ഷമീറും നിതിനും മറ്റു രണ്ടു പേരും ഉണ്ട്…

Leave a Reply

Your email address will not be published. Required fields are marked *