വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]

Posted by

അവിടെ ഭക്ഷണം അറേഞ്ച് ചെയ്തിരുന്ന്…

ഞങ്ങൾക്ക് ഫോട്ടോ എടുക്കൽ ആയിരുന്നു ..

മതുരം നൽകൽ…

ഞങ്ങളുടെ ഫാമിലി ഫോട്ടോ മാത്യുസ് അങ്കിൾ റീജ ആൻ്റി റോബിൻ റോജിൻ ഞാനും രജിഷയും…

പിന്നെ ബന്ധുക്കൾ നാട്ടുകാർ കസിൻസ് , എൻ്റ ചങ്ക് നിതിനും ഷമീറും…

പിന്നെ രജിഷ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ ജീവനക്കാർ , അവളുടെ കൂട്ടുകാർ പത്താം ക്ലാസ്സ് , പ്ലസ്ടു , ബി ഫാം..

ചില ചടങ്ങുകൾ ഒഴിവാക്കിയിരുന്നു എനിക്ക് വീട്ടുകാർ ഇല്ലാത്ത കാരണം കൊണ്ട്….

പിന്നെ ഭക്ഷണം കഴിക്കാൻ ബാക്കി ഉളളവർ ചെറുക്കനും പെണ്ണും അടക്കം കഴിക്കാൻ പോയി…

ഭക്ഷണത്തിന് ശേഷം വീണ്ടും ചടങ്ങുകൾ…

ഇനി പെണ്ണിനെ ചെറുക്കനെ ഏൽപിക്കുന്ന ചടങ്ങാണ്, എൻ്റ അമ്മയുടെ സ്ഥാനത്ത് മിൻവി തോമസ് എന്ന തോമസ് അങ്കിളിന്റെ ഭാര്യ നിന്നു…

റീജ ആൻ്റി രജിഷയുടെ കൈ പിടിച്ചു മിൻവി ആൻ്റിയുടെ കയ്യിൽ ഏല്പിച്ചു……

മിൻവി ആൻ്റി അപ്പോൾ‍തന്നെ കൈ എന്നെ ഏൽപ്പിക്കുന്നു…
ഇനി മുതൽ‍ ഇവളെ നീയാണ് പരിപാലിക്കേണ്ടത് എന്നു സൂചിപ്പിക്കുന്ന ചടങ്ങാണ് ഇത്…..

ഇനി വീട്ടിലേക്ക് ഉള്ള യാത്രയാണ് ..

ഇന്നോവയിൽ ആയിരുന്നു യാത്ര ഡ്രൈവിംഗ് സീറ്റിൽ റോബിൻ പുറകിൽ ഞാനും രജിഷയും രണ്ടു കുട്ടി കസിൻസും. ഏറ്റവും പുറകിൽ മറ്റു കസിൻസ്…

ഞങളുടെ വണ്ടിക്ക് പുറകിൽ ഓരോ വണ്ടിയിൽ ആളുകൾ പോന്നു……

ആൻ്റിയും അങ്കിളും മറ്റു മുതിർന്നവരും ഞങൾ കാറിൽ കയറിയ ഉടനെ വീട്ടിലേക്ക് തിരിച്ചിരുന്നു……

ഞങ്ങൾ ഗേറ്റിനു സമീപം വണ്ടി നിർത്തിയപ്പോൾ പടക്കം പൊട്ടിച്ചു തുടങ്ങി…

പിന്നെ ശിങ്കാരി മേളവും…

അതിനിടയിലൂടെ ഞങൾ പന്തലിൻ്റെ അകത്തേക്ക്…….

നിലവിളക്കും. മറ്റും ആയി മുതിർന്നവർ സ്വീകരിക്കാൻ നിൽകുന്നു….

റീജ ആൻ്റി വധുവരന്മാരുടെ നെറ്റിയിൽ കുരിശ് വരച്ച് വീട്ടിലേക്ക് കയറ്റി…..

ഹാളിൽ നിന്ന് പ്രാർത്ഥിച്ചു…

എന്നിട്ട് ഞങ്ങളെ റൂമിലേക്ക് നയിച്ചു ….

റൂമിൽ കയറി മാലയും ബോക്കയും ബെഡിൽ വച്ച് ഒന്ന് ഫ്രീ ആയി…

അപ്പോഴാണ് റൂമിൻ്റെ സൗന്ദര്യം കാണുന്നത്……

Leave a Reply

Your email address will not be published. Required fields are marked *