വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]

Posted by

ആ,, ശ്രമിക്കണം…

അളിയാ.. ബി ടെക് MBA അസിസ്റ്റൻ്റ് മാനേജർ ജോലി എങ്ങിനെ പോകുന്നു, ഒരു കല്യാണം നോക്കണ്ടെ…..

അതൊക്കെ വേണം ജിജോ, ബാങ്കിൽ ഉള്ള കാഷിയേർ ആൻ മരിയ എന്നൊരു കുട്ടി ഉണ്ട്, ഒരു ഇഷ്ടത്തിൽ ആണ്…

ഓഹോ, റോമാൻസ്…..

പിന്നെ എന്തിനാ താമസിപ്പിക്കുന്നത്…..

രജിയുടെ കല്യാണം കഴിയാതെ വീട്ടിൽ എങ്ങിനെ അവതരിപ്പിക്കും. അതിന് വേണ്ടി കാത്തു നിൽക്കുകയാണ് ഞാൻ…

ഓക്കേ,, ഞാൻ അങ്കിളിനൊട് സംസാരിക്കാം,

ഇപ്പൊൾ വേണ്ട കല്യാണം കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞിട്ടു മതി ..

ആ,, ശരി…

റോബിൻ അളിയാ , എന്നോട് ഇപ്പൊൾ സംസാരിക്കുമ്പോൾ എന്തോ ഒരു മാറ്റം ഫീൽ ചെയ്യുന്നു,അത് അങ്കിൾ ആയാലും ആൻ്റി ആയാലും എന്നാൽ എനിക്ക് റോജിൻ സംസാരിക്കുമ്പോൾ അത് തോന്നുന്നില്ല…….

ജിജോ നീ ഇപ്പൊൾ ഞങളുടെ പെങ്ങളുടെ കണ്ണീര് കാണിച്ചില്ല, പിന്നെ കുടുംബത്തിൻ്റെ അന്തസ് കാത്തു….

ഇന്ന് നീ എൻ്റ രജിയുടെ ഭർത്താവ് ആകേണ്ടവനാണ്…….

പ്രായം എന്നെക്കാൾ കുറവാണെങ്കിലും ബഹുമാനം ഉണ്ട് തന്നോട്, ഒരു എതിർപ്പും നീ പറഞ്ഞില്ലല്ലോ……

അളിയാ സെൻ്റി ആകല്ലെ, ഈ കുടുംബത്ത് ഒരു പ്രശ്നം വന്നാൽ എന്നാൽ കഴിയുന്ന രീതിയിൽ ഇടപെട്ട് പരിഹാരം കാണും….

ഇതൊന്നും വലിയ കാര്യം ആക്കണ്ട, രജിയുടെ നിലപാട് പോലെ ജീവിതം മുന്നോട്ട് പോകൂ…….

അളിയാ അവള് പാവം ആണ്, കുറച്ചു ദിവസം കഴിയുമ്പോൾ എല്ലാം ശരിയാകും, ആദ്യമൊക്കെ ബുദ്ധിമുട്ട് ആകും…

ശരിയാകും എന്ന പ്രധീക്ഷ മാത്രം ആണ് എനിക്ക്………..
അതെ ഞാൻ ഷമീറിനെ വിളിച്ചു നിതിനേ കൂട്ടി വീട്ടിലേക്ക് വരാൻ പറയട്ടെ……..

വണ്ടി ഒതുക്കിക്കോ , ..

കുഴപ്പം ഇല്ല ഞാൻ ഫോൺ എടുത്തു വിളിച്ചു ,,,

ഡാ , അവനേം കൂട്ടി അങ്കിളിൻ്റെ വീട്ടിൽ വാ , പെട്ടന്ന്…
ഫോൺ വച്ചു , ഞാൻ വണ്ടി ഗീർ മാറ്റി ഓടിച്ചു……
വീട്ടിൽ എത്തിയപ്പോൾ പന്തൽ കെട്ടി കഴിഞ്ഞ് ഇനി തുണിയിൽ ഉള്ള വർക് ആണ്. ഞാൻ വണ്ടി അകത്തേക്ക് കയറ്റി ഇട്ടു….

അച്ഛൻ പറഞ്ഞു, ജിജോ പോയി കുളിക്കു മുടി വെട്ടിയതല്ലെ. സമയം പോകുന്നു..

പിന്നെ ഞാൻ പള്ളിയിലേക്ക് പോകും ഇപ്പൊൾ നാളെ വൈകീട്ടേ വരു , പോന്നു മോൻ ഇവിടുന്ന് ഇങ്ങോട്ടും പോകരുത് , ബന്ധുക്കാരു മുഴുവൻ വരുന്നതാണ്….

ഞാൻ ഇവിടെ തന്നെ കാണും അച്ചോ…

Leave a Reply

Your email address will not be published. Required fields are marked *