വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]

Posted by

താങ്ക്സ് സാർ……

എടാ ഞങൾ ഓണത്തിന് നാട്ടിൽ വരുന്നുണ്ട്……..

പാലക്കാട് അല്ലെങ്കിൽ പെരിന്തൽമണ്ണ വരാം കോഴിക്കോട് നിന്ന് അത്ര ദൂരം ഇല്ലല്ലോ….

സാറ് , വിളിച്ചാൽ മതി…

എന്നാല് ശരി…

ഉച്ചക്ക് എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു….

ആദ്യമായിട്ടാണ് ഞാൻ ഈ വീട്ടിൽ ഒരുമിച്ച് ഇരുന്നു കഴിക്കുന്നത്……

എപ്പോഴും എൻ്റ സ്ഥാനം അടുക്കള ഭാഗത്ത് ആയിരുന്നു……

വൈകുന്നേരം ആയപ്പോൾ അച്ഛൻ പോയി…

ആ ദിവസം അങ്ങിനെ കഴിഞ്ഞ് , പിറ്റേന്ന് രാവിലെ മുതൽ എല്ലാവരും തിരക്കിൽ ആണ് എനിക്കും ജോലികൾ കിട്ടി….

പള്ളിയിലെ കാര്യങ്ങൾ, പിന്നെ പള്ളി ഓഡിറ്റോറിയത്തിലെ ഭക്ഷണ കാര്യങ്ങൾ…….

ഒരു ദിവസം പെട്ടന്ന് കടന്നു പോയി.വന്നത് മുതൽ റോജിനും ഞാനും അവൻ്റെ റൂമിൽ ആണ് കിടക്കുന്നത്…..

റോജിൻ സിവിൽ എൻജിനീയറിങ് ഫൈനൽ ഇയർ ആണ് ഇപ്പൊൾ , റോബിൻ ചേട്ടൻ എൻജിനീയറിങ് കഴിഞ്ഞ് എം ബി എ കഴിഞ്ഞ് ബാങ്കിൽ അസി്റ്റൻ്റ് മാനേജർ ആണ്……

മനസമ്മതത്തിന് റോബിൻ റോജിൻ ഒരേ കളർ ഡ്രസ് ആയിരുന്നു അവർ പ്ലാൻ ചെയ്തത് തലേന്ന് എനിക്കും അതെ കളർ പാൻ്റ് ഷർട്ട് തൈപ്പിച്ച്….

……………………………….

ഓഗസ്റ്റ് 5 ബുധൻ

രാവിലെ തന്നെ പള്ളിയിൽ എല്ലാ കാര്യങ്ങളും ചെയ്തു….

പതിനൊന്ന് മണിക്ക് ആണ് മനസമ്മതം പത്ത് മണി കഴിഞ്ഞു എന്നിട്ടും ചെറുക്കനും ടീമും എത്തിയിട്ടില്ല…..

മാത്യൂസ് അങ്കിളിൻ്റെ ഫോണിൽ ഒരു കോൾ വന്നു…..

അങ്കിള് കോൾ കട്ടായതും അച്ഛൻ്റെ അടുത്തേക്ക് ദൃതിയിൽ നടന്നു……

ഞാൻ അച്ഛൻ്റെ കൂടെ ഉണ്ടായിരുന്ന്……

അച്ചോ,, മനസമ്മതം നടക്കില്ല, ഈട്ടിക്കൽ പോളും മകനും ചതിച്ചു…

എന്നാ മാത്യൂസ് നീ പറയുന്നത്…..

പോളിൻ്റെ കൂടെ ജോലി ചെയ്യുന്ന ഒരു പെണ്ണ് മായി അവൻ അടുപ്പത്തിലാണ് , അതുമാത്രമല്ല ആ പെണ്ണ് ഗർഭിണി ആണെന്ന് പറഞ്ഞു ഇപ്പൊൾ കുടുംബത്ത് വന്നു കേറി എന്ന് ……

മാത്യുസേ നീ ആ പോളിനെ വിളിച്ചു ഫോൺ എനിക്ക് താ….

ഞാൻ ഇതെല്ലാം കേട്ട് എന്ത് ചെയ്യണം എന്നറിയാതെ നിന്ന്…

അങ്കിള് അച്ചന് ഫോൺ കൊടുത്തു…

ഹലോ പോളെ ഞാൻ ഫാദർ വർഗീസ് ആണ് , ഞങൾ കേട്ടത് ശരിയാണോ…

അച്ചോ… ശരിയാണ് , ഇതൊന്നും ഞങൾ അറിഞ്ഞതല്ല…

Leave a Reply

Your email address will not be published. Required fields are marked *