വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]

Posted by

ഞാൻ നാളുകൾക്ക് ശേഷം ഈശോയുടെ മുന്നിൽ മുട്ട് കുത്തി പ്രാർത്തിച്ചു……

പ്രാർഥന കഴിഞ്ഞ് വിശ്വാസികൾ പോയപ്പോൾ അച്ഛൻ പറഞ്ഞു, ജിജോ നമുക്ക് ഭക്ഷണം കഴിച്ചു സെമിത്തേരിയിലേക്ക് പോകാം…

അച്ഛൻ്റെ കൂടെ ഭക്ഷണം കഴിക്കാൻ പോയി…

പത്തിരി മുട്ടകറി ലൈറ്റ് ചായ…..

ഞാൻ വിശപ്പ് മാറും വരെ കഴിച്ചു….

കൈ കഴുകി…..

അച്ഛൻ്റെ കൂടെ സെമിത്തേരിയിലേക്ക് ……

ഞാൻ പപ്പയുടെയും മമ്മിയുടെയും കല്ലറയിൽ അച്ഛൻ തന്ന മെഴുക് തിരി കത്തിച്ച് മുട്ടുകുത്തി പ്രാർത്ഥിച്ചു………

അച്ചോ, എനിക്ക് ഇനി രജിഷയെ കിട്ടില്ല എൻ്റ മാതാപിതാക്കളുടെ ആഗ്രഹം ആയിരുന്നു എന്ന് അച്ഛൻ പറഞ്ഞാണ് ഞാൻ അറിയുന്നത്…….

മോനെ ജിജോ നിനക്ക് വിധിച്ചത് കർത്താവ് തരും….

നിനക്ക് എന്നാണ് ജോയിൻ ചെയ്യേണ്ടത് ……

പതിനഞ്ചാം തിയ്യതിക്കുള്ളിൽ ആയിരിക്കും എന്നാണ് പറഞ്ഞത് , ദീപ്തി മാഡം ഞാൻ എയർപോർട്ടിൽ ഇരിക്കുമ്പോൾ വിളിച്ച് പറഞ്ഞു പെരിന്തൽമണ്ണ എന്ന സ്ഥലത്ത് സബ് കലക്ടർ ആയി നിയമിക്കാൻ റെകമെൻ്റ് ചെയ്തു എന്ന്……..

പെരിന്തൽമണ്ണയൊ , കുഴപ്പം ഇല്ല ആഴ്ചയിൽ ഇങ്ങോട്ട് വരാമല്ലോ…….

അച്ഛനെ കാണാൻ അല്ലാതെ ഇനി ആരെ കാണാൻ ആണ്……
എടാ ഇത് നിൻ്റെ മാതാപിതാക്കളുടെ ഓർമ ഉള്ള മണ്ണാണ് , അത് മറക്കരുത് ഇവിടെ വിട്ടു പോകരുത്…….

അച്ചോ , ഞാൻ ഇവിടെ ഉണ്ടാകും…….

പിന്നെ മാത്യുസ് നിനക്ക് ഒരു പത്ത് സെൻ്റ് സ്ഥലം അവരുടെ വീടിന് അടുത്ത് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് , ഞാൻ പറഞ്ഞു അവൻ വരട്ടെ എന്നിട്ട് മതി എന്ന്…….

എടാ അതിൻ്റ കൂടെ ഒരു പതിനഞ്ച് സെൻ്റ് കൂടെ നീ വാങ്ങിക്കണം…

അച്ചോ , പൈസ എവിടന്നാ….

എടാ.അതിൽ അഞ്ച് കട മുറി ഉണ്ട് ദിവസം ഒന്നിന് 100 രൂപ വാടക , അഞ്ച് കടക്ക് 500 ആയോ. മാസം എത്ര( 500x 30. = 15000 .) പതിനയ്യായിരം ആയോ…

സെൻ്റിന് എന്ത് വില കൊടുക്കണം അച്ചോ…

എൺപത്തിഅയ്യായിരം ആണ്. കൈ വിടണ്ട….

Leave a Reply

Your email address will not be published. Required fields are marked *