…………………………
കല്യാണ ആലോജന വന്നപ്പോൾ തന്നെ അച്ഛൻ മാത്യൂസ് അങ്കിളിനോട് കാര്യം പറഞ്ഞിരുന്നു ഞാൻ ഇവിടെ ഇല്ലെങ്കിലും…..
മാത്യൂസ് അങ്കിൾ മറുപടി പറഞ്ഞത് ഇങ്ങനെ ആണ്…
അച്ചോ, ജിജോ എൻ്റ ജോസിൻ്റെ മോൻ ആണ് അവനും ഞാനും ഇത് മുൻപ് പറഞ്ഞിരുന്നു പക്ഷേ ഇപ്പൊൾ അവൻ ഇല്ല വീട്ടിൽ ആർക്കും ഇത് താൽപര്യവും ഉണ്ടാകില്ല……
അച്ഛൻ ഇത് ആരോടും പറയരുത് മോൾക്ക് അവനെ ഇഷ്ടം പോലും അല്ല…
മാത്യൂസേ ഇത് എനിക്ക് അറിയാവുന്നത് കൊണ്ട് ഓർമിപ്പിച്ചു എന്നെ ഒള്ളു…….
അച്ചോ,, അത് നമുക്ക് വിടാം
ഈട്ടിക്കൽ പോൾ വർഗീസിൻ്റെ മകൻ്റെ ആലോചന ആണ് വന്നിരിക്കുന്നത്…..
എടോ മാത്യൂസേ നിൻ്റെ കൊച്ചിനെ പോന്നു പോലെ നോക്കും അവൻ, അവൻ ദൈവ പുത്രൻ ആണെടാ, നിനക്കും നിൻ്റെ മകൾക്കും ഭാഗ്യം ഇല്ല എന്ന് കരുതാം…….
അച്ചോ , ഞാൻ എന്ത് ചെയ്യാൻ ആണ് . ചെറുക്കനും വീട്ടുകാരും ഉടൻ വന്നു കണ്ടു പോകും വീഡിയോ കോൾ വഴി അവർ കണ്ടു സംസാരിച്ചു ഇഷ്ടപ്പെട്ടു…..
ഇനി നാട്ടു നടപ്പ് പോലെ പെണ്ണ് കാണൽ പിന്നെ മനസമ്മതം കല്യാണവും മൂന്ന് ദിവസത്തെ ഗ്യാപ്പ്……….
ഞങൾ കാരണവൻ മാറുടെ തീരുമാനം ബുധൻ 5 ന് മനസമ്മതം ശനിയാഴ്ച 8 ന് മിന്ന് കെട്ട് കല്യാണം….
അത് ചെറുക്കൻ്റെ പള്ളിയിലും മനസമ്മതം നമ്മുടെ പള്ളിയിൽ വച്ച് മുറ പോലെ നടക്കട്ടെ…
അവന് യു എസ്സി ന് പോകാൻ ഉള്ളതാണ്……
ഇനി എല്ലാം മാത്യൂസിൻറ ഇഷ്ടം പോലെ…..
അച്ചോ ജിജോ വിളിച്ചിരുന്നോ…..
അവൻ ആഴ്ചയിൽ വിളിക്കാറുണ്ട്……
എന്നെയും വിളിക്കാറുണ്ട്…….
പക്ഷേ ഇപ്പൊൾ വിളിച്ചിട്ട് എട്ട് ദിവസം കഴിഞ്ഞ്….
അച്ചോ , അവനെ പൊന്നുപോലെ നോക്കേണ്ടതാണ് ഞാൻ , വീട്ടിലെ പെണ്ണിൻ്റെ സ്വഭാവം പോലെ അല്ലേ കാര്യങ്ങൾ നടക്കു….