ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]

Posted by

സൂപ്പറായിരുന്നു . കണ്ടു മതിയായില്ല “‘ ഉമ അത് കേട്ടില്ലാത്ത മട്ടിൽ അകത്തേക്ക് കയറിയെങ്കിലും അവൾ ആ പാവാടയിട്ടു തന്നെയാണ് പുറത്തേക്ക് വന്നത് .

“‘അമ്മെ ..ഞങ്ങളൊന്ന് നടന്നിട്ട് വരാട്ടോ “” ഉമ പുറത്തേക്കിറങ്ങുന്നതിനിടെ വിളിച്ചു പറഞ്ഞു .

“‘ഹരിക്കുട്ടൻ എന്തിയേടി “‘

“‘അവനുമുണ്ട് കൂടെ “””

” ടോർച്ചെടുത്തോണ്ട് പോ .. പുതുമഴ നനഞ്ഞ പറമ്പാ . പാമ്പൊക്കെ ഉണ്ടാകും . പെട്ടന്ന് വരണേ “”‘അംബിക ഉമ്മറത്തേക്ക് വന്നിട്ട് പറഞ്ഞു .

“‘ആ ടോർച്ചോക്കെയുണ്ട് “”

“‘ ഇതാരുടെ വീടാ”” വീടിന്റെ സൈഡിലൂടെ നടക്കുന്നതിനിടെ സണ്ണി ചോദിച്ചു . അരമതിലിനപ്പുറത്തായി ഇരുട്ടിൽ കണ്ട വീട് ചൂണ്ടിയാണവൻ ചോദിച്ചത് . വണ്ടി വരുന്ന വഴി അല്ലാതെ വീട്ടിൽ നിന്നും റോഡിലേക്കുള്ള നടപ്പു വഴിയേ പോകാനായിരുന്നു ഹരി അതിലെ പോയത് .

“‘ഇതായിരുന്നു ഞങ്ങടെ തറവാട് . അമ്മേനെ കെട്ടിക്കേറി വന്നത് ഈ വീട്ടിലേക്കാ . പിന്നെ അച്ഛൻ മരിച്ചപ്പോ തറവാട്ടിൽ നിന്ന് ഇറക്കി വിട്ടു . അന്ന് ഇപ്പൊ താമസിക്കുന്നത് തറവാട്ടിലെ ഒരു തേങ്ങാപ്പുര ആയിരുന്നു . അതിലാ ഞങ്ങടെ ചെറുപ്പകാലം . “” ഉമ ഒരു ദീർഘശ്വസത്തോടെ അവസാനിപ്പിച്ചു .

“‘പിന്നെ ഉമേച്ചി ഗൾഫിൽ പോയിക്കഴിഞ്ഞാ റൂമൊക്കെ കൂട്ടിപ്പണിഞ്ഞേ . ”’ ഹരി പൂരിപ്പിച്ചു .

“‘അവിടെയാരും താമസമില്ലേ ? ”

“” ഇല്ലായിരുന്നു .ഈയിടെ വന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞു . . പുതിയ താമസക്കാര് വന്നിട്ടുണ്ട് .ഒരു കിളവനും അതിന്റെ കെട്യോളും ഒരു വേലക്കാരിയും ഞാനൊന്നേ കണ്ടുള്ളൂ . പിറ്റേന്നവർ എങ്ങോട്ടോ പോയി . . എങ്ങോട്ടാണെന്നൊന്നും അറിയില്ലന്നമ്മ പറഞ്ഞു . നമ്മളോടൊക്കെ മിണ്ടാതിരിക്കാനാവും വല്യ മതിലൊക്കെ കെട്ടിത്തിരിച്ചത് . അവരുടെ ഒരു തെങ്ങു വീണു ഈയിടെപോയതാ ഈ ഭാഗം .”” രണ്ട് വീടിന്റെയും പുറകുവശത്തായി ഇടിഞ്ഞു കിടക്കുന്ന മതിൽ കാണിച്ചു ഉമ പറഞ്ഞു .

”ശ്ശ് …”’ തന്റെ ഇടുപ്പിലുള്ള സണ്ണിയുടെ പിടുത്തം മുറുകിയപ്പോൾ ഉമ ഞെളിപിരിയിട്ടു അവൾ ഹരിയുണ്ടെന്ന് കാണിച്ചു സണ്ണിയുടെ കയ്യിൽ പിതുക്കി .

“‘ഓഹ് ..എന്തോന്ന് ഇത്ര നാണിക്കാൻ ..അവനറിയാവുന്നതല്ലേ നീയെന്റെ പെണ്ണാണെന്ന് …ഡാ ഹരീ ..ഞാനെന്റെ പെണ്ണിനെയിങ്ങനെകെട്ടിപ്പിടിച്ചാൽ നിനക്ക് കുഴപ്പമുണ്ടോ ?”’

“‘ശ്ശെ .. മിണ്ടാതിരി സണ്ണീ “”‘ സണ്ണി ചോദിച്ചതും ഉമ ചമ്മലോടെയവന്റെ അവന്റെ വായ പൊത്തി .

“‘ ഓ !! എനിക്കെന്നാ കുഴപ്പം . കുഴപ്പൊണ്ടായിരുന്നേൽ ഇതിന് സമ്മതിക്കുമായിരുന്നോ ? നിങ്ങള് കെട്യോളും കെട്യോനും കൂടെ എന്തുവേണേലുമായിക്കോ “‘ ഹരി പച്ചക്കൊടി കാണിച്ചു .

വന്നപ്പോൾ മുതൽ സണ്ണിയെ പറ്റിച്ചേർന്നു നടക്കുന്ന ഉമയുടെ മുഖത്തെ സന്തോഷം അവനെയും സന്തോഷവാനാക്കിയിരുന്നു . താനും അമ്മയും കാണുന്നുണ്ടല്ലോയെന്നുള്ള അവളുടെ ചമ്മൽ മാറാനായി അവൻ മനപൂർവ്വമാണ് അങ്ങനെ പറഞ്ഞതും

”കേട്ടില്ലേടി അവൻ പറഞ്ഞത് … “‘ സണ്ണിയുടെ കൈകൾ അവളുടെ ഇടുപ്പിൽ ചുറ്റി

“‘ഹമ് …”‘ ഉമ അവന്റെ ശരീരത്തോട് ചേർന്ന് നടന്നു .

Leave a Reply

Your email address will not be published. Required fields are marked *