ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]

Posted by

“‘ഇത് ..ഉമേച്ചിയോ ? എന്നിട്ടെന്നാ അമ്മ പറയാത്തെ ?”’

“‘ നാലാം നാൾ അവൾ വന്നു കയറിയപ്പോഴാണ് ഞാനും അറിഞ്ഞത് തന്നെ . . നിന്നെ വിളിക്കാൻ തുടങ്ങിയപ്പോൾ അവള് നിന്നോട് പറയണ്ടാന്ന് പറഞ്ഞു .നീ വരുന്നുണ്ടല്ലോ വരുമ്പോഴറിഞ്ഞാൽ മതിയെന്ന് , സർപ്രൈസ് ആയിക്കോട്ടെന്ന് “”’

“‘ഹരിക്കുട്ടാ … കട്ടായോ ..ഡാ …”” അമ്മയുടെ ശബ്ദം കേട്ടപ്പോൾ ഹരി മുരടനക്കി

“‘അമ്മെ അപ്പോൾ ഉമേച്ചിക്ക് …ഉമേച്ചിക്കാണോ ?”

“‘ഹ്മ്മ് ..””‘

“‘അമ്മയിതെന്നാ പറയുന്നേ … ഉമേച്ചിക്ക് കല്യാണം നിശ്ചയിച്ചിരിക്കുവല്ലേ ..”‘

“‘ ഹമ് ..അത് പോയെടാ ..”‘ നിസ്സംഗതയോടെയാണ് പറഞ്ഞതെങ്കിലും അമ്മയുടെ വിഷമം ഹരിക്ക് മനസ്സിലായി .

“‘ എല്ലാം പറഞ്ഞ് ഉറപ്പിച്ചതല്ലായിരുന്നൊ അമ്മെ ?”’

“‘ഹ്മ്മ് … ഇവിടെ വെളുത്തു തുടുത്തു കാശുകാരെ പോലും വേണ്ട .അപ്പോഴാ കാശും പഠിപ്പുമൊന്നുമില്ലാത്ത നമ്മുടെ ഉമ . പോരാത്തേന് കറുത്ത നിറവും കൂടെ ചൊവ്വാ ദോഷവും “”

“‘ പിന്നെ ..അൽപം കറുത്തതാണെന്ന് വെച്ച് ഉമേച്ചിക്ക് സൗന്ദര്യമില്ലേ . പിന്നത്യാവശ്യം പൈസയും സ്വർണവും ഉണ്ടല്ലോ . സൗദിയിൽ ജോലിയുമുണ്ട് “”

ഹരിക്കും ആവണിക്കും അമ്മ അംബികയുടെ നിറമാണ് കിട്ടിയിരിക്കുന്നത് . അച്ഛൻ എങ്ങനെയാവുമെന്ന ഉമയുടെ കറുത്ത നിറത്തിൽ നിന്നവൻ ഊഹിച്ചിരുന്നു . പക്ഷെ കറുത്ത നിറത്തിലും ഉമ ആരുമൊന്ന് നോക്കുന്ന ശരീരത്തിനും മുഖസൗന്ദര്യത്തിനും ഉടമയായിരുന്നു.

“”‘ സൗദിയിൽ ലാബ് ടെക്‌നീഷ്യൻ എന്ന് പറഞ്ഞാലൊന്നും കാര്യമില്ലെടാ . അവളെ കണ്ടിഷട്പ്പെട്ടതല്ലേ ഈ പയ്യൻ . അതും ചൊവ്വാ ദോഷം ഉണ്ടെന്നറിഞ്ഞിട്ടും . ജാതകം നോക്കിയപ്പോ ചേരുന്നില്ലന്നു പറഞ്ഞതും മുടങ്ങി . ഇന്നലെ രണ്ടുകൂട്ടരെയാ സാവിത്രി കൊണ്ട് വന്നേ . അതിലൊരുത്തനിഷ്ടപ്പെട്ടു . പക്ഷെ പറഞ്ഞ പൈസക്ക് പുറമെ ഈ വീടും സ്ഥലവും അവന്റെ പേരിൽ ആക്കി കൊടുക്കണമെന്ന് . ഉമ അടിച്ചിറക്കിയില്ലന്നേ ഉള്ളൂ ..””‘

” അതുകൊണ്ട് …അതുകൊണ്ടാണോ അമ്മായിങ്ങനെയൊരു തീരുമാനം എടുത്തേ ? .ഇങ്ങനെ തീരേണ്ടതാണോ ഉമേച്ചിയുടെ ജീവിതം ?”

”എന്ത് ജീവിതം ഹരിക്കുട്ടാ ? എന്റെ ജീവിതം നിനക്കറിയില്ലേ ? ഉമയിന്നലെ ആണയിട്ട് പറഞ്ഞു ഇനിയൊരുത്തന്റേം മുന്നിൽ പോയി വില്പനച്ചരക്കായി നിൽക്കില്ലന്ന് “”

“‘അമ്മെ ..അത് ഉമേച്ചിയുടെ അന്നേരത്തെ ദേഷ്യത്തിന് പറഞ്ഞതല്ലേ . അതിനമ്മ ഇങ്ങനെയൊക്കെ …”’

“”‘ ശെരിയാണ് മോനെ .. പക്ഷെ .. ഉമക്ക് മുപ്പത് കഴിഞ്ഞു . നിനക്കറിയാമോ ? അവളിവിടെ വന്നിട്ടൊരിടത്തേക്കും പോയില്ല . സാധാരണ വന്നാൽ കൂട്ടുകാരുടെയടുത്തു പോകുന്നതല്ലേ . ഞാൻ നിർബന്ധിച്ചിട്ടും ആരുടേം അടുത്തേക്ക് പോകുവോ ഫോൺ വിളിക്കുകയോ ഒന്നും ചെയ്തില്ല .എന്തിന് അമ്പലത്തിൽ പോലും എന്റെ കൂടെ വന്നില്ല …””

Leave a Reply

Your email address will not be published. Required fields are marked *