അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 12 [രാജർഷി]

Posted by

ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ ദിയ പ്രദിക്ഷണം വയ്ക്കുന്നുണ്ട്…എനിക്കെതിർ
ദിശയിൽ കണ്ണുകളച്ചു നിന്ന് കാർത്തു പ്രാത്ഥനയിൽ മുഴുകിയിരുന്നു… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…അത് കണ്ട് നിൽക്കാനാകാതെ ഞാൻ വേഗം പ്രദിക്ഷണം പൂർത്തിയാക്കി .അപ്പോഴും കാർത്തു നടയ്ക്കൽ പ്രാർത്ഥനയോടെ അതേ നിൽപ് തുടരുന്നുണ്ടായിരുന്നു..
ഞാൻ ദിയയോട് ആൽമരച്ചുവട്ടിൽ ഉണ്ടാകും പറഞ്ഞു പുറത്തേയ്ക്കിറങ്ങി..
ചെരുപ്പിട്ട് ആൽത്തറയിലേയ്ക്ക് നടന്നു..
ഏട്ടാ… വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ നിത്യയായിരുന്നു…കുറച്ചകലെ മാറി സുമിയും ഇങ്ങോട്ട് നോക്കി നിൽക്കുന്നത് കണ്ടു…നിത്യ എന്റെ അരികിലെത്തി എന്നെ നോക്കി ചിരിച്ചു..ഞാനും തിരിച്ചു ചെറിയൊരു പുഞ്ചിരിയുതിർത്തു…
നിത്യ:-ഏട്ടാ..ഫോൺ നമ്പർ ഒന്ന് തരാവോ…
ഞാൻ:-നിത്യയ്ക്ക് എന്റെ ഫോൺ നമ്പർ എന്തിനാ…
നിത്യ:-എനിയ്ക്കല്ല..അച്ഛൻ പറഞ്ഞിരുന്നു. ഏട്ടനെ കാണുകയാണെങ്കിൽ നമ്പർ വാങ്ങാൻ ആടിന്റെ കാര്യത്തിനെന്തോ ആണ്..ഞാൻ ദിയയെ കാണുമ്പോൾ വാങ്ങാൻ ഇരുന്നതാ.. ഇപ്പോൾ ഏട്ടനെ നേരിട്ട് കണ്ടപ്പോൾ ചോദിച്ചെന്നെയുള്ളൂ…
അതൊന്നുമല്ല കാര്യമെന്നെനിയ്ക്ക് മനസ്സിലായെങ്കിലും അധിക സമയം നിത്യയോട് സംസാരിച്ചു നിൽക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.നമ്പർ വാങ്ങിയിട്ടെ പോകു എന്ന രീതിയിലുള്ള നിത്യയുടെ നില്പും കൂടിയായപ്പോൾ കൂടുതലൊന്നും ആലോചിക്കാതെ ഞാൻ അവൾക്കെന്റെ നമ്പർ കൊടുത്തു…അവൾ പോയി കുറച്ചു കഴിഞ്ഞപ്പോൾ ദിയയും കാർത്തുവും അടുത്തേയ്ക്ക് വന്നു..
ഞാൻ ആൽത്തറയിൽ നിന്നിറങ്ങിയപ്പോഴേയ്ക്കും കാർത്തു എന്റെ അരികിലേക്ക് ചേർന്ന് നിന്ന്‌ അവളുടെ കയ്യിലുള്ള ഇലച്ചീന്തിൽ നിന്നും ചന്ദനം എടുത്തെന്റെ നെറ്റിയിൽ ചാർത്തിത്തന്നു..ഞാനൊരു നിമിഷം പകച്ചു പോയി…ആരെങ്കിലും കാണുന്നുണ്ടോയെന്ന് ചുറ്റുപാടും കണ്ണുകളോടിച്ചു നോക്കി..ഭാഗ്യത്തിന് പുറത്താരും ഉണ്ടായിരുന്നില്ല..എന്റെ വെപ്രാളം കണ്ടിട്ട് ദിയ വാ പൊത്തി നിന്ന് ചിരിയ്ക്കുന്നുണ്ടായിരുന്നു…കാർത്തുവിനെ നോക്കിയപ്പോൾ അവളുടെ മുഖത്ത് സങ്കടം നിഴലിട്ടിരുന്നു…
കാർത്തു:-ഏട്ടാ..ഫോണൊന്ന് തരോ..എനിക്കൊന്ന് അമ്മയെ വിളിയ്ക്കണം…ഞാൻ ഫോണെടുത്തിട്ടില്ല..
ഞാനവൾക്ക് ഫോണ് കൊടുത്തു അവൾ കുറച്ച് മാറി നിന്ന് അമ്മയ്ക്ക് ഫോണ് ചെയ്തു…
ചെറിയ ശബ്ദത്തിൽ അമ്പലത്തിൽ നിന്നുയരുന്ന ഭക്തിഗാനത്തിൽ ശ്രദ്ധ പതിപ്പിച്ചു ആൽത്തറയിൽ ഞാൻ ചാരി നിന്നു…ദിയയും എന്റെ അരികിലായി വന്ന് നിന്നു…എന്റെ അവസ്‌ഥ മനസ്സിലാക്കിയാകണം അവളൊന്നും സംസാരിച്ചില്ല…
കുറച്ചു കഴിഞ്ഞപ്പോൾ കാർത്തു ഞങ്ങൾക്കരികിലേയ്ക്ക് വന്നു ഫോണെന്റെ നേരെ നീട്ടി…
കാർത്തു:-അമ്മ ദിയയെയും കൂട്ടി വീട്ടിലേയ്ക്ക് ചെല്ലാൻ പറഞ്ഞു…ഞാൻ ദിയയെ നോക്കി…
ദിയ:-ഏട്ടൻ വീട്ടിലേയ്ക്ക് പൊയ്ക്കോ..ഞാൻ കാർത്തുവിനെ വീട്ടിൽ ആക്കിയിട്ട് വരാം…ഞാനൊന്നും മിണ്ടിയില്ല…കാർത്തു എന്റെ അടുത്തേയ്ക്ക് വന്നെന്റെ കൈകൾ അവളുടെ കൈകളിൽ ചേർത്ത് പിടിച്ചു കൊണ്ടെന്റെ മുഖത്തേയ്ക്ക് നോക്കി നിന്നു…അവൾ ഒന്നും സംസാരിക്കാതെ തന്നെ കണ്ണുകൾ കൊണ്ട് എന്നോട് പലതും പറയുന്നുണ്ടെന്നെനിയ്ക്ക് തോന്നി..അവളുടെ കണ്ണുകൾ നിറഞ്ഞു വന്നപ്പോൾ അവളെന്റെ കൈകളെ സ്വതന്ത്രമാക്കി ദിയയുടെ കൈയും പിടിച്ച് വീട്ടിലേയ്ക്ക് നടന്നു… ഞാനും കലങ്ങിയ മനസ്സുമായി വീട്ടിലേയ്ക്ക് തിരിച്ചു…
കാർത്തുവും ദിയയും എവിടാ മോനെ..വീട്ടിലേയ്ക്ക് കയറിയപ്പോൾ അമ്മ എന്നോട് ചോദിച്ചു..
കാർത്തുവിന്റെ വീട്ടിലേയ്ക്ക് പോയമ്മേ..

Leave a Reply

Your email address will not be published. Required fields are marked *