അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 12 [രാജർഷി]

Posted by

പറഞ്ഞിട്ടൊന്നുമില്ലല്ലോ…ഇനിയങ്ങനെ തന്നെ സംഭവിച്ചാലും നമുക്കത് വിധിച്ചിട്ടില്ലെന്ന് കരുതി സമാധാനിക്കണം…എന്റെ മോന്റെ പെണ്ണായി കാർത്തു ഈ വീട്ടിലേയ്ക്ക് കയറി വരാൻ അമ്മയും അച്ഛനും വളരെയധികം ആഗ്രഹിക്കുന്നുണ്ട്…സത്യനും ലതികയും തുറന്ന മനസ്സോടെ നമുക്ക് കാർത്തുവിനെ തരുകയാണെങ്കിൽ അച്ഛനും അമ്മയ്ക്കും അതിൽപ്പരമൊരു സന്തോഷമില്ല…മറിച്ചാണ് അവർ തീരുമാനം എടുക്കുന്നതെങ്കിലും നമുക്കവരെ തെറ്റ് പറയാൻ കഴിയില്ല…കാർത്തുവിന്റെ സ്ഥാനത്ത് നമ്മുടെ ദിയമോൾക്കാനു ഇത് പോലൊരു ആലോചന വന്നിരുന്നതെങ്കില്ലെന്ന് മോനൊന്നു ആലോചിച്ചു നോക്കിക്കേ..അത് കൊണ്ട് സത്യന്റെയും ലതികയുടെയും തീരുമാനം എന്തായാലും നമുക്കത് അംഗീകരിക്കുകയെ നിവൃത്തിയുള്ളൂ…അച്ഛനിപ്പോൾ റെഡിയായി വരും അച്ഛനിതൊന്നും അറിയേണ്ട…അല്ലെങ്കിൽ തന്നെ ഇക്കാര്യത്തിൽ അച്ഛൻ ഒത്തിരി വിഷ്‌മിയ്ക്കുന്നുണ്ട്…മോൻ എണീറ്റ്‌ മുഖം കഴുകി വാ…
ഞാൻ വരുന്നില്ലമ്മേ…അച്ഛനും അമ്മയും പോയിട്ട് വാ…
ഇങ്ങനെ വാശിപിടിച്ച് അച്ഛനെയും അമ്മയെയും ധർമ്മ സങ്കടത്തിൽ അക്കല്ലേ കുട്ടാ…മോന്റെ കാര്യത്തിന് മോൻ കൂടെയില്ലാതെ ഞാനും അച്ചനും മാത്രം പോയിട്ടേന്താ കാര്യം .മോനവിടെ പോകാത്തതോന്നുമല്ലല്ലോ..പരസ്പരം എല്ലാവരെയും അറിയുകയും ചെയ്യാം… പിന്നെ ഇപ്പോളത്തെ സാഹചര്യം …മോനും കാർത്തുവും ഇഷ്ടത്തിൽ ആണെന്ന് മനസ്സിലാക്കിയപ്പോൾ അറിഞ്ഞിട്ടും കാർത്തുവിന്റെ അച്ഛനമ്മമാരെ അറി യിച്ചില്ലെങ്കിൽ പിന്നീടവർ ഈ വിവരമറിഞ്ഞാൽ പിന്നെ അച്ഛനും അമ്മയ്ക്കും. അവരുടെ മുഖത്ത് നോക്കാൻ കഴിയോ.. അത് കൊണ്ട് അച്ഛൻ അറിയിച്ചപ്പോൾ നമ്മളോട് അവർ വീട്ടിലേയ്ക്ക് ചെല്ലാൻ പറഞ്ഞു..നമ്മൾ പോകുന്നു..അവർക്ക് പറയനുള്ളതും അവരുടെ തീരുമാനങ്ങളും നമ്മൾ കേൾക്കുന്നു..നമുക്ക് അനുകൂലമല്ലെങ്കിൽ
കുടുംബങ്ങൾ തമ്മിൽ നിലവിലുള്ള ബന്ധത്തിന് കോട്ടം വരാത്ത വിധം പെരുമാറി നമ്മൾ തിരിച്ചു പോരുന്നു…അത്രേയുള്ളൂ…മുറിയിൽ നിന്ന് അച്ഛൻ വരുന്നത് കണ്ട് ഞാൻ എണീറ്റ്‌ മുഖം കഴുകനായി പോയി…കുറെ കരഞ്ഞപ്പോൾ തന്നെ ചെറിയൊരു ആശ്വാസം തോന്നിയിരുന്നു…അമ്മ പറഞ്ഞതിലും കാര്യമുണ്ടെന്നെനിയ്ക്ക് തോന്നി…അമ്മയുടെ സംസാരം കഴിഞ്ഞപ്പോളെയ്ക്കും ചെറിയൊരു ആത്‍മവിശ്വാസം എന്നിൽ ഉടലെടുത്തിരുന്നു..വരുന്നത് പോലെ വരട്ടെ…വരുന്നിടത്ത് വച്ച് കാണാം എന്തായാലും പോയി നോക്കുക തന്നെ…
കാർത്തുവിന്റെ വീട് അടുക്കുന്തോറും ചങ്കരൻ പിന്നേം തെങ്ങിന്മേൽ എന്ന് പറഞ്ഞത് പോലെ എന്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്ന് കൊണ്ടിരുന്നു…
എന്തോന്നാടെയിത് നിന്നെ അറക്കാൻ കൊണ്ട് പോകുന്നതോന്നുമല്ലല്ലോ…ഞാനെന്നോട് തന്നെ സ്വയം പറഞ്ഞു കൊണ്ടിരുന്നു…എവിടെ ആര് കേൾക്കാൻ…
അച്ഛനും അമ്മയും മുന്നിലായും ഞാൻ പിറകിലായി കുറ്റവാളിയെപ്പോലെ തല കുമ്പിട്ട് കാർത്തുവിന്റെ വീട്ടിലേയ്ക്ക് കയറി…
കയറി വാ..ശിവേട്ടാ… രാധച്ചേച്ചി വാ ..കയറിയിരിക്കു…പനി കുറവുണ്ടോ…സിറ്റൗട്ടിൽ പത്രം നോക്കിക്കൊടിരുന്ന കാർത്തുവിന്റെ അച്ഛൻ അകത്തേയ്ക്ക് ക്ഷണിച്ചു…
അല്ല…ഞാൻ മാത്രം എന്താ രണ്ടാം കുടിയാണോ…എന്നെ മൂപ്പര് കണ്ടില്ലായിരിക്കോ…ആ…കുറച്ചു കഴിയുമ്പോൾ തൊഴിച്ചെറിയാനുള്ളവനെ ക്ഷണിക്കുന്നത് മൂപ്പർക്ക് കുറച്ചിലായി തോന്നിക്കാനും…ഞങ്ങൾ അകത്തേക്ക് കയറി അപ്പോഴേക്കും ലതികാമ്മ ചിരിച്ചു കൊണ്ട് ഹാളിലേക്ക് വന്ന് അമ്മയുടെ കൈ പിടിച്ച് കുശലാന്വേഷണം നടത്തിയതിന് ശേഷം അകത്തേയ്ക്ക് കൊണ്ട് പോയി…അച്ഛൻ സത്യനച്ഛന്റെ എതിരെയുള്ള സെറ്റിയിൽ ഇരുന്നു..ഞാനും അച്ചന്റെ അരികിലായിരുന്നു…കാർത്തുവിന്റെ അച്ഛനും ശിവനച്ഛനും പതിയെ പതിയെ ഫോമിലേയ്ക്കുയർന്നു..അവരുടെ കത്തിയടിയുടെ മാരകവേർഷൻ തന്നെ രണ്ടാളും പുറത്തെടുത്തു…ഞാനിങ്ങനെ ഒരു ജീവി അടുത്ത്രിരിപ്പുണ്ടെന്നുള്ള ചിന്ത രണ്ടിനുമുള്ളതായി തോന്നിയില്ല…ഞാനോരന്യഗ്രഹ ജീവിയെപ്പോലെ കത്തിയടിയും സഹിച്ചു സെറ്റിയുടെ ഓരത്ത് മൂകനായിരുന്നു…
എത്രയും നേരത്തെ ആ റിസൽറ്റിങ് കിട്ടിയിരുന്നെങ്കിൽ…എന്തെങ്കിലും എന്നെപ്പറ്റി പുകഴ്ത്തി പറയാൻ ഉണ്ടെങ്കിൽ അതും കൂടെ കേട്ട് വയറും നിറച്ച് സന്തോഷമായി വീട്ടിലേയ്ക്ക് പോകമായിരുന്നു…കാർത്തുവിന്റെ അച്ഛനോടങ്ങനെ പറയണമെന്ന് തോന്നി..അല്ല പിന്നെ വന്നിട്ട് ഒരു മണിക്കൂറിൽ കൂടുതൽ ആയിക്കാണും ഇടയ്ക്ക് ലതികമ്മ കുടിക്കാൻ വെള്ളം കൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *