അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 12 [രാജർഷി]

Posted by

കളയണമെന്നു പറയാൻ ഇത് പൈസയൊന്നുമല്ലല്ലോ..ആകെയുള്ള ഒരേയൊരു മോളല്ലേ…അതും അഞ്ചാം ക്ലാസും ഗുസ്തിയുമായ ആട്ടിടയന്…
കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടടാ ഉവ്വെ..വല്ലതും കഴിച്ചിട്ട് സ്ഥലം കാലിയാക്കാൻ നോക്ക്…ഇതായിരിക്കും മിക്കവാറും ഇപ്പോൾ മൂപ്പരുടെ മനസ്സിൽ എന്നെനിയ്ക്ക് തോന്നി…
എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി അച്ഛൻ എണീറ്റപ്പോൾ ഞാനും കൂടെ എണീറ്റ്‌ പോയി…കൈകഴുകി ഞങ്ങൾ വീണ്ടും ഹാളിൽ വന്നിരുന്നു…വീണ്ടും കത്തിയടിയുടെ മായാജാലം തീർത്ത് കൊണ്ടിരുന്നു രണ്ടച്ചന്മാരും കൂടെ…വഴിപോക്കനു പോലും ഇത് പോലൊരു ഗതിയുണ്ടാകല്ലേയെന്നു ആത്മഗതിച്ചു കൊണ്ട് പാവം ഞാനും…
എന്റെ ആത്മഗതം മനസ്സിലാക്കിയിട്ടൊ എന്തോ..കാർത്തുവിന്റെ അച്ഛൻ ശിവനച്ഛനെയും വിളിച്ചു കൊണ്ട് അകത്തേയ്ക്ക് പോയി…
ഏകാന്തപതിതൻ ഞാൻ….പാട്ടൊക്കെ നന്നായിട്ടുണ്ട് പക്ഷെ ഒറ്റയ്ക്ക് വീർപ്പുമുട്ടി ഇരിക്കുന്നവർക്കെ വരികളുടെ അർത്ഥം മനസ്സിലാകൂയെന്നു മാത്രം…
ഒരു മണിക്കൂറോളമായി ഈ ഇരിപ്പിരിക്കാൻ തുടങ്ങിയിട്ട് വേര് മുളച്ചു കാണുമോയെന്തോ…
ഹൊ…എന്റെ പെങ്ങളൂട്ടി വരുന്നുണ്ട്…
ചേട്ടയോട് അച്ഛന്റെ അടുത്തേയ്ക്ക് ചെല്ലാൻ പറഞ്ഞു അവരെല്ലാം അകത്തെ മുറിയിലുണ്ട്…
ഞാനൊന്നും മിണ്ടാതെ അവളുടെ പിറകിൽ മുറിയിലേയ്ക്ക് നടന്നു…
നല്ല വലിപ്പമുള്ളൊരു മുറിയിലേയ്ക്കാനു ദിയയെന്നെ കൂട്ടിക്കൊണ്ട് പോയത്…
അവിടൊരു കട്ടിലിൽ കാർത്തുവിന്റെ മുത്തച്ഛൻ കിടക്കുന്നുണ്ടായിരുന്നു..അരികിലായി കസേരയിട്ട് അച്ഛനമ്മമാരും..കട്ടിലിൽ മുത്തച്ഛന്റെ അടുത്തതായി കാർത്തുവും ഇരിയ്ക്കുന്നുണ്ടായിരുന്നു…ഞാൻ ചെന്നപ്പോൾ അവർക്കെതിരെ കിടന്നിരുന്ന ചെറിയൊരു കട്ടിലിൽ എന്നോടിരിക്കാൻ പറഞ്ഞു…
ഞാൻ കട്ടിലിൽ ഇരുന്നു…
പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ വഴക്കുണ്ടാക്കിയത്തിനു ഹെഡ്മാസ്റ്ററുടെ അടുത്ത് ചെന്ന് നിന്നപ്പോഴുള്ള ഫീലിംഗ്‌സാണ് എനിയ്ക്ക് തോന്നിയത്..
ചെയ്ത തെറ്റിനുള്ള ശിക്ഷ വാങ്ങുക തിരിച്ചു പോകുക…
ഞാൻ നോക്കിയപ്പോൾ കാർത്തു ഒഴിച്ചുള്ളവരുടെയെല്ലാം കണ്ണുകൾ എന്റെ മേൽ പതിഞ്ഞിരുന്നു…ഞാൻ പതിയെ വിയർക്കാൻ തുടങ്ങി…കുറ്റവാ ളിയെപ്പോലെ നോക്കുന്നതല്ലാതെ ആരും ഒന്നും മിണ്ടുന്നില്ല… ആ അന്തരീക്ഷം എന്നെ വല്ലാതെ വീർപ്പ്മുട്ടിക്കുന്നുണ്ടായിരുന്നു വല്ലാത്ത നിരാശയും ദേഷ്യവും സങ്കടവും എന്നി ലെക്കലയടിച്ചുയർന്നു …ഇനിയുമിവിടെ തുടർന്നാൽ എനിയ്ക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയ നിമിഷങ്ങൾ…
ഞാൻ:-അച്ഛാ..ഞാൻ വീട്ടിലോട്ട് പൊയ്ക്കോട്ടെ…കട്ടിലിൽ നിന്ന് എണീറ്റ്‌ കൊണ്ട് ഞാൻ അച്ചനോട് ചോദിച്ചു…എന്റെ ഭാവമാറ്റം വെളിപ്പെട്ടുന്ന രീതിയിലായിരുന്നു എന്റെ വാക്കുകളും…
ലതിക:-അത് ശരി വെറുതെ ഇവിടെ വന്ന് ഭക്ഷണവും കഴിച്ചു പോകാണാണോ..ദിനുക്കുട്ടൻ വന്നത്…
അപ്പോൾ ഞങ്ങളുടെ കാർത്തുവിനെ
വേണ്ടാതായോ..മോന്…
ഞാൻ അമ്പരപ്പോടെ..ലതികമ്മയെ നോക്കി …
മോനവിടെ ഇരിക്ക്..ഞങ്ങൾക്ക് പറയാനുള്ളത് കേട്ടിട്ട് തീരുമാനിച്ചാൽ പോരെ..ഇപ്പോൾത്തന്നെ ദൃതി പിടിച്ച് വീട്ടിലോട്ട് പോകണോ വേണ്ടയോ എന്നൊക്കെ….ലതികമ്മയുടെ വാക്കുകൾ കേട്ട് ഞാൻ തിരികെ കട്ടിലിലേയ്ക്കിരുന്നു.
സത്യൻ:-ശിവേട്ടാ…ഞങ്ങൾക്ക് ആണും പെണ്ണുമായിട്ടു കാർത്തു ഒരു മോളേ യുള്ളെന്നറിയാലോ…അവളുടെ ഒരാഗ്രഹങ്ങൾക്കും ഞങ്ങൾ എതിര്

Leave a Reply

Your email address will not be published. Required fields are marked *