അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 12 [രാജർഷി]

Posted by

സത്യൻ:-ഈ കാര്യത്തിൽ ഞങ്ങൾക്കിനി ആലോചിക്കാനൊന്നുമില്ല ശിവേട്ടാ…മക്കളെ വിഷമിപ്പിച്ചു കൊണ്ടുള്ള ഒരു നേട്ടവും ഞാൻ ആഗ്രഹിയ്ക്കുന്നില്ല…പറഞ്ഞവസാനിപ്പിച്ചതും..കാർത്തു രാധമ്മയിൽ നിന്നടർന്നു മാറി പാഞ്ഞു വന്ന് സത്യനച്ചനെ കെട്ടിപ്പിടിച്ചു കരഞ്ഞു…
സത്യൻ:–അയ്യേ…എന്തിനാ അച്ഛന്റെ കുറുമ്പിപ്പെണ്ണ് കരയുന്ന…മോളച്ചനോട് പറയാത്തതിന്റെയൊരു വിഷമമാദ്യം കേട്ടപ്പോൾ തോന്നിയിരുന്നു.. ഇപ്പോൾ അച്ഛന് ഒരു സങ്കടോമില്ല ശിവേട്ടന്റെ വീട്ടിലേക്ക് അല്ലേ.. ഞാനെന്റെ തങ്കക്കുടത്തിനെ അയയ്ക്കുന്ന…കാർത്തുവിന്റെ അച്ഛൻ എന്നെ അരികിലെയ്ക്ക് വിളിച്ചു…ഞാൻ അടുത്തേയ്ക്ക് ചെന്നപ്പോൾ കാർത്തുവിനെ ദേഹത്ത് നിന്ന് അടർത്തി മാറ്റി നിർത്തി..എന്റെ കയ്യിലേക്ക് കാർത്തുവിന്റെ കൈ ചേർത്ത് വച്ചു..
ശിവേട്ടാ..പൂർണമാനസ്സോടെ ഞാനെന്റെ മോളെ ശിവേട്ടന്റെ മകന് മനസ്സറിഞ്ഞു തരാ…ഇനി ഒരു ചടങ്ങ് മാത്രമേയുള്ളു..അതിന് മുമ്പ് മോളുടെ വിദ്യാഭാസം കഴിയണം..അത് പോലെ മോനൊരു ജോലിയും…
ശിവൻ:-ജോലിയുടെ കാര്യമോർത്ത് സത്യൻ വിഷമിക്കണ്ട..ഞാനിന്ന് തന്നെ ഇവന്റെ അമ്മാവനെ വിളിച്ച് സംസാരിച്ചോളാം…അവൻ വിചാരിച്ചാൽ അത്യാവശ്യം നല്ലൊരു ജോലി കിട്ടാൻ വിഷ്‌മമുണ്ടാകില്ല…
അത് വരെ ഉണ്ടായിരുന്ന പിരിമുറുക്കത്തിൽ നിന്ന് എല്ലാവരും മോചിതരായത് പോലെയെനിയ്ക്ക് അനുഭവപ്പെട്ടു എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു നിന്നു…ഞാനെന്റെ പെണ്ണിന്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ നാണം കൊണ്ടവൾ കൈ തെന്നിച്ചു വിടുവിച്ചു ഓടിപ്പോയി ദിയയെ കെട്ടിപ്പിടിച്ചു നിന്നു…അത് കണ്ട് അവിടെയൊരു കൂട്ടച്ചിരി ഉയർന്നു…
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *