ശംഭുവിന്റെ ഒളിയമ്പുകൾ 34 [Alby]

Posted by

ശംഭുവിന്റെ ഒളിയമ്പുകൾ 34

Shambuvinte Oliyambukal Part 34 |  Author : Alby | Previous Parts

 

വിക്രമൻ അവരെനോക്കി ചിരിച്ചു.
കുടിച്ചുകൊണ്ടിരുന്ന ചായ പാതിക്ക് നിർത്തി അത് സാഹിലയുടെ കയ്യിൽ കൊടുത്തു.രാജീവ്‌ അകത്തേക്ക് പോകാൻ അവളെ കണ്ണുകാട്ടിയതും
അതുവരെ അപരിചിതനായ ഒരു വ്യക്തിയെ അഭിമുകീകരിച്ചുകൊണ്ട് നിന്ന അവൾ തെല്ല് ഒരാശ്വാസത്തോടെ അകത്തേക്ക് പോയി.രാജീവും ഗോവിന്ദും വിക്രമനും മാത്രം ആയി അവിടെ.”കുറച്ചു സംസാരിക്കണം”എന്ന് വിക്രമൻ ആവശ്യപ്പെട്ടതനുസരിച്ച് അതിനായി അവർ മുകളിലേക്ക് നടന്നു.

വില്ല്യം തന്നെയാണ് വിഷയം.അത് മനസ്സിലായി എങ്കിലും വിക്രമന്റെ അസമയത്തുള്ള വരവ് ഗോവിന്ദിന്റെ മനസ്സ് കുഴക്കി,ഒപ്പം രാജീവ്‌ എന്തോ പ്രശ്നം മണത്തെടുത്തു.വിക്രമനെ അധികമറിയില്ലെങ്കിലും ചില സമയം ഇതുപോലെയുള്ള അപ്രതീക്ഷിത വരവുകൾ പലരെയും പെടുത്തിയ ചരിത്രമാണുള്ളതും.അതാണ് ഈ വരവ് എന്തിനെന്ന രാജീവന്റെ ചിന്തക്ക് കാരണവും.പക്ഷെ ഗോവിന്ദ്
,അയാൾക്ക് രാജീവന്റെ സാന്നിധ്യം ആണ് ധൈര്യം പകരുന്നതും.

“എന്ത് പറ്റി ഗോവിന്ദ്,വന്നുകയറിയ നേരം തെളിഞ്ഞുനിന്ന മുഖമിപ്പോൾ മങ്ങിയതിന് കാരണം?”അവർ മാത്രം ആയ സമയം വിക്രമൻ തന്നെ കാര്യം തുടങ്ങിവച്ചു.

“അത് പിന്നെ……….പ്രതീക്ഷിക്കാതെ കണ്ടതുകൊണ്ട്,അതും ഇവിടെ.”

“വിക്രം,എനിക്ക് നേരിട്ട് പരിചയമില്ല.
പക്ഷെ കേട്ടിട്ടുണ്ട്.ഇടക്ക് ഒരു തവണ കണ്ടിട്ടുമുണ്ട് എന്നതൊഴിച്ചാൽ വല്യ പരിചയം നമ്മൾ തമ്മിലില്ല.ഞാൻ എസ് ഐ രാജീവ്‌,ഗോവിന്ദ് എന്റെ ഫ്രണ്ട് ആണ്.കാര്യങ്ങൾ പറഞ്ഞിട്ടും ഉണ്ട്.പക്ഷെ നിങ്ങൾ ഈ സമയം ഞങ്ങളെ തേടി വരണമെങ്കിൽ……..
എന്തെങ്കിലും പ്രശ്നം?എനിക്കെന്തൊ സ്മെൽ ചെയ്യുന്നുണ്ട്.”ഗോവിന്ദ് മറുപടിക്കായി ബുദ്ധിമുട്ടുന്നത് കണ്ട രാജീവ്‌ ഇടയിൽ കയറി.

“ശരിയാണ്.ഒരു കാരണമില്ലാതെ ഞാൻ ആരെയും ബുദ്ധിമുട്ടിക്കാറില്ല.
ഇന്ന് തന്നെ വരേണ്ടി വന്നു,സമയം തീരെയില്ല താനും.അസമയമാണ് എന്നറിയാം എന്നിട്ടും വരണമെങ്കിൽ ഗൗരവം എത്രയുണ്ടാകും എന്ന് ഒരു പോലീസ് ഓഫീസർക്ക് ഞാൻ വിശദീകരിച്ചുതരേണ്ട കാര്യമില്ലല്ലൊ”

“അതാണ് ഞങ്ങൾക്കറിയേണ്ടതും”
രാജീവ്‌ പറഞ്ഞു.

“എന്റെ പക്കൽ കുറച്ചു ചോദ്യങ്ങളുണ്ട്.അതിനുള്ള ഉത്തരം ഗോവിന്ദിന്റെ കയ്യിലും.അത് കൃത്യം ലഭിച്ചാൽ ഇനിയൊരു കൂടിക്കാഴ്ച്ച,
അത് ഉണ്ടാവില്ല.”

“കൂടുതലായി എന്താണ് സർ എന്നിൽ നിന്നും…?”ഗോവിന്ദ് ചോദിച്ചു.

“ഗോവിന്ദിന്റെ ഫാമിലിയൊക്കെ?”
വിക്രം തുടങ്ങിവച്ചു.

“എനിക്കെന്റെ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാൻ താത്പര്യം ഇല്ല സർ.എന്തെങ്കിലും അറിയുവാനുണ്ടെങ്കിൽ അതാവാം.”

Leave a Reply

Your email address will not be published. Required fields are marked *