ശംഭുവിന്റെ ഒളിയമ്പുകൾ 34 [Alby]

Posted by

ഇനിയങ്ങോട്ട് മറ്റൊന്നിനും എന്നെ ഇത്ര സന്തോഷവതിയാക്കാൻ കഴിയില്ല എന്നതും ഞാനറിയുന്നു ശംഭുസെ.ജീവിതത്തിൽ നിന്നും ഇന്നൊരു
ചെകുത്താൻ ഒഴിഞ്ഞുപോയിരിക്കുന്നു.ആ വിധി വായിച്ചുകേൾക്കുമ്പോൾ തോന്നിയ സന്തോഷം,ഞാൻ എന്താ പറയുക?
ഇനി അവൻ ചത്തു എന്ന് കൂടി കേൾക്കണം.എന്നാലേ എന്റെ മനസ്സ് തൃപ്തിയാവൂ,അതെന്റെ കുഞ്ഞ് പിറക്കുന്നതിന് മുൻപെനിക്ക് കേൾക്കണം.”

തന്റെ നെഞ്ചിൽ കിടന്നുകൊണ്ട്
കൊഞ്ചുകയായിരുന്ന വീണയുടെ വാക്കുകൾ മുറുകിയപ്പോൾ അവൻ അവളെ ഒന്നുകൂടെ തന്നിലേക്ക് ചേർത്തു.”അവൻ ഇല്ലാതാവണം”
അവൾ വീണ്ടും പറഞ്ഞപ്പോൾ ഒരു ചുംബനം അവളുടെ നെറുകയിൽ നൽകി അവനത് ഉറപ്പ്‌ കൊടുത്തു.
*****
വെടികൊണ്ട പന്നിയുടെ അവസ്ഥ….
അതായിരുന്നു ചെട്ടിയാർക്ക്.തനിക്ക് ആദ്യമായി ഏറ്റ തോൽവി,അതിന്റെ അപമാനം അയാളെ വേട്ടയാടിക്കൊണ്ടിരുന്നു.

അറിഞ്ഞു കളിച്ചിരിക്കുന്നു.ഇതുവരെ തന്റെ കുറുകെ ആരും വന്നിട്ടില്ല,ഇനി
വരികയും ഇല്ലെന്ന് കരുതി അഹങ്കരിച്ചു നടന്നിരുന്ന തനിക്കിന്ന് തല കുനിക്കേണ്ടിവന്നിരിക്കുന്നു.

പലിശയൊ മുതലോ പോയതല്ല ചെട്ടിയാരെ വലച്ചത്,ഒരു തവണ ഗോവിന്ദ് വഴുതിപ്പോയെന്ന് കരുതി അതയാളെ ബാധിക്കുന്നതുമായിരുന്നില്ല.അത് തിരിച്ചു പിടിക്കാൻ വഴിയുണ്ട് താനും.
പക്ഷെ തന്റെ ഹവലാ ഇടപാടിൽ വന്ന തട്ടുകേട്,അതേല്പിച്ച ക്ഷീണം വളരെ വലുതായിരുന്നു.

കുഴൽപ്പണ ഇടപാടുകളിൽ വിശ്വാസം എന്ന വാക്കിന്റെ വില വളരെ വലുതാണ്.ഏറ്റെടുത്ത ജോലി നടക്കാതെപോയാലൊ,അതിൽ എന്തെങ്കിലും തട്ടുകേട് വന്നാലൊ വലിയ വില നൽകേണ്ടി വരും.തന്റെ മുകളിലുള്ളവരോട് സമാധാനം പറയേണ്ടതും താൻ തന്നെയാണ്.
ക്ഷമ എന്നത് ഇത്തരമിടപാടുകളിൽ കേട്ടുകേൾവിയില്ലാത്ത വാക്കാണ്.
അതുപോലെ രണ്ടാമത് ഒരവസരം കിട്ടുക എന്നത് വിദൂര സ്വപ്നവും.
ഓരോന്ന് ഓർത്ത് ചെട്ടിയാരുടെ തല പുകയുകയാണ്.ഒപ്പം അയാളുടെ മുന്നിലുള്ള മദ്യത്തിന്റെ അളവ് കുറയുകയും ചെയ്യുന്നു.

നഷ്ട്ടപ്പെട്ട പണം എങ്ങനെയും തിരിച്ചുപിടിക്കുക.തനിക്ക് നഷ്ട്ടമായ വിശ്വാസ്യത വീണ്ടെടുക്കുക.പാർട്ടിക്ക് സ്വന്തം പോക്കറ്റിൽ നിന്ന് പണം എത്തിച്ചുകൊടുത്ത് തങ്ങളെ സമീപിക്കുന്ന ഇടപാടുകാരെ കാര്യം അറിയിക്കാതെ ഒതുക്കിയെങ്കിലും
ഇടപാടുകൾ നിയന്തിക്കുന്ന തലപ്പത്തുള്ളവർ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നു.അതങ്ങനെയെ വരികയുമുള്ളൂ.ഇത്തരം ഇടപാടുകൾ നടക്കുമ്പോൾ തങ്ങളെ ശ്രദ്ധിക്കാൻ
ആളുകളുണ്ടെന്നതും ചെട്ടിയാർക്ക് അറിവുള്ള കാര്യമാണ്. അതാണ്,
അവരുടെ സാക്ഷ്യമാണ് ഹവാലയുടെ ലോകത്തിൽ ഒരാൾക്ക് ക്രെഡിബിലിറ്റി നേടികൊടുക്കുന്നതും

താഴെ മുതൽ മുകളിൽ വരെ വിളങ്ങി നിൽക്കുന്ന അത്തരം കണ്ണികളിൽ അകൽച്ച വന്നാൽ അതിൽ ഒളിഞ്ഞിരിക്കുന്ന അപകടം വളരെ വലുതുമാണ്.

പിഴച്ച ഇടങ്ങളിലെ പ്രശ്നങ്ങൾ പരിഹരിച്ചേ പറ്റൂ.ഒപ്പം നഷ്ട്ടപ്പെട്ടത് വീണ്ടെടുത്തു വിശ്വാസം തിരിച്ചു പിടിക്കണം.എങ്കിൽ ആദ്യമായി സംഭവിച്ച ഒരു പിഴവ് എന്ന് കണക്കാക്കി ഒരവസരം ലഭിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *