ശംഭുവിന്റെ ഒളിയമ്പുകൾ 34 [Alby]

Posted by

ഗായത്രിയെ വച്ച് എന്നെ മുട്ട് കുത്തിക്കാമെന്ന് കരുതിയൊ. അവളെ തന്റെ ചോരയിൽ പിറന്ന പേടിനെ കൊണ്ട് കെട്ടിക്കാൻ ആലോചിച്ച നേരം അവന്റെ വഴി തെറ്റിയ സ്വഭാവം അറിവുള്ള ഞാൻ എതിർത്തതുകൊണ്ട് നടന്നില്ല.അന്ന് ഇങ്ങനെ ചിലത് അറിയില്ലായിരുന്നു താനും.ഞാൻ തിരിച്ചറിയുന്നുണ്ട് ചന്ദ്രചൂടാ,തനിക്കെന്റെ സ്വത്തിലാണ് നോട്ടം,അതാണ് ഭൈരവനിലൂടെ ഗായത്രിയെ വച്ച് വില പേശാമെന്ന് കരുതിയതും.വീണയെ അപായപ്പെടുത്തി അത് ഗോവിന്ദിന്റെ പേരിലിട്ടാൽ ശംഭു നോക്കി നിൽക്കില്ല.അതോടെ അവരുടെ ശല്യം തീരും.ഗായത്രിയെ ഭൈരവന്റെ കയ്യിൽ കിട്ടിയാൽ ഒന്നും സംഭവിച്ചില്ല എങ്കിലും അവളുടെ ഭാവി തകരും.അത് മുതലെടുത്താൽ ഞാൻ തനിക്ക് വഴങ്ങേണ്ടിവരും.
പിന്നെ ഞങ്ങളോടുള്ള പക അവളിൽ തീർക്കാം.

ബുദ്ധി കൊള്ളാം,പക്ഷെ എന്റെ മക്കളുടെ ഭാഗ്യമൊ തന്റെ
കഷ്ട്ടകാലമോ ഒന്നും നടന്നില്ലല്ലൊ അളിയാ.ദാ താനിപ്പോ എന്റെ മുന്നിൽ നിൽക്കുന്നു.”

“ശരിയാണ് മാധവാ……..തന്റെ ന്യായം തനിക്ക് മാത്രമാണ് ശരി.എനിക്ക് എന്റേതായ ന്യായവും ശരികളുമുണ്ട്.
അത് ശ്വാസമുള്ള കാലത്തോളം അങ്ങനെതന്നെയാവും.അത് കൊണ്ട്
എനിക്ക് നിങ്ങളോടുള്ളത് തീരാത്ത പകയുമാണ്.ഇതിവിടം കൊണ്ട് തീർന്നു എന്ന് കരുതരുത്,എന്റെ ലക്ഷ്യം ഞാൻ നേടുക തന്നെ ചെയ്യും.
നിങ്ങൾ മകളെയോർത്തു നീറുന്നത് ഞാൻ കണ്ടുരസിക്കും.ഇത് പറയുന്നത് ചന്ദ്രചൂഡനാണ്.”

“എന്നാൽ ചെല്ല് അളിയാ,ഇനിയും കാണേണ്ടതല്ലെ.പക്ഷെ ഇപ്പോൾ എനിക്ക് ശത്രുവിനെയറിയാം അയാളെങ്ങനെ പെരുമാരുമെന്നും.
പക്ഷെ ഒരു കാര്യം തീർച്ച,ഞാനെന്റെ കുടുംബത്തെ ചേർത്തുപിടിച്ചു സംരക്ഷിക്കും.അതിന് ഞാൻ എന്തും ചെയ്യും,അത് അളിയന്റെ ചിന്തക്ക് അപ്പുറമായിരിക്കുകയും ചെയ്യും.”

ചന്ദ്രചൂഡൻ പിന്നെയവിടെ നിന്നില്ല.
മാധവൻ ഒറ്റക്ക് വരുമെന്ന് കരുതി ആണ് ഡ്രൈവറെ മാത്രം കൂട്ടി വന്നത്
എന്തെങ്കിലും ചെയ്യനാണെങ്കിൽ പോലും അത് മതിയെന്ന ചിന്തയിൽ ആയിരുന്നു ചന്ദ്രചൂഡൻ.

പക്ഷെ മാധവന്റെ ഇടവും വലവും നിക്കുന്നത് കമാലും സുരയുമാണ്.
മുട്ടാൻ നിന്നാൽ അംഗബലം ഏത്ര കൂടുതലുണ്ടെന്ന് പറഞ്ഞാലും ചോര പൊടിയുമെന്നുറപ്പുള്ളത് കൊണ്ട്
പിൻവലിയുന്നതാണ് നല്ലതെന്ന് അയാൾക്കും തോന്നി.

“സൂക്ഷിക്കണം മാഷെ.”ചന്ദ്രചൂഡൻ പോയപ്പോൾ കമാൽ പറഞ്ഞു.

“അറിയാമെടോ,ചവിട്ടേറ്റ മൂർഖനാണ് ആ പോയത്.അടങ്ങിയിരിക്കില്ല.
പക്ഷെ അളിയൻ ഇങ്ങനെ സ്വയം തുറന്നുകാട്ടും എന്ന് കരുതിയില്ല.
ഇപ്പൊ അയാൾ എന്റെ മുന്നിൽ ഒരു തുറന്ന പുസ്തകമാണ്.വരട്ടെ, നോക്കാം എന്താകുമെന്ന്.നമുക്ക് ചെയ്യാനും ഒരുപാടുണ്ട്.”മാധവൻ പറഞ്ഞു നിർത്തി.
*****
പത്രോസ്,അയാൾ ഓഫിസിലേക്കുള്ള വഴിയേ തലേന്ന് രാത്രി നടന്നതും താൻ കേട്ടതും ചെയ്യേണ്ടതും ഒക്കെ ഒന്നുകൂടി ഓർത്തു.

പോകുന്ന വഴിയിൽ ദാമോദരൻ ആരോടൊക്കെയൊ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു.ജീപ്പ് ചെന്നു നിന്നത് സുരയുടെ താവളത്തിലും.

പക്ഷെ ഓഫീസിലേക്ക് തിരിയുന്നതിന് എതിർ ദിശയിലേക്ക് പത്രോസ് വണ്ടി തിരിച്ചു എന്തോ മനസ്സിൽ പറഞ്ഞുറപ്പിച്ചുകൊണ്ട് ജീപ്പിന്റെ ആക്‌സിലേറ്ററിലേക്ക് കാലുകൾ അമർത്തിക്കൊടുത്തു.

*****
തുടരും
ആൽബി

Leave a Reply

Your email address will not be published. Required fields are marked *