മാഷ് നെ വിളിച്ചു കാര്യങ്ങൾ പറഞ്ഞിട്ട് സമ്മതം ആണേൽ വരാം എന്ന് ആയി .
അത് കേട്ടപ്പോൾ ആ പയ്യൻ പിന്നെയും ദേഷ്യം കൂടി ..
അവന്റെ ഒരു കൂട്ടുകാരൻ രോഹൻ ന്റെ വണ്ടി ആയി ആണ് അവൻ വന്നത് കാർ .അവര് രണ്ടും കൂടി അവളെ ബലമായി അതിലേക്ക് കയറ്റി ,അവളുടെ വായ മൂടി .അവന്റെ കൂടെ വേറെ ഒരു പെണ്ണും ഉണ്ടായിരുന്നു ശാരിക എല്ലാം പ്ലാൻ ആയിരുന്നു.ഗായത്രിക്ക് ഒന്നും ചിന്തിക്കാൻ പോലും പറ്റിയില്ല .അവൾ ആണ് ഇവളെ അകത്തേക്ക് കയറ്റിയത് .
അവസാനം ഗായത്രി വണ്ടിയിൽ കിടന്നു നല്ലത് പോലെ പ്രശ്ശനം ഉണ്ടാക്കി ,ഇടയ്ക് വണ്ടി ഒരു ട്രാഫിക് ബ്ലോക്ക് പെട്ട് .അവിടെ കിടന്നപ്പോള് അവൾ ബഹളം വെച്ച് ..ആ സമയത് ഓട്ടോക്കാരും പോലീസ് കാറും കൂടി വന്നു .രണ്ടും പെണ്ണുങ്ങളും രണ്ടു ആണുങ്ങളും ,ഈ വണ്ടിയിൽ കിടന്നു വഴക്ക് ഇടുന്ന സമയം ഇവളുടേയു ശാരിക യുടെ യും ഉടുപ്പുകൾ ആകെ ഉലഞ്ഞു കീറി പോയി .ഗോകുൽ അവന്റെ ഷർട്ട് ഊറി ആണ് അവളുടെ കൈയും കാലും കെട്ടുവാൻ ശ്രമിച്ചത് .അതുകൊണ്ടു നാട്ടുകാർ സംഗതി മോശം കേസ് ആക്കി …
ഇവളുടെ അച്ഛനേം അമ്മയെയും വിളിപ്പിച്ചു .അവരുടെ മുന്നിൽ വെച്ച് പിള്ളേർ ഇമ്മോറൽ ട്രാഫിക് ആയിരുന്നു ഏന് വരുത്തി തീർത്തു .ഗായത്രി കാലു പിടിച്ചു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല .ബാക്കി മൂന്ന് പേരും ഇവർ തമ്മിൽ ഇഷ്ടം ആണെന്നും ,വണ്ടിയിൽ ഇതൊക്കെ തന്നെ ആണ് പരിപാടി എന്നും പറഞ്ഞു .ഈ ശാരിക യും രോഹൻ ഉം ആൾറെഡി എൻഗേജ്ഡ് ആണ് ..
ഗായത്രിക്ക് സമനില തെറ്റിയത് പോലെ പെരുമാറാൻ തുടങ്ങി .അവളെ ഹോസ്പിറ്റൽ അഡ്മിറ്റ് ആക്കി ..അങ്ങനെ ആണ് .അവരുടെ വീട്ടുകാർ മാഷ് ന്റെ വീട്ടിൽ വന്നു കാര്യങ്ങൾ പറഞ്ഞത് .
പിനീഡ ഏകദേശം ആറു മാസ പിടിച്ചു ,അപ്പോൾ ഉണ്ടായ ഷോക്ക് നിന്നും മോചിത ആകാൻ ഉം റിയാലിറ്റി ലേക്ക് വരാനും .അവൾക് പക്ഷെ പിന്നെ മാഷ് നെ വിളിക്കാൻ ധൈര്യം ഉണ്ടായില്ല .അങ്ങനെ അവൾ അവളുടെ അച്ഛനോടും അമ്മയോടും ഉള്ളതെല്ലാം പറഞ്ഞു മനസ്സിൽ ആക്കി .അവർക്കും വിഷമാം ആയി .പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ലല്ളോ ….കൊച്ചിന്റെ ഭാവി ,ഓർത്തു അവളുടെ അച്ഛൻ ഒന്നും വെളിയിൽ പറഞ്ഞില്ല .കാരണം നാളെ ഒരു ജീവിതം അവൾക് ഉണ്ടാകില്ല .കല്യാണം മുടങ്ങിയത് അറിഞ്ഞു ഗോകുൽ സന്തോഷിച്ചു ,പക്ഷെ കാർത്തിക ആകെ മാറി .അവൾ ഗായത്രിയെ അവളുടെ വീട്ടുകാരോടൊപ്പം വന്നു കണ്ടു മാപ് എല്ലാം പറഞ്ഞു .അവളുടെ മൊബൈൽ കൊടുത്തു .അപ്പോഴേക്കും ഒരുപാട് വൈകി പോയി .