രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14

Rathishalabhangal Life is Beautiful 14

Author : Sagar Kottapuram | Previous Part

വഴിയിലെ കാഴ്ചകൾ കണ്ടിരുന്നും ഇടക്കൊന്നു മയങ്ങിയും ആദിയും റോസും ആ യാത്ര ആസ്വദിച്ചു . അങ്ങനെ ഏതാണ്ട് അന്ന് ഉച്ച സമയത്താണ് ഞങ്ങൾ മഞ്ജുസിന്റെ വീട്ടിലേക്കെത്തിയത് . വീടിന്റെ ഗേറ്റ് കടന്നതോടെ തന്നെ ആദികുട്ടനും റോസിമോള്ക്കും അത് അവരുടെ അമ്മയുടെ വീടാണ് എന്ന ഓര്മ മനസിലേക്ക് ഓടിയെത്തിയ പോലെ എനിക്ക് തോന്നി .

രണ്ടു പേരും പുറത്തേക്ക് എത്തിച്ചു നോക്കി വീടും പരിസരവുമൊക്കെ ശ്രദ്ധിച്ചു കാണുന്നുണ്ട്. ഞങ്ങളെ പ്രേതീക്ഷിച്ചിരുന്ന പോലെ മഞ്ജുസിന്റെ അച്ഛനും അമ്മയും മുത്തശ്ശിയുമൊക്കെ പൂമുഖത്തുണ്ട് . കാർ ഞാൻ വീട്ടു മുറ്റത്തേക്ക് ഓടിച്ചു കയറ്റി ഒരു വശത്തേക്കായി ഒതുക്കി നിർത്തി . മഞ്ജുസിന്റെ അമ്മയെയും അച്ഛനെയുമൊക്കെ കണ്ടതോടെ ആദിക്കും റോസിനും കാര്യം പിടികിട്ടി തുടങ്ങി . ഞങ്ങളെ കണ്ട സന്തോഷത്തിൽ മഞ്ജുവിന്റെ അമ്മയും അച്ഛനും പൂമുഖത്തു നിന്ന് എഴുനേറ്റു മുറ്റത്തേക്കിറങ്ങി .

“ചാ ച്ചാ..മമ്മ…മാ ”
മഞ്ജുസിന്റെ അമ്മയെ കണ്ട റോസിമോള് അവരെ ചൂണ്ടി കാണിച്ചുകൊണ്ട് എന്നെ നോക്കി . ഞാനതു കേട്ട് പുഞ്ചിരിച്ചുകൊണ്ട് പെണ്ണിനേയും കൊണ്ട് പുറത്തേക്കിറങ്ങി . “അമ്മമ്മ എന്നുള്ളതിന് റോസ് മോള് മമ്മ ..മ എന്നാണ് പറയാറ് “.

മറുവശത്തെ ഡോർ തുറന്നുകൊണ്ട് ആദിയെയും എടുത്തുകൊണ്ട് മഞ്ജുസും പുറത്തിറങ്ങി . അപ്പോഴേക്കും അച്ഛനും അമ്മയും ഞങ്ങളുടെ അടുത്തേക്കെത്തിയിരുന്നു .

“എന്തൊക്കെ ഉണ്ട് മോനെ സുഖം അല്ലെ…”
എന്റെ അടുത്തേക്ക് വന്ന മഞ്ജുവിന്റെ അമ്മ സ്നേഹപൂർവ്വം തിരക്കി .

“ആഹ്..കൊഴപ്പല്യ അമ്മെ ..ഇവിടെ എങ്ങനെയാ ?”
ഞാൻ ചിരിയോടെ തിരിച്ചു അന്വേഷിച്ചു . അപ്പോഴേക്കും ആളെ പിടികിട്ടിയ റോസ് മോള് അവളുടെ അമ്മമ്മയുടെ അടുത്തേക്ക് ചാടാൻ വേണ്ടി തിരക്ക് കൂട്ടി .

“മമ്മ..മാ ..”
റോസ് മോള് എന്റെ തോളിലിരുന്നു ചിണുങ്ങിക്കൊണ്ട് മഞ്ജുസിന്റെ അമ്മയുടെ നേരെ കൈനീട്ടി .

“സുഖം ആണ് മോനെ…അമ്മെമ്മേടെ ചുന്ദരികുട്ടി എവിടെ ….”
എനിക്കുള്ള മറുപടി നൽകികൊണ്ട് മഞ്ജുസിന്റെ അമ്മ റോസിമോളെ നോക്കി ചിണുങ്ങി . പിന്നെ അവളെ കൈനീട്ടി വാങ്ങി . അതോടെ പെണ്ണും ഹാപ്പി ആയി . അവളെ രണ്ടു മൂന്നു വട്ടം സ്നേഹ വായ്‌പോടെ ചുംബിച്ചുകൊണ്ട് മഞ്ജുവിന്റെ അമ്മച്ചി ചിരിച്ചു .

മറുവശത്തു കാറിൽ നിന്നിറങ്ങിയ മഞ്ജു അവളെ അച്ഛനെ ഒരു കൈകൊണ്ട് കെട്ടിപിടിച്ചു ചിണുങ്ങി .
“അച്ഛാ…..”

Leave a Reply

Your email address will not be published. Required fields are marked *