രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Posted by

“അയ്യയോ ..വേണ്ട സാർ ..നാൻ ഇങ്കെ നിക്കിറേൻ..നീങ്ക പൊങ്കേ ”
പുള്ളി എന്റെ ക്ഷണം നിരസിച്ചു ചിരിച്ചു . പത്ത് അറുപത്തഞ്ചു വയസുള്ള പഴനി അണ്ണൻ ഗതികേട് കൊണ്ടാണ് സെക്യൂരിറ്റിയായി നിൽക്കുന്നത് എന്നൊക്കെ എനിക്കും അറിയാം . ഞാൻ പലപ്പോഴും അങ്ങേരെ പണം കൊടുത്തു സഹായിക്കാറും ഉണ്ട് .

ഭാര്യയും രണ്ടു പെൺകുട്ടികളും ആണ് പുള്ളിക് . സ്വല്പം ലേറ്റ് ആയി കല്യാണം കഴിച്ചതുകൊണ്ട് പിള്ളേരൊക്കെ ഡിഗ്രിയിൽ ആയിട്ടേ ഉള്ളു . പുള്ളിയുടെ ഭാര്യയും ഞങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട് .

“അതൊന്നും കുഴപ്പമില്ല..നിങ്ങള് വാ …ഞാൻ ഒറ്റക്കല്ലേ ഉള്ളു ..ഒരു കമ്പനി കൊട് അണ്ണാ ”
ഞാൻ അങ്ങേരെ നോക്കി കണ്ണിറുക്കി .

എന്റെ നിർബന്ധം കൂടിയതോടെ കക്ഷി മടിച്ചു മടിച്ചു ഗേറ്റ് ക്ളോസ് ചെയ്തു കാറിൽ കയറി . ഞാൻ അതോടെ കാർ മുൻപോട്ടെടുത്തു വീടിനു മുൻപിൽ കൊണ്ട് നിർത്തി . പിന്നെ ഡോർ തുറന്നു ഇറങ്ങി . ഒപ്പം പഴനി അണ്ണനും ഇറങ്ങി .

“അണ്ണാ ..ഉങ്കളുക്ക് സമയൽ തെരിയുമാ ?”
ഞാൻ വണ്ടിയിൽ നിന്നിറങ്ങി അങ്ങേരുടെ തോളിൽ കയ്യിട്ടുകൊണ്ട് പയ്യെ തിരക്കി .

“എന്ന വേണം ന്നു സൊല്ലുങ്കെ സാർ ..”
പുള്ളി അതിനു ചിരിയോടെ മറുപടി നൽകി .

“ആഹാ..എന്ന വാ ..നമുക്ക് ദോശ ഉണ്ടാക്കാം ..അണ്ണൻ കഴിച്ചോ ?”
ഞാൻ അങ്ങേരെ നോക്കി പയ്യെ ചോദിച്ചു .

“സാപ്പിട്ടെൻ സാർ ..ഇരുന്താലും പർവാ ല്ലേ ”
പുള്ളി പയ്യെ പറഞ്ഞു അകത്തേക്ക് കയറി .

“അതേയ്.പഴനി അണ്ണാ ..എന്നെ സാറ് , പൂറു എന്നൊന്നും വിളിക്കണ്ട എന്ന് നിങ്ങളോടു ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് …”
ഞാൻ അങ്ങേരെ നോക്കി കണ്ണുരുട്ടി.

“ശരി തമ്പി…”
പുള്ളി എന്നെ നോക്കി ചിരിച്ചു അത് ശരിവെച്ചു .

അന്നത്തെ രാത്രി അങ്ങനെ പഴനി അണ്ണൻ ആണ് എനിക്ക് വെച്ച് വിളമ്പി തന്നത് . പുള്ളിയും എനിക്ക് കമ്പനി നൽകി രണ്ടു ദോശ കഴിച്ചു . അന്നത്തെ രാത്രി മഞ്ജു എനിക്കോ ഞാൻ അവൾക്കോ തിരിച്ചു വിളിച്ചില്ല !

Leave a Reply

Your email address will not be published. Required fields are marked *