രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Posted by

“അപ്പൊ പിന്നെ കൂടുതൽ ചോദ്യവും പറച്ചിലും ഒന്നും വേണ്ട . നീ വരുന്നുണ്ടേൽ വാ , എനിക്ക് കൊറച്ചു നേരം ഒന്ന് ഉറങ്ങണം ”
ഉച്ച മയക്കത്തിന്റെ കാര്യം ഓർത്തു ഞാൻ എഴുനേറ്റു .

“ഹ്മ്മ്….ഞാൻ അങ്ങോട്ട് പറയാൻ നിക്കുവായിരുന്നു , റൂമിലോട്ടു പോയാലോ എന്ന് ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്റെ കൂടെ എഴുനേറ്റു .

“ഈ നേരത്തോ ?”
ഞാൻ അർഥം വെച്ച് തന്നെ അവളെ നോക്കി .

“ശീ..അതല്ല…അയ്യേ…ഇങ്ങനെ ഒരു സാധനം”
എന്റെ ചിരി കണ്ടു മഞ്ജുസ് പല്ലിറുമ്മി . പിന്നെ എന്റെ കയ്യും പിടിച്ചു അകത്തേക്ക് ആനയിച്ചു .

“പിന്നെ എന്തിനാ റൂമിൽ പോണേ?”
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് തിരക്കി .

“ആവശ്യം ഉണ്ട് …”
മഞ്ജുസ് ഗൗരവത്തിൽ തന്നെ മറുപടി നൽകി . റോസ് മോളെ താഴത്തെ റൂമിലാണ് ഉറക്കി കിടത്തിയിരുന്നത് . ആദിയെ ഉറക്കി കിടത്താൻ അമ്മ പോയിരിക്കുന്നതും ആ മുറിയിലേക്കാണ് . പക്ഷെ ഞാനും മഞ്ജുവും ഞങ്ങൾ വന്നാൽ സാധരണ കിടക്കാറുള്ള ഞങ്ങളുടെ മുകളിലെ റൂമിലേക്കാണ് കയറിപോയതു .

റൂമിലെത്തി ഉടനെ മഞ്ജുസ് വാതിലൊക്കെ കുറ്റിയിട്ടുകൊണ്ട് എന്നെ നോക്കി . ഉയർന്നു താഴ്ന്ന അവളുടെ മാമ്പഴങ്ങൾ നോക്കി ഞാൻ ഒന്ന് പുരികങ്ങൾ ഇളക്കി .

“എന്തുവാടി ഒരു വശപ്പിശക് ?”
അവളുടെ നോട്ടം കണ്ടു ഞാൻ സംശയിച്ചു .

“ഒന്നും ഇല്ലെന്റെ പൊന്നെ ..ചുമ്മാ നോക്കീതാ..”
എന്റെ ചോദ്യം കേട്ടു ചിരിച്ചുകൊണ്ട് മഞ്ജുസ് എന്നെ വന്നു കെട്ടിപിടിച്ചു . സ്വല്പം ആവേശത്തോടെ തന്നെയാണ് അവളുടെ കെട്ടിപ്പിടുത്തം !ഞാൻ ഒന്നും മനസിലാകാത്ത പോലെ അന്തം വിട്ടു നിൽക്കെ അവളെന്റെ കവിളിൽ അമർത്തി ചുംബിച്ചു .

“താങ്ക്സ് ഡാ ..”
ഒന്നും മനസിലാകാതെ നിൽക്കുന്ന എന്നെ നോക്കെ മഞ്ജുസ് പയ്യെ പറഞ്ഞു .

“എന്തോന്ന് ?”
ഞാൻ ഒന്നും മനസിലാകാത്ത പോലെ അവളെ നോക്കി .പക്ഷെ അപ്പോഴേക്കും അവളെന്റെ ചുണ്ടിൽ മുത്താനായി തുനിഞ്ഞു . പക്ഷെ അത് ഞാൻ തടഞ്ഞുകൊണ്ട് അവളുടെ വാ പൊത്തിപിടിച്ചു .

“അതൊക്കെ പിന്നെ ..കാര്യം എന്താന്ന് പറ…എന്താപ്പോ നിനക്ക് പെട്ടെന്നൊരു സ്നേഹം ?”
ഞാൻ അവളെ നോക്കി സംശയിച്ചു .പിന്നെ അവളുടെ വായിലെ പിടുത്തം വിട്ടു .

“ചുമ്മാ ..എനിക്ക് നിന്നെ ഇടക്കൊക്കെ വല്ലാണ്ടെ ഇഷ്ടാവും…”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റി .

“ഇടയ്ക്കു മാത്രേ ഉള്ളോ ?”

Leave a Reply

Your email address will not be published. Required fields are marked *