ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 3 [സാദിഖ് അലി]

Posted by

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 3

Harambirappine Pranayicha Thottavaadi Part 3 | Author : Sadiq Ali

 

പിറ്റേന്ന്,

പാർട്ടി ഓഫീസ് പരിസരത്ത് സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു ഞാനും വിനോദും. ആ സമയം അബൂബക്കർ ഹാജിയുടെ ഷാനവാസ് അടക്കം നാലു മക്കൾ വണ്ടിയിൽ ഞങ്ങളുടെ അടുത്ത് വന്നിറങ്ങി..

സ്റ്റാൻഡിലിട്ടിരിക്കുന്ന എന്റെ‌ ബുള്ളെറ്റിൽ ചാരിയായിരുന്നു ഞാൻ നിന്നിരുന്നത് .
വിനോദ് എന്റെയടുത്ത് നിൽക്കുന്നു.

എന്റെയടുത്തേക്ക് വന്ന് അവരെന്നോട്,

“നീ പിന്നേം ഞങ്ങടെ കുടുമ്പത്തിൽ കേറി കളി തുടങ്ങി അല്ലെടാ നായെ”!!

അതുകേട്ട് പ്രതികരിക്കാൻ തുടങ്ങിയ വിനോദിനെ നെഞ്ചിൽ പിടിച്ച് ഞാൻ വിലക്കി..
അങ്ങനെ വണ്ടിയിൽ ചാരിതന്നെ ഞാനിരുന്നു..

അവർ തുടർന്നു..

” അന്ന് തന്നെ നിന്നെ തീർക്കേണ്ടതായിരുന്നു..”

“നിങ്ങളെന്തറിഞ്ഞിട്ടാ ഈ സംസാരിക്കുന്നത്” ‌ ഞാൻ ചോദിച്ചു..

പെട്ടന്ന് ഷാനവാസ്..വന്ന് എന്റെ കോളറിൽ പിടിച്ചുകൊണ്ട്…

“അറിയേണ്ടതെല്ലാം ഞങ്ങക്കറിയാടാ നായിന്റെ മോനെ..” എന്ന് പറഞ്ഞ് അടിക്കാൻ കൈയ്യോങ്ങി..

തൊട്ടിപ്പുറത്ത് നിക്കുന്ന വിനോദ് ബൈക്കിൽ വലത് കൈ കുത്തി ഉയർന്ന് ഇടം കാലു കൊണ്ട് ഷാനവാസിനെ ചവിട്ടി..
വീണുകിടക്കുന്ന ഷാനവാസിനോടായി വിനോദ്…

“ആളറിഞ്ഞ് കളിക്കടെ ചെറ്റെ”..

കൂടെയുള്ള ഷാനവാസിന്റെ ഇക്ക അത് കണ്ട് വിനോദിനെ കോളറിൽ പിടിച്ച് അടിക്കാൻ കയ്യോങ്ങി.. ആ കയ്യിൽ കയറിപിടിച്ച് ഞാൻ..

” വേണ്ടാാ.. ഇത് ഇവിടെ നിർത്തിക്കൊ..”

അയ്യാളെന്നെ പിടിച്ച് തള്ളി.. ഞാൻ ബാക്കിലേക്കായി.. ബൈക്കിൽ കൈ രണ്ടും കുത്തി നിന്നു..

“ഹൊ.. മൈരു.. സമ്മദിക്കില്ലാല്ലെ”..

ഞാനൊന്ന് തിരിഞ്ഞ് നോക്കി കാലുകൊണ്ട് നെഞ്ചിൽ ചവിട്ടി. അപ്പൊഴെക്കും മറ്റൊരുത്തൻ എന്റെ കഴുത്തിലും കോളറിലുമായി പിടിച്ച് ബാക്കിലേക്ക് തള്ളി.. ഞാനയാളെ തിരിച്ച് കോളറിൽ പിടിച്ച് പിന്നിലേക്ക് വലിച്ചെറിഞ്ഞു.. തൊട്ടപ്പുറത്ത് ഷാനവാസിനു നേരെ കൈയ്യോങ്ങി ഇടിക്കാൻ നോക്കുന്ന വിനോദിനെ പിന്നിൽ നിന്ന് രണ്ട് പേർ വട്ടം പിടിച്ചിരിക്കുന്നു. ഞാനങ്ങോട്ട് ചെന്ന് രണ്ട് പേരെയും ഷർട്ടിനു പിന്നിൽ കുത്തിപിടിച്ച് പിന്നിലേക്കെറിഞ്ഞു. വീണു കിടക്കുന്ന അവരെ ഞാൻ കാലുകൊണ്ട് മാറി മാറി ചവിട്ടി.

തിരിഞ്ഞു നോക്കിയപ്പൊ വിനോദ് ഷാനവാസിനെ

Leave a Reply

Your email address will not be published.