ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 3 [സാദിഖ് അലി]

Posted by

“എന്താ സർ‌ … എന്തെങ്കിലും പ്രശ്നമുണ്ടൊ..”

“ഉണ്ട്.. പറയാം”

ഒരു ലെറ്റെർ അദ്ധേഹം എന്റെ നേരെ നീട്ടി..

“താനിതൊന്ന് വായിച്ച് നോക്ക്”
ഞാനത് തുറന്ന് വായിച്ചു..

“ഇത്.. ഇതെന്താ വധഭീഷണി.. ഈ പറയുന്ന കാവ്യ..?
അത് ആ ദേവാസ്സ്യേട്ടന്റെ മോളല്ലെ”

“അതെ.. കടവിൽ ദേവ്വസ്സ്യയുടെ മകൾ..”

ഞാൻ സംശയഭാവത്തോടെഅദ്ധേഹത്തെ നോക്കി..

അദ്ധേഹം തുടർന്നു..

“കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നമ്മുടെ‌ പഞ്ചായത്തിലും തൊട്ടപ്പുറത്തെ പഞ്ചായത്തിലുമായി ഇത് മൂന്നാമത്തെ കത്ത്.. ഇതിനു മുമ്പ് വന്ന രണ്ട് കത്തിലും പറഞ്ഞതുപോലെ തന്നെ സംഭവിച്ചു.. ഇത് മൂന്നിനേയും കണെക്ട് ചെയ്യുന്ന ചില കാരണങ്ങളുണ്ട്. ഒന്ന് ഇത് മൂന്നും ഒരു കൈയ്യക്ഷരമാണു.. പിന്നെ, പറയുന്ന വാക്കുകളും ഒരുപോലെ. കഴിഞ്ഞ രണ്ട് മരണത്തിലും , കത്തിൽ എന്ത് എഴുതിയൊ അത് തന്നെ ആ മൃതദേഹത്തിലും ചെയ്തിരിക്കുന്നു.. അന്ന് ആ കത്തുകളിൽ എന്താണൊ എഴുതി ആ മൃദദേഹത്തിൽ ചെയ്തൊ അത് തന്നെയാണു ഈ കത്തിലും”

“ഞാൻ തന്നെ വിളിപ്പിച്ചത് പ്രധാനമായും ചിലത് അറിയാൻ കൂടിയാണു..”

“എന്താ സർ..”

“ഇതിനു മുമ്പ് നടന്ന രണ്ട് കൊലപാതകങ്ങൾ… അതിൽ ഒന്ന് ഷാഹിന യാണു..”

ഞാൻ ഞെട്ടിയെണീറ്റു..

“എന്ത്..”??

” അതെ… അത് ഷാഹിന യാണു..”

“സാറെന്തൊക്കെയാ പറയണെ.. ഷാഹിന കൊല്ലപെട്ടെന്ന് കരുതി… ഒരു ഭീഷണി കത്തും അന്ന് വന്നിട്ടില്ല.. പിന്നെ, ഈ കത്തിൽ പറയുന്ന പോലെയുള്ള ഒരു പെണ്ണല്ല ഷാഹിന.. സാറ് വേണ്ടാത്തത് പറഞ്ഞ് എന്റെ ടെമ്പർ തെറ്റിക്കണ്ട.. ഞാൻ… ഞാനെതെങ്കിലും ചെയ്തുപോവും..”

“ഹാ.. അൻവറെ… താനിരിക്ക് .. തന്നെ ദേഷ്യം പിടിപ്പിക്കാനൊ.. ഷാഹിനാനെ മോശമായൊ ഞാൻ പറഞ്ഞതല്ല… ഞാൻ ഇതിനു പിന്നിൽ നടക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി.. അതിന്റെ വെളിച്ചത്തിൽ എനിക്ക് കിട്ടിയ അറിവുകളാണിത്..”

“സാറിനു വേറെന്തെങ്കിലും പറയാനുണ്ടൊ… ഇല്ലെങ്കിൽ ഞാൻ പോകുന്നു..”

ഞാൻ ഇറങ്ങാൻ തുടങ്ങുമ്പൊ..

“അൻവറെ… നീ സമാധാനമായി ഒന്ന് ആലോച്ചിക്ക്.. ഓർത്തെടുക്ക് നീ യഥാർത്തിൽ ആരെയാണു‌സ്നേഹിച്ചത്… എന്തിനെയാണു സ്നേഹിച്ചത് എന്നൊക്കെ..”

ഞാൻ നിന്നു..

അദ്ധേഹം തുടർന്നു..

Leave a Reply

Your email address will not be published. Required fields are marked *