ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 3 [സാദിഖ് അലി]

Posted by

“നമുക്ക് ഒന്ന് നടക്കാം..” അവൾ പറഞ്ഞു..

“ഓഹ്.. ആയിക്കോട്ടെ”… ഞാൻ പറഞ്ഞു..

” ഞാനന്ന് തന്ന ലെറ്റെർ വായിച്ചില്ലാലെ..”

“അതിനു പറ്റിയില്ല.. ആ സമയത്തായിരുന്നു വല്ലിപ്പാക്ക് വയ്യാതായതും ഒക്കെ.. ”

“സാരല്ല്യാ.. വല്ലിപ്പാക്ക് ഇപ്പൊ എങ്ങെനിണ്ട്..”?

” ആൾക്ക് ഉഷാറായി..”!!

“ഉം..” അവളൊന്ന് മൂളി..

“അന്ന് വീട്ടിൽ വന്നിട്ട് എന്തൊക്കെ തെറിയായിരുന്നു വിളിച്ചത്..”?

” അത് .. അന്ന് സ്വൽപ്പം മദ്യം..”!!

“ഉം”..

” പണ്ടൊന്നും മദ്യപാനം ഇല്ലായിരുന്നല്ലൊ”!?

“ഇല്ലായിരുന്നു.. പിന്നീട് തുടങ്ങേണ്ടി വന്നു..”

“ഉം.”

“ഇപ്പോഴും കവിതകളെഴുതാറുണ്ടൊ” അവൾ എന്നോട്..

“നല്ലതെവിടെയൊക്കെയൊ നഷ്ട്ടപെട്ടു എന്നിൽ നിന്ന്..”

അവളെന്റെ‌മുഖത്തേക്കൊന്ന് നോക്കി.. ആ സമയം എന്റെ കണ്ണ് നിറഞ്ഞിരുന്നത് അവൾ ശ്രദ്ധിച്ചു..

“ഞാൻ….. ഞാനൊരു സാധനം തന്നാ വാങ്ങൊ!??”

“എന്താണു..”?

അവളെനിക്ക് നേരെ ഒരു ചെറിയ പെട്ടി നീട്ടികൊണ്ട്..

” അത് ഇതിനകത്തുണ്ട്..”!!
വീട്ടിൽ ചെന്ന് സമാധാനമായി.. ആരും ശല്ല്യത്തിനില്ലാത്ത ശാന്തമായ നേരത്ത് ഇത് തുറന്ന് നോക്കണം”!

“ഹൊ.. അത്രക്ക് വിലയുള്ളതാണൊ”..

ചങ്കിൽ വീർപ്പുമുട്ടി നിന്ന വേദന , എന്റെ ചോദ്യത്തിന്റെ ഉത്തരത്തെ തടഞ്ഞു.. അവളുടെ നാവിൽ ആ ഉത്തരം കിടന്ന് വിങ്ങി.. ഒന്നും പറയാതെ അവൾ തിരിഞ്ഞ് നടന്നു..

ഞാനും മടങ്ങി വീട്ടിലേക്ക്.. ഇതിലെന്താണെന്നറിയാനുള്ള ആകാംഷ എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു.

പെട്ടന്ന് എന്റെ ഫോൺ ശബ്ദിച്ചു.. ഞാൻ വണ്ടി നിർത്തി ഫോണെടുത്തു..
അത് സ്ഥലം സിഐ ദിനേഷ് സർ ആയിരുന്നു.

” ഹാാ.. സർ നമസ്ക്കാരം.. “. ഞാൻ പറഞ്ഞു..

” നമസ്ക്കാരം , അൻവർ ഇപ്പൊ എവിടാ?”

“ഞാൻ ദേ.. വീടെത്തുന്നു.. എന്തെ”?

” ഒന്നു കാണണം.. ഇപ്പൊ തന്നെ”!!

“എന്താ സർ അത്യാവശ്യം.?”

“താൻ വാ പറയാം.. ”

“ഓകെ.. സർ ദേ എത്തി..”

ഞാൻ സ്റ്റേഷനിലേക്ക്…

സ്റ്റേഷനിലെത്തി ഞാൻ കേറി ചെന്നു.. സിഐ ദിനേഷ സർ ന്റെ റൂമിലേക്ക്..

“ആ അൻവറെ.. വാ ഇരിക്ക്..”

Leave a Reply

Your email address will not be published. Required fields are marked *