ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 3 [സാദിഖ് അലി]

Posted by

” ഞാൻ വെറുതെ..’”

“എന്നാ നമുക്കൊന്ന് നടന്നാലൊ സെന്റർ വരെ..”

“നടക്കാനൊ.. വണ്ടീലു പോവാം..”

“ആ എന്നാ എടുക്ക് .. ഞാനൊന്ന് ഷർട്ട് ഇടട്ടെ…”

“ടീ ഷമീന… ആ കാറിന്റെ കീയൊന്ന് എടുത്തേ..”.

” ബുള്ളെറ്റിൽ മതീടാ.. അതാ സുഖം.. ”

“ഇന്നെന്തുപറ്റി.. എന്റെ ചുന്ദരകുട്ടപ്പനു.. പതിവില്ലാത്ത പൂതികളൊക്കെ”..

” ഒന്നൂല്ല്യാടാ.. നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്..”

“എന്നാ പോവാം..”

ഞാൻ കേറിയിരുന്ന് സ്റ്റാർട്ട് ചെയ്തു..വല്ലിപ്പയും കേറി..

“എന്നാ വിട്ടേക്കട്ടെ”!!..

” ആടാാ..”…

ഒരു മുന്നാലു കിലോമീറ്റർ സഞ്ചരിച്ച് ഞങൾ ഒരു പുഴയോരത്ത് വണ്ടി നിർത്തി..

ഞങ്ങൾ അതിന്റെ ഒരത്ത് നടന്നു..

“സിഗരറ്റ് ഉണ്ടോടാ നിന്റേലു.. ”

“ഉം..”
വേണൊ..”

“നീ കത്തിക്ക് രണ്ട് വലി എനിക്ക് തന്നാമതി..”

ഞാൻ സിഗ് കത്തിച്ചു.. രണ്ട് വലി വലിച്ച് വല്ലിപ്പാക്ക് കൊടുത്തു..

ആളും രണ്ട് വലി വലിച്ചു.. ഞങ്ങൾ നടന്നു..

വല്ലിപ്പ എന്നോട്..

“അൻവറെ”..

” ഉം..”. ഞാനൊന്ന് മൂളി

“ഞാനൊരു കാര്യം ചോദിച്ചാ സത്യം പറയൊ”?

” വല്ലിപ്പ ചോദിച്ചിട്ട് ഞാനെന്തെങ്കിലും നുണ പറഞിട്ടുണ്ടൊ.. ഇല്ലല്ലൊ” വല്ലിപ്പ ചോദിക്ക്..

“നിനക്ക് ആ കൊച്ചിനെയങ്ങ് കെട്ടികൂടേടാാ..”!!

” ഏത് കൊച്ച്..?

“ആ അബൂബക്കർ ഹാജി ടെ മോളെ….
നിനക്കവളോട് ചെറിയ ഒരിഷ്ട്ടമില്ലെടാ..”

“ഞാനെന്ത് മറക്കാൻ ശ്രമിക്കുന്നൊ… അതാണു വല്ലിപ്പ ഇപ്പൊ എന്നോട് പറഞ്ഞത്”!!

വല്ലിപ്പ അവിടെയുള്ള ഒരു പാറക്കല്ലിൽ ഇരുന്നു..
ഞാൻ തുടർന്നു..

“ഷാഹിനാടെ മുഖമുള്ളതുകൊണ്ട് അത് ഷാഹിനയാവുമൊ വല്ലിപ്പ..?”

“എനിക്കറിയാം.. നിന്റെ ഉള്ള് എന്നാലും നീയൊന്ന് ആലോച്ചിക്കണം അത്”!!
അവൾ നല്ല കുട്ടിയാ അടക്കൊം ഒതുക്കൊം ഒക്കെയുള്ള ഒരു പക്ഷെ, ഷാഹിനാനേക്കാൾ നല്ലത് എന്ന് വേണമെങ്കിൽ പറയാം.”

Leave a Reply

Your email address will not be published. Required fields are marked *