എല്ലാരും അവരവരുടെ ജോലി എന്താന്ന് വച്ചാൽ പോയി ചെയ്യ്”ഡോ.
അർച്ചന കടുപ്പിച്ചാണത് പറഞ്ഞത്.
ഒപ്പം തിരിഞ്ഞു പോവാൻ നിന്ന ജെസ്സിയെയും റിനോഷിനെയും അവരവിടെ പിടിച്ചു നിർത്തുകയും ചെയ്തു.മറ്റുള്ളവർ പോയതും അർച്ചന ഡോർ ലോക്ക് ചെയ്തു.
യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ നിൽക്കുകയാണ് റിനോഷ്.എന്ത് പറയും എന്ന പകപ്പോടെ ജെസ്സി അവരെ മാറി മാറി നോക്കുന്നുണ്ട്.
സിസ്റ്ററു കൂടി അറിഞ്ഞോണ്ടാണോ ഇവനീ തോന്ന്യാസം കാണിക്കുന്നേ?
അത് മാഡം ഞാൻ……..
“എടാ ഇവിടെ നോക്കെടാ”താഴെ നോക്കി നിൽക്കുകയായിരുന്ന അവനോട് അർച്ചന പറഞ്ഞു.അവൻ അവരെയൊന്നു നോക്കുക മാത്രം ചെയ്തു.
എന്താ നിന്റെ ഉദ്ദേശം?
എന്ത് ഉദ്ദേശം?
നീയെന്താ പൊട്ടൻ കളിക്കുന്നോ?
ഞാൻ എന്നാ ചെയ്തുന്നാ?
നീയൊന്നും ചെയ്തില്ലേ…എന്ന പറയ്
നീ കുടിച്ചിട്ടുണ്ടൊ?
അവൻ മിണ്ടാതെ തന്നെ നിന്നു.
“ആണോ സിസ്റ്ററെ”അവനിൽ നിന്ന് ഉത്തരം കിട്ടാതെ വന്നപ്പോൾ ചോദ്യം ജെസ്സിയുടെ അടുക്കലെത്തി.
ജെസ്സി ഒന്നും മിണ്ടാതെ തന്നെ തല കുനിച്ചുനിന്നു.
കുടിച്ചിട്ട് വന്നതും പോരാഞ്ഞിട്ട്
മിക്സ് കൂടി ചെയ്തു വച്ചേക്കുന്നു.
എന്ത് ധൈര്യത്തിലാടാ നീ ഇതിന്റെ ഉള്ളിൽ തന്നെ കൊണ്ട് വച്ചേ.എന്നിട്ട് നിൽക്കുന്ന നിപ്പ് കണ്ടില്ലേ.
“പോട്ടെ മാഡം,ഇനിയുണ്ടാവില്ല”
അങ്ങനെ പറഞ്ഞാൽ പറ്റില്ലല്ലോ. ഞാനും കേട്ടു ഇവൻ ഡ്യുട്ടിയിലും കുടിച്ചു വരുന്ന കാര്യം.അടുത്തുകൂടി
പോയപ്പോൾ മണവും കിട്ടി.കൂടെ ദാ ഇതും.
ഡോക്ടറെ,ഞാൻ നോക്കിക്കോളാം.
എന്റെ പേരിൽ ഇതൊന്ന് വിട്ട് പിടിക്ക്
ജെസ്സി,ജോയിൻ ചെയ്യാൻ വന്ന ഞാൻ ഇന്ന് ഡ്യുട്ടി ഇല്ലാതിരുന്നിട്ട്
കൂടി ഇവിടേക്ക് വന്നത് ഇതിന്റെ സത്യാവസ്ഥ അറിയാൻ വേണ്ടിത്തന്നെയാ.പലരും അടക്കം പറയുന്നത് കേട്ടിട്ടും ഞാൻ ഇത്രേം
കരുതിയതല്ല.പക്ഷെ ഇപ്പോൾ
നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു.
അത് ഡോക്ടറെ ഈയൊരു തവണ ഒന്ന് കണ്ണടക്ക്…..
ഇല്ല സിസ്റ്ററെ……ഇത്രേം നാളും ജെസ്സി