ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി]

Posted by

വാതിൽ ചാരിയിട്ടിരിക്കുകയാണ്.വാതിലിന് പിന്നിലായി ടവൽ കൊളുത്തിയിട്ടുണ്ട്
ഒപ്പം മാറാനുള്ള വസ്ത്രങ്ങളും.തല തുവർത്തി പുറത്തേക്കിറങ്ങുമ്പോൾ മുറി വൃത്തിയാക്കുന്ന രണ്ടുപേർ നിൽപ്പുണ്ട്.പണി തീർത്തശേഷം പോകാനുള്ള തയ്യാറെടുപ്പിലാണവർ.
വലിയ കവറിൽ മുറിയിലെ കുപ്പിയും ചവറും മറ്റും കെട്ടി കയ്യിലെടുത്താണ് നിൽപ്പ്.ഒന്നും മനസിലാവാതെയവൻ നിൽക്കുമ്പോൾ അർച്ചന ഉള്ളിലേക്ക് വന്ന് അവർക്കുള്ള പണം നൽകി.
അതും വാങ്ങിക്കൊണ്ടവർ പോകുന്ന വേളയിലാണ് റിനോക്ക് കാര്യത്തിന്റെ
കിടപ്പ് പിടികിട്ടുന്നത്.

ജെസ്സി അപ്പോഴേക്കും പോയിരുന്നു.
അവന്റെ മുന്നിലേക്ക് അവൾ വന്നു നിന്നു.ശാന്തഭാവമായിരുന്നു മുഖത്ത്, അതവന് ആശ്വാസം നൽകി.ഒന്നും മിണ്ടാതെ തല കുമ്പിട്ടു നിന്ന അവന്റെ മുന്നിലേക്കവൾ ഒരു കുപ്പി എടുത്തു വച്ചു.

ഇന്നാ……..നിനക്കായിട്ട് വാങ്ങിയതാ.
ഇനി കെട്ട് വിട്ടെന്ന് കരുതി സങ്കടം ആവണ്ട.

മാം…….ഞാൻ…….

ഇതല്ലേ നിന്റെ സന്തോഷം.
ആയിക്കോ.ഞാനൊന്നും പറയുന്നില്ല.
അതുകൊണ്ട് ജോലിക്ക് വരാതെ ഇരിക്കുകയും വേണ്ട.

അതല്ല മാം……

“എന്തല്ലെന്ന്.ഞാൻ വന്ന് കേറുമ്പോ എന്തായിരുന്നിവിടുത്തെ അവസ്ഥ,
എന്ത് കോലവാടാ നിന്റെ.ഭക്ഷണം ഒന്നും ഇല്ലാതെ ഇത് മാത്രമല്ലെ സേവ
പിന്നെങ്ങനാ”

അവനതിന് മറുപടി നൽകാൻ പാടു പെടുന്നതവൾ കണ്ടു.അവളുടെ മുഖത്ത് നോക്കാൻ അവൻ നന്നേ ബുദ്ധിമുട്ടി.

“എന്താ റിനോഷ് നീയിങ്ങനെ……?
എന്തിനാ നീ…….?

അറിയില്ല മാം……

എന്തിനെയും തന്റേടത്തോടെ നേരിടുന്ന നിനക്കിതെന്ത് പറ്റി,എന്ത് പ്രശനത്തിലും മനഃസാന്നിധ്യം കൈ വിടാതെ പരിഹാരം കണ്ടെത്തുന്ന നിന്റെ മനസ്സിനെന്തു പറ്റി.പറയ് നീ….

ആ മനസ്സ് എന്റെ കൂടെയില്ല മാം…….
ജീവിതം ഒന്ന് തീർന്നുകിട്ടിയാൽ മതി എന്നാ ഇപ്പൊ ചിന്ത.

ഒന്നങ്ങു തന്നാലുണ്ടല്ലോ?
ഇപ്പൊഴും റീനയുടെ ഓർമ്മകളിൽ ജീവിക്കുവാണോ നീയ്.

മാം ഇതെങ്ങനെ……….?

ഞാൻ അവധിക്ക് പോയശേഷം നീ വിളിക്കുമെങ്കിലും നീ ഇങ്ങനെ തല തെറിച്ചു നടക്കുമെന്ന് കരുതിയതല്ല.

Leave a Reply

Your email address will not be published. Required fields are marked *