ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി]

Posted by

ഒന്നുല്ലടാ……..വെറുതെയിങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നതാ.

മ്മ്മ്….ആ സ്കൂളിനോടും നാടിനോടും
ഉള്ള ബന്ധം…. അതിന്റെ ഓർമ്മകൾ അല്ലെ.

ഒരുതരത്തിൽ അങ്ങനെയും പറയാം.
ജീവിതത്തിന്റെ നല്ലൊരു പങ്കും ജീവിച്ചു തീർത്ത ഇടം മറക്കാൻ പറ്റുവോടാ…

എന്ന അവിടെയങ് കൂടരുതാരുന്നൊ.
വീടും കിടപ്പുണ്ട്.

എന്ത് ചെയ്യാം,നിന്റെ അമ്മാവൻമാര് പറഞ്ഞത് നീയും കേട്ടതല്ലേ.ഇനി ജനിച്ച നാട്ടിൽ തന്നെ മതീന്ന്.നിന്റെ അപ്പൻ പോയെപ്പിന്നെ ഒരു സഹായം എന്ന് പറയാൻ അവരെയുള്ളൂ.

അമ്മാ…….

അതേടാ…..ഇടക്ക് നമ്മുക്കവിടെയും
പോവാം.അറിയാം നിനക്കും അവിടം വിട്ടുപോരാൻ പ്രയാസവാ,എനിക്കും
അതെ.പക്ഷെ നിന്റപ്പനും ഞാനും ജനിച്ചുവളർന്ന നാടല്ലേയിത്.നിന്റെ അപ്പനായിട്ട് ഉണ്ടാക്കിയിട്ടതൊക്കെ ഇനിയെങ്കിലും നോക്കണ്ടെ.

മ്മ്മ്മ്………അമ്മയുടെ ഇഷ്ട്ടം.

കൊച്ചെ……..

എന്താ എന്റെ ടീച്ചറുകുട്ടിക്ക്?

ഒന്നുല്ലടാ……നിനക്ക് നാളെത്തന്നെ പോണോ?

പോവാതെ പിന്നെ…

എന്തിനാടാ വല്ല നാട്ടിലും പോയി…..
ഇവിടെയുള്ള മുതല് നോക്കിനടത്തിയാൽ തന്നെ കിട്ടും സുഖായി കഴിയാൻ.

അത്‌ തത്കാലം റപ്പായിച്ചേട്ടൻ നോക്കിക്കോളും.ഞാനൊന്ന് പറന്നു നടന്നോട്ടെന്റെ ടീച്ചറുകുട്ടി….

പറന്നുനടക്കുന്ന പ്രായം.കെട്ടിക്കാൻ പ്രായമായി,എന്നിട്ടും ഊര് തെണ്ടി നടക്കുന്നു.നാശം….

അപ്പനായിട്ട് ശീലിപ്പിച്ചതല്ലേ യാത്രയും അതിനോടുള്ള പ്രണയവും.അത്ര പെട്ടന്ന് പോവില്ലമ്മാ.

അപ്പന്റെ മോൻ തന്നെ.നിന്റെ കറക്കം കഴിഞ്ഞിട്ട് അമ്മക്കൊന്നു കാണാൻ കൂടി കിട്ടാതായി.എപ്പോഴും ജോലി, യാത്ര ഇതൊക്കെത്തന്നെ…

“അപ്പൊ അതാണ് കാര്യം.എന്നെ അടുത്ത് കിട്ടാഞ്ഞിട്ടുള്ള പരിഭവം ആണല്ലേ.എറിയാലൊരു മൂന് കൊല്ലം
പിന്നെ ഞാനിവിടെത്തന്നെയല്ലെ”

Leave a Reply

Your email address will not be published. Required fields are marked *