ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി]

Posted by

ഉറക്കം അലട്ടിയ അവൻ ഒരു കാപ്പി വാങ്ങി,അതും കുടിച്ചുകൊണ്ട് അതിലെ നടന്നു.ഇടക്ക് കാണുന്ന ബുക്ക്‌ സ്റ്റാളിൽ തനിക്ക് വേണ്ടുന്ന പുസ്തകം ഉണ്ടോ എന്നവൻ പരതി, ശേഷം നിരാശയോടെ അടുത്ത കാഴ്ച്ചയിലേക്ക് നടന്നു.ട്രെയിൻ വന്നും പോയുമിരിക്കുന്നു.അപ്പോൾ അവന്റെ ശ്രദ്ധ ഒരു കൂലിയിൽ പതിഞ്ഞു,ഒരു വൃദ്ധൻ.തന്റെ പ്രായം മറന്നുകൊണ്ട് രാത്രി വൈകിയും ചുമടെടുക്കുകയാണ് അയാൾ.ഭാരം കൂടുതലുണ്ടെന്ന് തോന്നുന്നു,
ഇടക്കയാൾ വേച്ചു പോകുന്നുണ്ട്.
എങ്കിലും അതൊന്നും വകവക്കാതെ മുന്നോട്ട് നീങ്ങുന്നു.

അവൻ അയാളെ ശ്രദ്ധിച്ചുകൊണ്ട് പിന്നാലെ നടന്നു.ഒടുവിൽ തന്റെ ലക്ഷ്യസ്ഥാനത്തു ആ പെട്ടിയും ഇറക്കി വച്ച് ആ യാത്രികൻ നൽകിയ
പണവുമായി അയാൾ വീണ്ടും…..

അല്പദൂരം നടന്നിട്ട് അയാൾ അടുത്ത് കണ്ട ബഞ്ചിലിരുന്നു.അല്പം അകലെ ആയി റിനോയും.”പപ്പു ഭായ് രാവിലെ വന്നിട്ട് ഇതുവരെ വീട്ടിൽ പോയില്ലേ”
അതിലെ നടന്നുപോയ മറ്റൊരു പോർട്ടറുടെ ചോദ്യത്തിന് അയാൾ ചിരിക്കുക മാത്രം ചെയ്തു.എന്തോ ഒരു സ്പാർക്ക് തോന്നിയ അവന് അയാളോട് സംസാരിക്കണം എന്ന് തോന്നി.ഈ രാത്രി പുലരും വരെ ഒരു കൂട്ട്.അവൻ പതിയെ അയാളുടെ അടുത്തേക്കിരുന്നു.

ആദ്യം അയാളെ നോക്കി ചിരിക്കുക മാത്രം ചെയ്തു.അയാൾ തിരിച്ചും.
എങ്ങനെ തുടങ്ങും എന്നായിരുന്നു അവന്.അല്പനേരമിരുന്ന് ക്ഷീണം മാറ്റിയ ശേഷം അയാൾ വീണ്ടും ജോലി തേടി പോകാൻ ഒരുങ്ങി.റിനോ
പിന്നാലെയും.പക്ഷെ പ്രതീക്ഷിച്ച പോലെ അയാളെ ആരും വിളിക്കുന്നില്ല.പ്രായം ആയതാവാം കാരണം,കൂടാതെ വല്ലതും പറ്റിയാലോ എന്നുള്ള ചിന്തയും. നിരാശയോടെ തിരിഞ്ഞ അയാൾ തനിക്ക് പിന്നിലായി ഒരു ചിരിയോടെ നിൽക്കുന്ന റിനോഷിനെ കണ്ടു.

എന്താ മോനെ കുറച്ചു നേരമായല്ലോ ഈ വൃദ്ധന് പിറകെ.

ഒന്നുല്ല ബാബാ വെറുതെ……

വെറുതെ അല്ലന്ന് എന്റെ മനസ്സ് പറയുന്നു.

ഹേയ് ഒന്നുല്ല ബാബാ.രാത്രി വൈകി,
എന്നിട്ടും ജോലി ചെയ്യുന്നത് കണ്ടപ്പോ ഒന്ന് സംസാരിക്കണം എന്ന് തോന്നി.

ഈ വൃദ്ധനോട്‌ എന്ത് സംസാരിക്കാൻ

വിരോധം ഇല്ലെങ്കിൽ
അങ്ങോട്ടിരുന്നാലൊ.

സാധിക്കില്ല കുഞ്ഞേ,വല്ല ചുമടും കിട്ടുവോന്നു നോക്കട്ടെ.ആവശ്യം ഒരുപാടുണ്ടെ.

അധികം സമയം വേണ്ട ബാബാ.
അതിനിടയിൽ നിങ്ങൾക്ക് ഏത്ര കൂലി കിട്ടുവോ അത് ഞാൻ തന്നാൽ മതിയോ.

“വേണ്ട കുഞ്ഞേ.അത് ശരിയാവില്ല”
അയാൾ അവനെയും തഴഞ്ഞു നടന്നകന്നു.പക്ഷെ അവനയാളുടെ
പിറകെ തന്നെ കൂടി.കുറച്ചു നേരം അയാൾ നടന്നിട്ടും ആരും അയാളെ വിളിച്ചില്ല.അയാൾ നോക്കുമ്പോൾ റിനോഷ് പിന്നാലെയും.

Leave a Reply

Your email address will not be published. Required fields are marked *