ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി]

Posted by

ആ ഒരു വാചകം മാത്രം പറഞ്ഞുകൊണ്ട് അയാൾ അവിടെനിന്നും നടന്നു നീങ്ങി.അവൻ പിന്നാലെ ചെന്ന് വിളിച്ചു, എങ്കിലും അതിന് ചെവി കൊടുക്കാതെ അയാൾ ദൂരേക്ക് നടന്നകന്നു.
ചിലപ്പോൾ അയാൾക്ക് അതിൽ കൂടുതൽ പറയാൻ താത്പര്യം ഉണ്ടായിരിക്കില്ല.അല്ലെങ്കിൽ അതിൽ തന്നെ എല്ലാം അടങ്ങിയതുമാവാം.

ആ പോക്ക് നോക്കി നിക്കേ അവന് തന്നോട് തന്നെ പുച്ഛം തോന്നി.ഒരു
തരം അപകർഷത.മെച്ചപ്പെട്ട ജീവിതസാഹചര്യം ഉണ്ടായിട്ടും തനിക്കുവേണ്ടി മാത്രം ജീവിക്കുന്ന അമ്മ കാത്തിരുന്നിട്ടും ഒരു
പെണ്ണിനെയോർത്തു സ്വയം നശിക്കുന്ന വിഡ്ഢിത്തരത്തെ ഓർത്ത്
ലജ്ജിച്ച നിമിഷം.കുറച്ചു നേരം അവൻ അവിടെ ആ ബെഞ്ചിലിരുന്നു
പുലർച്ചെ തിരിച്ചുപോരുമ്പോൾ റീന എന്ന ഓർമ്മ പോലും മനസ്സിന്റെ ഏതൊ കോണിൽ അവൻ കുഴിച്ചു മൂടിയിരുന്നു.
*****
തിരികെയെത്തുമ്പോൾ അവനെയും കാത്ത് ഹോസ്പിറ്റൽ ക്യാമ്പസിലെ ആ ഗുൽമോഹർ മരത്തിന് ചുവട്ടിൽ ഉണ്ടായിരുന്നു ഡോക്ടർ അർച്ചന. പൂത്തുലഞ്ഞുനിന്ന മരം കുറച്ചു പൂക്കൾ പൊഴിച്ചിരുന്നു.സമയം ആറു മണി,ക്യാമ്പസിലെ പാർക്കിൽ സ്ഥിരം ആളുകൾ യോഗയും നടത്തവും തുടങ്ങിയിരുന്നു.അവനെ കണ്ടതും കരുതിയിരുന്ന ഫ്ലാക്സിൽ നിന്നും ഒരു കപ്പ് ചായ പകർന്ന് അവന് നീട്ടി.
ബൈക്കിൽ ഇരുന്നുകൊണ്ട് തന്നെ അവനത് ഊതിക്കുടിച്ചു.

ഇന്നലെ ഞാൻ കണ്ട,എന്റെ മുന്നിൽ ഇരുന്ന ആളല്ല നീയിപ്പോൾ.ഒന്ന് ഫ്രഷ് ആവട്ടെയെന്നെ ഞാൻ കരുതിയുള്ളൂ
പക്ഷെ നിന്നെ അത്ഭുതപ്പെടുത്തുന്ന എന്തോ ഒന്ന്,അതിലൂടെ നീ കടന്നു പോയിട്ടുണ്ട്.ആം ഐ റൈറ്റ്‌?

ഒരു ഹോപ്പ് ഇല്ലാതെയാ ഞാനിന്നലെ ഇറങ്ങിയത്.എന്താവും രാത്രിയിലെ കാഴ്ച്ചകളുടെ പ്രത്യേകതയെന്ന് ഓരോ ചുവടിലും ആലോചിച്ചു……

എന്നിട്ട്……..

പക്ഷെ ഇന്നലെ രാത്രിയില് ഞാൻ കണ്ട ജീവിതങ്ങൾ,അത്‌ ശരിക്കും ഒരു അനുഭവം തന്നെയായിരുന്നു.
അതു കാണുമ്പോൾ എന്റെ പ്രശ്നങ്ങൾ ഒന്നുമല്ല എന്ന് തോന്നും

“ദാ….അതാണ്.ചിലത് കാണുമ്പഴേ നമ്മുടെ നഷ്ട്ടങ്ങൾ ഒന്നുമല്ല എന്ന് തോന്നു.നമുക്കുള്ളത് അതിലും വലുതാണെന്നും.പോയി റസ്റ്റ്‌ എടുക്ക്.
നാളെ വരുമ്പോൾ നിന്റെയുള്ളിൽ നഷ്ട്ടത്തിന്റെ ഓർമ്മകൾ പാടില്ല.
എന്തിനെയും നേരിടുന്ന,പ്രസരിപ്പുള്ള,
ഞാൻ പരിചയപ്പെട്ട എന്റെ റിനോഷ്
അതായിരിക്കണം നീ.നിന്റെയെല്ലു കൊണ്ട് തീർത്ത പെണ്ണിനെ നമ്മുക്ക് കണ്ടുപിടിക്കാടാ…….”അവളവന്റെ തോളിൽ ഒന്ന് തട്ടി.

ഒരു ചിരിയോടെ അവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് നീങ്ങി.ഒരു നിരാശയുടെ വക്കിൽ നിന്നും തന്റെ പ്രിയ സുഹൃത്തിനെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ അവളാ പോക്കും നോക്കി ഗുൽമോഹർ മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നു.ആ സന്തോഷം കണ്ട് അതിൽ പങ്കുചേർന്ന വൃക്ഷം അവളുടെ മേലേക്ക് പൂക്കൾ വർഷിച്ച്
അതറിയിക്കുകയായിരുന്നു അപ്പൊൾ….
*************************************
വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന
എന്റെ സ്മിതചേച്ചിക്ക് ഒരു ചെറിയ സമർപ്പണം.സ്വീകരിച്ചനുഗ്രഹിച്ചാലും.

❤ആൽബി❤

Leave a Reply

Your email address will not be published. Required fields are marked *