ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി]

Posted by

“ഇതാരുടെ ബോട്ടിലാ സിസ്റ്ററേ?”ഒരു മറുചോദ്യമായിരുന്നു അതിനുള്ള മറുപടി.

ഇത്…….സ്റ്റാഫ്‌ ആരുടെയെങ്കിലും ആവും.എന്താ മാം……

ഏത് സ്റ്റാഫ്‌ ഈ റൂമിൽ ജെസ്സിക്കും റിനോഷിനുമല്ലേ പെർമിഷനുള്ളൂ.

മാം അത്…….

ഉരുളണ്ട ജെസ്സി,ചിലതറിഞ്ഞിട്ട് തന്നാ ജോയിൻ ലെറ്റർ കൊടുത്തശേഷം ഡ്യുട്ടി ഇല്ലാതിരുന്നിട്ട് കൂടി ഇങ്ങോട്ട് വന്നത്.ചെന്ന് റിനോഷിനോട്‌ ഇങ്ങ് വരാൻ പറ.

അർച്ചനയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് തൂപ്പുകാർ സഹിതം അവിടെ കൂടിയിരുന്നു.എല്ലാവർക്കും കാര്യം അറിയാനുള്ള ആകാംഷയും.പക്ഷെ റിനോഷ് മാത്രം കൗണ്ടറിൽ തന്നെ നിൽക്കുന്നു.

ജോലിയുടെ തിരക്കുകളിൽ നിന്നും വിട്ട്,ഭർത്താവിനും മകൾക്കുമൊപ്പം വീട്ടുകാര്യങ്ങളിൽ മാത്രം ഒതുങ്ങി നിന്ന അവധിക്കാലവും കഴിഞ്ഞുള്ള വരവാണ് അർച്ചന.ഡോക്ടർമാർ പലരും തങ്ങളുടെ ജോലിയിലെ കച്ചവടസാധ്യത മുതലെടുക്കാനുള്ള തത്രപ്പാടിൽ യന്ത്രങ്ങളായി ജീവിക്കുമ്പോൾ,അർച്ചന എപ്പോഴും അതിനൊരു അപവാദമായിരുന്നു.

അർച്ചനയുടെ ചോദ്യത്തിന് ഹൌസ്
കീപ്പിങ് ചെയ്യുന്ന ചെറുക്കൻമാർ ആദ്യം തന്നെ കൈ മലർത്തി,കാര്യം
ആ ഡ്യുട്ടി റൂം ഡോക്ടെഴ്സിന് വേണ്ടിയുള്ളതാണ്.അവരുമായുള്ള
സൗഹൃദത്തിന്റെ പുറത്ത് റിനോഷും ജെസ്സിയും അതുപയോഗിക്കാറുണ്ട്.
അതവർക്ക് മാത്രമുള്ള പരിഗണന ആയിരുന്നു.അർച്ചനയുടെ നോട്ടം പതിയെ പിറകിലേക്കെത്തി.

“ഇവിടെ വാടാ” പിറകിൽ റിനോഷിനെ കണ്ടതും അവൾ അടുത്തേക്ക് വിളിച്ചു.അവൻ മുന്നിലേക്ക് നിന്നു.

ഇത് നിന്റെയാണോ?

മ്മ്മ്മ്…….

എന്താ,നിന്റെ ശബ്ദം പുറത്ത് വരില്ല? വാ തുറന്ന് പറഞ്ഞൂടെ?

അതെ.

എന്താ ഇതില്…..

അതെടുത്തു കുടിക്കാൻ ആരാ പറഞ്ഞെ?

കൂടുതൽ ചോദ്യമൊന്നും വേണ്ട. ഞാൻ ചോദിച്ചതിന് ഇതാണോ മറുപടി.

കാര്യം മനസിലായ ജെസ്സി പതിയെ പിന്നിലേക്ക് വലിഞ്ഞു.അവധിക്ക് പോയ അർച്ചന തിരികെയെത്തിയത് അറിഞ്ഞിരുന്നില്ല.ജോയിൻ ചെയ്ത ശേഷം അങ്ങോട്ടേക്ക് എത്തുമെന്നും ജെസ്സി കരുതിയതല്ല.എന്തിന് പറയുന്നു റിനോഷ് മദ്യം കലർത്തിയ വെള്ളം ഡ്യുട്ടി റൂമിൽ വെക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചതുമല്ല.

“നിങ്ങളിത് എന്ത് കാണാൻ നിക്കുവാ.

Leave a Reply

Your email address will not be published. Required fields are marked *