അവൻ റോസിലിയെ ചുറ്റിപ്പിടിച്ചു കൊണ്ടാണ് അവരുടെ പരിഭവം തീർത്തത്.ഒപ്പം കവിളിൽ ഒരുമ്മയും.
മതി പുന്നാരിച്ചത്,പോയിക്കിടക്ക്.
നാളെ പോണം എന്ന ചിന്തവല്ലോം ഉണ്ടോ എന്റെ കുഞ്ഞിന്.
അത് നാളെയല്ലേ.നേരം വെളുക്കാൻ ഇനിയുമുണ്ട് സമയം.ഇങ്ങനെ ചില സമയത്തല്ലെ ഈ അമ്മക്കുട്ടിയെ അടുത്തിരുത്തി പുന്നാരിപ്പിക്കാൻ പറ്റു.
“നിന്റെയൊരു കാര്യം”അവളവന്റെ തോളിൽ ചെറുതായൊന്നടിച്ചു.ഒപ്പം അവനെയും ചേർത്തുപിടിച്ചുകൊണ്ട് അവരുടേതായ ലോകത്തിൽ മുഴുകി.
അന്ന് രാത്രിയിൽ അമ്മയുടെ മടിയിൽ ആ തലോടലേറ്റ് ഉറങ്ങുന്ന സമയവും അവനറിഞ്ഞിരുന്നില്ല അവൾ,”റീന”തനിക്കൊരു നൊമ്പരം സമ്മാനിച്ചുകൊണ്ട് തിരിച്ചുപോവുന്ന
വിവരം.
*****
അന്ന് നാട്ടിൽ നിന്നും തിരിച്ചെത്തിയ റിനോഷിനെയും കാത്തിരുന്നത് റീന
അവിടം വിട്ടു എന്നുള്ള വർത്തയാണ്.
നാട്ടിലെ തിരക്കുകളിൽപ്പെട്ട് അവളെ വിളിക്കുന്നതുപോലും മറന്നിരുന്നു.
ഫ്ളൈറ്റിൽ കയറുന്ന സമയത്ത് വിളിക്കുമ്പഴും ഫോൺ റിങ് ചെയ്തു എന്നതല്ലാതെ ഒരു മറുപടിയുമുണ്ടായിരുന്നില്ല.തിരികെ എത്തിയിട്ട് പിണക്കം മാറ്റാം എന്ന് കരുതിയ അവനെ കാത്തിരുന്നത് ആ വർത്തയും അവളുടെയൊരു കുറിപ്പുമായിരുന്നു.
എവിടെയും തന്റെ കൈകളിൽ തൂങ്ങി നടന്നിരുന്നവൾ,എന്തിനാണ് ഒരു കുറിപ്പ് മാത്രം അവശേഷിപ്പിച്ച്
അകന്നുപോയത്.അതിലെയാ ഒറ്റ വരി വാചകം അവന്റെ മനസ്സിൽ തറച്ച മുള്ളാണിയായിരുന്നു.”എന്നെ അന്വേഷിക്കരുത്,റീന എന്ന പേര് പോലും ഓർമ്മകളുടെ താളുകളിൽ സൂക്ഷിച്ചുവെക്കരുത്.”
എല്ലാവരെയും പോലെ അവനും വിളിച്ചുകൊണ്ടിരുന്നു.”താങ്കൾ വിളിക്കുന്ന വ്യക്തിയിപ്പോൾ പരിധിക്ക് പുറത്താണ് അല്ലെങ്കിൽ
ലഭ്യമല്ല.”എന്ന വാചകം കേട്ട് കാത് തഴമ്പിച്ച ദിനങ്ങൾ.മനസ്സ് കെട്ടുവിട്ട പട്ടം പോലെ പറന്നു നടക്കുന്നു.ഒരു കാര്യത്തിലും ശ്രദ്ധിക്കാനാവാതെ മനസ്സ് മരവിച്ച സന്ദർഭം.തനിക്കു ചുറ്റുമുള്ളവയിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്ന സമയം അവന്റെ ഒറ്റപ്പെടലിൽ അവന് കൂട്ടായി ഒരാളെത്തി.”വീഞ്ഞ്”മനുഷ്യനെ ഉന്മാദത്തിന്റെ ലഹരിയിലാറാടിക്കുന്ന പാനീയം.
“മദ്യം കുപ്പിയിൽ നിറച്ച കവിതയാണ്” എന്ന വാചകം അവന്റെ മുറിയിലെ കണ്ണാടിയിൽ സ്വർണ്ണനിറത്തിൽ തിളങ്ങിനിൽക്കുന്ന സമയം.എന്തിനും കൂട്ടായി മദ്യം അവന്റെ കൂടെ ഒട്ടിയ