എന്താ മോനെ വീണ്ടും എന്റെ പിന്നാലെ തന്നെ.
ബാബാ നല്ല ക്ഷീണമുണ്ടല്ലോ.അല്പം ഇരിക്ക്,അത്രേം സമയം എങ്കിലും ഒന്ന് സംസാരിച്ചുകൂടെ.
മനസില്ലാ മനസോടെ അയാൾ അവനൊപ്പമിരുന്നു.”ബാബ രാവിലെ മുതൽ ഇവിടെ ഉണ്ടല്ലേ,ആരോ പറയുന്നത് കേട്ടതാ”ഒരു തുടക്കം പോലെ അവൻ ചോദിച്ചു.
“മ്മ്മ്മ്”ഉത്തരം ഒരു മൂളലിൽ ഒതുങ്ങി.
എന്തിനാ ഇത്രയും…….
അയാളൊന്നും മിണ്ടിയില്ല.നന്നേ ക്ഷീണമുണ്ട്,അതൊന്നു നോക്കിയാൽ തന്നെ മനസിലാവും.
“ബാബാ……..വല്ലതും കഴിച്ചതാണോ”
അയാൾ വീണ്ടും മിണ്ടാതെയിരുന്നു.
അവനൊരു ചായ വാങ്ങി നീട്ടി.ആദ്യം ഗൗനിക്കുകപോലും ചെയ്യാതിരുന്ന ആ വൃദ്ധൻ അവന്റെ ചിരിയോടെ ഉള്ള മുഖം കണ്ടപ്പോൾ മനസില്ലാ മനസോടെ അത് വാങ്ങിക്കുടിച്ചു.
അത് കുടിക്കുമ്പോഴുള്ള അയാളുടെ കണ്ണുകളിലെ സംതൃപ്തി മാത്രം മതിയായിരുന്നു അവനുള്ള പ്രതിഭലം.
ചായ കുടിച്ചു തീർന്നതും അവൻ കയ്യിൽ പിടിച്ചുകൊണ്ട് അടുത്ത് കണ്ട കാന്റീനിലേക്ക് നടന്നു.
അയാളുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ അവൻ അവിടെ ഇരുപ്പിടത്തിൽ സ്ഥാനം പിടിച്ചു.
നിമിഷങ്ങൾക്കുള്ളിൽ ചൂട് പൂരി മസാല ആ വൃദ്ധന് മുന്നിൽ നൽകപ്പെട്ടു.
എന്തിനാ മോനെ ആരെന്ന് പോലും അറിയാതെ എനിക്ക് വേണ്ടി.
ഞാൻ ചോദിച്ചില്ലല്ലോ.ചോദിച്ചത് പറഞ്ഞും ഇല്ല.പറയാൻ ഇഷ്ട്ടം ഇല്ല എങ്കിൽ വേണ്ട,പക്ഷെ ഈ ഭക്ഷണം വേണ്ട എന്ന് വെക്കരുത്.
അയാൾ പിന്നെയൊന്നും മിണ്ടിയില്ല.
സാവധാനം അത് കഴിച്ചുതീർത്തു.
അതും നോക്കിയിരിക്കുമ്പോൾ
അയാൾ എന്തിന് എന്നുള്ള ചോദ്യം അപ്പോഴും അവനെ അലട്ടിക്കൊണ്ടിരുന്നു.
കൈ കഴുകി പുറത്തേക്ക് വരുമ്പോൾ അവൻ പണം കൊടുത്തു കഴിഞ്ഞിരുന്നു.അയാൾ പോക്കറ്റിൽ നിന്നും കുറച്ചു മുഷിഞ്ഞ നോട്ടെടുത്ത് അവന് നേരെ നീട്ടി.
ബാബാ എന്തായിത്?
വെറുതെ കഴിച്ചു ശീലമില്ല മോനെ.
എനിക്കിത് വേണ്ട.ഞാൻ വാങ്ങില്ല.
ഒരുത്തരം മാത്രം മതി.എന്തിനാ ഈ പ്രായത്തിലും ഇങ്ങനെ രാവും പകലും ഇല്ലാതെ……
ജനിപ്പിച്ച മക്കൾക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യാനാ മോനെ?