” ഇല്ലടി കുഞ്ഞേച്ചി …ഏതു ആണിനും തോന്നുന്ന വികാരം എനിക്കും തോന്നി ..എന്നാല്‍ അമ്മേനേം പെങ്ങളേം തിരിച്ചറിയാന്‍ എനിക്കറിയാം “
‘ഹും …നമുക്ക് ഉറങ്ങാം ….”
അപ്പു അവളുടെ കൈ പിടിച്ചു
“കുഞ്ഞേച്ചി ..അമ്മയെ വെറുക്കരുത് …..അച്ചായനും അമ്മയെ വല്യ കാര്യമാ “
” വെറുപ്പോ …എനിക്ക് അസൂയയാ മോനെ തോന്നുന്നേ …”
അപ്പു മുകളിലേക്ക് നടക്കുമ്പോഴും അമ്മുവിന് എന്തിനാണ് അസൂയ എന്ന് മനസിലായിരുന്നില്ല
പിറ്റേന്ന് മുതല്‍ അമ്മുവും അപ്പുവും ജോലിക്ക് പോകാന്‍ തുടങ്ങി . ടോണി സിസിലിയുടെ വീട്ടിലേക്ക് വീണ മരം മുറിച്ചു മാറ്റാനുള്ള ഏര്‍പ്പാടൊക്കെ ചെയ്തു . അന്ന് വൈകിട്ടയാപ്പോഴേക്കും മഴ തോര്‍ന്നിരുന്നു .
വൈകിട്ട് ആഹാരത്തിന് ഇരുന്നപ്പോള്‍ ആണ് അപ്പു പറഞ്ഞത്
” കുറെ വീടുകള്‍ക്ക് കേടു പറ്റിയിട്ടുണ്ട് അച്ചായാ …..കാസിമിക്കയുടെ കടയുടെ മേല്‍ക്കൂര എല്ലാം കാറ്റ് കൊണ്ട് പോയി ..”
‘ ഞാനിനി അവിടെ പോകുന്നില്ലമ്മേ ..എല്ലാരും കളിയാക്കുവാ ….ബംഗ്ലാവില്‍ പൊറുതി തുടങ്ങിയെന്നു പറഞ്ഞ്”
” ആരാടി പറഞ്ഞെ …നിന്‍റെ കൂടെയുള്ളവരാണോ?” ടോണി ശബ്ധമുയര്‍ത്തി
” ഇല്ല ടോണിച്ചായാ …അവരു ചുമ്മാ ഓരോന്നും പറഞ്ഞു കളിയാക്കിയതെ ഉള്ളൂ ” അമ്മു ലജ്ജയോടെ അവന്‍റെ നേര്‍ക്ക് നോക്കി .
‘ പിന്നെയാരാ ?”
” ഓ …അതാ സദാചാരക്കാരാ”
” ഇന്നാള് നമ്മള് വീട്ടില്‍ പോയപ്പോള്‍ കണ്ടവരാ അച്ചായാ ” സിസിലി പറഞ്ഞു
” ഹും ..അവരെ ഞാന്‍ നോട്ടമിട്ടു വെച്ചെക്കുന്നതാ….അവസരം കിട്ടട്ടെ “
‘ എന്നോടും പറയണേ ഇച്ചായാ എനിക്കും കൂടി കാണണം …. ” അമ്മുവിനും ഹരമായി
” ചുമ്മാ ഇരിക്കടി …അവളുടെ ഒരു അഹങ്കാരം കണ്ടില്ലേ “
‘ കുഞ്ഞേച്ചി പറയുന്നതിനെന്നാ അമ്മെ തെറ്റ്..എനിക്കുമവരെ കാണത്തില്ല ….ഞങ്ങള് ഇങ്ങോട്ട് വന്നപ്പോളും അവിടെയിരുന്നു കൂവി “
” എടി അമ്മു …നീ ജോലിക്ക് പോ ….നിനക്ക് കിട്ടുന്ന പൈസക്ക് വേണ്ടിയല്ല …. …. ആര് ഇല്ലാതായാലും സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കണം …ഞാന്‍ ചിലത് തീരുമാനിച്ചിട്ടുണ്ട് …അപ്പു നിന്നോടും കൂടെയാ പറയുന്നേ ….ഇവരെ നോക്കാന്‍ നീയെ ഉള്ളൂ ‘
” അച്ചായാ …ഞാന്‍ നാളെ അക്കുമോള്‍ടെ അടുത്ത് വരെ പോയാലോ എന്നലോചിക്കുവാ”
” പൊക്കോ …രാവിലെ ഞാന്‍ ടൌണില്‍ പോകുന്നുണ്ട് ….നിന്നെ ഇറക്കിയെക്കാം …ഞാന്‍ ഇങ്ങോട്ട് പോരും …അവരു വന്നാല്‍ മുകളില്‍ വരെ ഒന്ന് കേറി ചെല്ലണ്ടേ “
” എന്നാ ഞാന്‍ പിന്നെ പൊക്കോളാം അച്ചായാ “
” നീ പൊക്കോ …ഞാനിവിടെ ഉണ്ടല്ലോ …വൈകിട്ട് ഇങ്ങോട്ട് തിരിച്ചു വന്നേക്കണം .തന്നെ കിടക്കാന്‍ ഒരു സുഖോം ഇല്ല .”
സിസിലിയുടെ മുഖം കുനിഞ്ഞു
പിറ്റേന്ന് പന്ത്രണ്ടു മണിയോടെ സിസിലിയെയും ടൌണില്‍ ഇറക്കി പോയ കാര്യവും കഴിഞ്ഞു ടോണി വീട്ടിലെത്തി . ഡ്രെസൊക്കെ മാറി മുകളില്‍ ചെന്നപ്പോള്‍ പണിക്കാര്‍ വന്നിട്ടില്ലായിരുന്നു . അവന്‍ തിരിച്ചു ഇറങ്ങി വന്നപ്പോള്‍ അമ്മു ഗേറ്റില്‍ ഉണ്ടായിരുന്നു
” എന്നാ പറ്റിയെടി അമ്മു ?”
‘ വല്ലാത്ത തലവേദന ഇച്ചായാ “
ടോണി അവളുടെ മുഖത്തേക്ക് നോക്കി .. കണ്ണുകള്‍ കലങ്ങി കിടക്കുന്നു
അമ്മു മുറിയിലേക്ക് കയറിയപ്പോള്‍ ടോണി അടുക്കളയിലേക്കു ചെന്നു ചായ ഇട്ടു …
മുറിയില്‍ കേറിയ അമ്മു ബെഡില്‍ ഡ്രെസ് പോലും മാറാതെ കിടന്നു . ചുവന്ന പട്ടു പാവാടയും മഞ്ഞ ബ്ലൌസും ആണ് അവിളിട്ടിരുന്നത്