അവരുടെ രതിലോകം 2 [മന്ദൻ രാജ]

Posted by

അമ്മു കാലങ്ങള്‍ ഒക്കെ ഇറയത്തു മഴ വെള്ളം പിടിക്കാനായി നിരത്തിയിട്ടു കഞ്ഞി കുടിക്കാനിരുന്നു

” ഇന്നെന്നടാ നിന്‍റെ അച്ചായന്‍ ഒന്നും കഴിക്കാന്‍ തന്നില്ലേ ?” രണ്ടാമതും കഞ്ഞി കോരിയിടുന്ന അപ്പുവിനെ നോക്കി അമ്മു ചോദിച്ചു

” ഓ …തന്നു ..തന്നു ..ഒന്നിനും ഒരു രുചിയുമില്ലന്നെ ….ഫുഡ്‌ മോശമാ ..അടുക്കളക്കാരിയെ മാറ്റണമെന്ന് അച്ചായന്‍ പറയുന്ന കേട്ടു “

” ഒള്ളതാണോടാ? ഉള്ള വരുമാനം കൂടി പോകുവോ ? ഞാനാണേല്‍ ഒരു ചിട്ടിക്കു ചേരുവേം ചെയ്തു ..വീട് ബാക്കി പണിയാന്‍ വേണ്ടി ” അമ്മു വേവലാതിയോടെ ചോദിച്ചു

” അങ്ങനൊന്നും എന്നെ പറഞ്ഞു വിടുവേലടി മോളെ …..അവന്‍ എന്നെ കളിയാക്കിയതാ “

സിസിലി കൂസലെന്യേ പറഞ്ഞു … അപ്പു അവളെ ഒന്ന് നോക്കി …കണ്ണുകള്‍ ഇടഞ്ഞപ്പോള്‍ സിസിലി നോട്ടം മാറ്റി ..അപ്പു കാല് മടക്കി വെച്ച് കഞ്ഞി കുടിക്കുന്ന സിസിലിയെ നോക്കി … കാലില്‍ ഒരു തരി രോമമില്ല ..വെട്ടി മിനുക്കിയ നഖത്തില്‍ ക്യൂട്ടക്സ്

‘ എടി നോക്കിക്കെടി കുഞ്ഞേച്ചി ..അമ്മ ക്യൂട്ടക്സ് ഒക്കെ ഇട്ടെക്കുന്നെ”

‘ശ്ശൊ ” സിസിലി നൈറ്റി വലിച്ചു കാല്‍ പാദം മറച്ചു

“അതിവളുടെ ക്യൂട്ടക്സ് കണ്ടപ്പോ വെറുതെയൊന്നു ഇട്ടു നോക്കിയതാ ..കുഴിനഖത്തിനു ഒക്കെ നല്ലതാന്നു രാജി ഒക്കെ പറഞ്ഞാരുന്നു “

‘ ഹ്മം …അമ്മക്കെന്നാന്നെ ….ചെത്തി നടക്കത്തില്ലേ ? അമ്മക്ക് രണ്ടു മൂന്നു സാരിയൊക്കെ കിട്ടീടാ “

” ഹം …എനിക്കും കിട്ടി കുഞ്ഞേച്ചി ടി ഷര്‍ട്ടും ജീന്‍സും ..പിന്നൊരു മൊബൈലും “

‘ ങേ ? മൊബൈലോ ….എന്നിട്ടെന്തിയെ?”

” അത് ഞാന്‍ ബംഗ്ലാവില് ചാര്‍ജ് കുത്തിയിട്ടെക്കുവാ”

” ഹമ്മേ …എന്നാ ഒരു കാറ്റാ’ സിസിലി പാത്രങ്ങള്‍ പെറുക്കിയെടുത്തോണ്ട് അപ്പുറത്തേക്ക് നടന്നു …

Leave a Reply

Your email address will not be published. Required fields are marked *